A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ദൈവം നല്‍കിയ മനുഷ്യജീവന്റെ കാര്യത്തില്‍ ഇടപെടുമ്പോള്‍ ജാഗ്രത വേണം ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പാമ്പ്‌ളാനി

കൊച്ചി:  മനുഷ്യജീവനെ സൃഷ്ടിക്കുവാന്‍ ശാസ്ത്രത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ജീവന്‍ ദൈവത്തിന്റെ ദാനമാണെന്നും രൂപപ്പെടുത്തുവാന്‍ കഴിയാത്ത ഒന്നിനെ നശിപ്പിക്കുവാനോ  അതിന്റെ മേല്‍ കയ്യേറ്റം നടത്തുവാനോ ഭരണകുടത്തിന് അധികാരമില്ലെന്നും ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പാമ്പ്ളാനി പറഞ്ഞു. തലശ്ശേരി അതിരൂപത പാസ്റ്ററല്‍ സെന്ററില്‍വച്ച്  നടന്ന കെസിബിസി പ്രോലൈഫ് സമിതിയുടെ 2026 ലെ സംസ്ഥാനതല പ്രൊലൈഫ് ദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഉദരത്തില്‍ രൂപം കൊണ്ട ഓരോ കുഞ്ഞിനും ജനിക്കുവാനും ജീവിക്കുവാനും അവകാശം ഉണ്ട്. ഈ സത്യം സമൂഹത്തോട് മടിയും മറയുമില്ലാതെ വിളിച്ചുപറയുന്ന പ്രേഷിതരാണ് പ്രോലൈഫ് ശുശ്രുഷകരെന്ന് അദ്ദേഹം പറഞ്ഞു. കെസിബിസിയിലെ ഏറ്റവും മികച്ച പ്രസ്ഥാനമാണ് പ്രോലൈഫ് സമിതിയെന്ന് അദ്ദേഹം നിരവധി ഉദാഹരണങ്ങള്‍ ചുണ്ടിക്കാട്ടികൊണ്ട് വിശദികരിച്ചു. വിവാഹം വേണ്ട, കുഞ്ഞുങ്ങള്‍ വേണ്ട എന്നുപറയുന്ന ആധുനിക യുവതലമുറയ്ക്ക് വ്യക്തമായ ദര്‍ശനം നല്‍കുവാന്‍ സഭയ്ക്ക് വലിയ ചുമതലയുണ്ട്. അതാണ് പ്രോലൈഫ് നിര്‍വഹിക്കുന്നതെന്നും മാര്‍ പാപ്ലാനി വ്യക്തമാക്കി. 

  

 മരണസംസ്‌കാരം അതിന്റെ വിവിധ ഭീകരരൂപം ഉയര്‍ത്തുമ്പോള്‍ അതിനെ തടയുവാനും നേരിടുവാനും പ്രോലൈഫ്‌സമിതിയുടെ പ്രവര്‍ത്തകര്‍ക്ക് ആഗോളതലത്തില്‍ കഴിയുന്നുവെന്നു അധ്യക്ഷ പ്രസംഗം നടത്തിയ ബത്തേരി മെത്രാന്‍ ജോസഫ് മാര്‍ തോമസ്   പറഞ്ഞു.

 

തലശ്ശേരി അതിരൂപത വികാരി ജനറല്‍ മോണ്‍. സെബാസ്റ്റ്യന്‍ പാലാകുഴി അര്‍പ്പിച്ച ദിവ്യബലിയോടുകൂടി പരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്ന് കെസിബിസി പ്രോലൈഫ് സമിതി സംസ്ഥാന പ്രസിഡണ്ട്  ജോണ്‍സണ്‍ ചൂരേപ്പറമ്പില്‍ പതാക ഉയര്‍ത്തി. കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി ചെയര്‍മാന്‍ ബിഷപ്പ് ഡോ.തോമസ് മാര്‍ യൗസേബിയൂസ് ഓണ്‍ലൈന്‍ സന്ദേശം നല്‍കി. ഡയറക്ടര്‍ ഫാ. ഡോ. ക്ലീറ്റസ് കതിര്‍പ്പറമ്പില്‍, ജനറല്‍ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടന്‍, മുന്‍ പ്രസിഡന്റ് സാബു ജോസ്, ട്രഷറര്‍  ടോമി പ്ലാത്തോട്ടം, ആനിമേറ്റര്‍ റവ.സി. മേരി ജോര്‍ജ്, തലശ്ശേരി അതിരൂപത പ്രോലൈഫ് സമിതി ഡയറക്ടര്‍ ഫാ. ജോബി കോവാട്ട്,  പ്രസിഡന്റ്  ലോറന്‍സ് കടിക്കാട്ടില്‍, സീറോ മലബാര്‍ പ്രോലൈഫ് അപ്പസ്‌തൊലേറ്റ് സെക്രട്ടറി ജോയ്‌സ് മുക്കുടം,  കെസിബിസി പ്രോലൈഫ് സമിതി കള്‍ച്ചറല്‍ ഫോറം കോഡിനേറ്റര്‍  ആന്റണി പത്രോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ടോമി ഓലിക്കല്‍, സിസ്റ്റര്‍ ലിന്‍ഡ സിഎച്ച്എഫ്, സെമിലി സുനില്‍,  ഷീബ തെക്കേടത്ത് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

'ജീവന്റെ സംരക്ഷണം സാമൂഹ്യ നന്മയ്ക്ക്' എന്ന ഈ വര്‍ഷത്തെ ആപ്തവാക്യത്തെ മുന്‍നിര്‍ത്തി  ഡോ. ഫ്രാന്‍സിസ് ജെ ആറാടനും, 'ജീവനെ ഹനിക്കുന്ന ലഹരിയുടെ പുതിയ രൂപവും ഭാവവും' എന്ന വിഷയത്തില്‍ ഡോ. ഫെലിക്‌സ് ജെയിംസും ക്ലാസുകള്‍ നയിച്ചു. ചടങ്ങില്‍ വെച്ച് മരിയഭവന്‍ പൂപറമ്പ്, സ്‌നേഹാലയം അമ്പലത്തറ, സ്‌നേഹ ഭവന്‍ കൊളയാട്, ആശാഭവന്‍ കുറുവന്‍ചാല്‍ എന്നീ സ്ഥാപനങ്ങളെയും, ഫാ. പ്രിയേഷ് കളരിമുറിയില്‍, ഷാജി &  ബോബി വേറനാനിക്കല്‍ വലിയ കുടുംബത്തെയും കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതിയുടെനേതൃത്വത്തില്‍ ആദരിച്ചു. കൂടാതെ നാല്‍പ്പതോളം സ്ഥാപനങ്ങളെ കൂടി തലശ്ശേരി അതിരൂപത ആദരിച്ചു. തുടര്‍ന്ന് 2027 ലെ പ്രോലൈഫ് ദിനാഘോഷങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന പാറശാല രൂപതക്കുവേണ്ടി പാറശാല പ്രോലൈഫ് സമിതി ഭാരവാഹികള്‍ പതാക ഏറ്റുവാങ്ങി. കേരളത്തിലെ മുഴുവന്‍ രൂപതകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ സംബന്ധിച്ചു. പ്രോലൈഫ് ജപമാലറാലിയും കലാപരിപാടികളും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

 

ഫോട്ടോ മാറ്റര്‍: തലശ്ശേരി അതിരൂപത പാസ്റ്ററല്‍ സെന്ററില്‍വച്ച്  നടന്ന കെസിബിസി പ്രോലൈഫ് സമിതിയുടെ 2026 ലെ സംസ്ഥാനതല പ്രൊലൈഫ് ദിനാഘോഷം ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പാമ്പ്ളാനി  ഉദ്ഘാടനം ചെയ്യുന്നു. ബത്തേരി മെത്രാന്‍ ജോസഫ് മാര്‍ തോമസ്, ഫാ. ഡോ. ക്ലീറ്റസ് കതിര്‍പ്പറമ്പില്‍, ഫാ. ജോബി കോവാട്ട്, ഫാ. ആന്റണി പുത്തന്‍കുളം, സി. മേരി ജോര്‍ജ്ജ്, ജോണ്‍സണ്‍ ചൂരേപറമ്പില്‍, ജെയിംസ് ആഴ്ചങ്ങാടന്‍, സാബു ജോസ്, ഫ്രാന്‍സീസ് ജെ ആറാടന്‍, സെമിലി സുനില്‍ തുടങ്ങിയവര്‍ സമീപം

Comments

leave a reply

Related News