Foto

മണിപ്പൂരിന് ഐക്യദാര്‍ഢ്യവുമായി ചെങ്കല്‍ എസ്എംവൈഎമ്മിന്റെ തെരുവുനാടകം

മണിപ്പൂരിന് ഐക്യദാര്‍ഢ്യവുമായി ചെങ്കല്‍ എസ്എംവൈഎമ്മിന്റെ തെരുവുനാടകം

പൊന്‍കുന്നം: മണിപ്പൂരിലെ ജനതയോട് പൊന്‍കുന്നം ചെങ്കല്‍ തിരുഹൃദയ ദേവാലയത്തിലെ യുവാക്കളും കുട്ടികളും ചേര്‍ന്ന് 'അരുതേ' എന്ന പേരില്‍ മനോഹരമായ തെരുവുനാടകത്തിലൂടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഞായറാഴ്ച രാവിലെ എട്ടേകാലിന് ചെങ്കല്‍ ദേവാലയ അങ്കണത്തിലും രാവിലെ പതിനൊന്നിന് ആനിക്കാട് ദേവാലയത്തിലും വൈകുന്നേരം നാലിന് പൊന്‍കുന്നം ടൗണിലും അഞ്ചിന് പൊന്‍കുന്നം പള്ളിയിലും ആറിന് കൂവപ്പള്ളി പള്ളിയങ്കണത്തിലുമായാണ് തെരുവുനാടകം അവതരിപ്പിച്ചത്. സമാധാനത്തില്‍ ഒന്നിച്ചു കഴിഞ്ഞിരുന്ന രണ്ട് ഗോത്രസമൂഹങ്ങള്‍ക്കിടയില്‍ അത്യാഗ്രഹം, അക്രമം എന്നീ രണ്ടു ബാഹ്യശക്തികള്‍ ഇടപെടുന്നതാണ് തെരുവുനാടകത്തിന്റെ പ്രമേയം. അത് ലഹളയും യുദ്ധവുമായി മാറുന്നു. അതിവൈകാരികതയോടെ പെരുമാറുന്നവര്‍ക്ക് തിരിച്ചറിവുണ്ടാകുന്നത് വളരെ വൈകിയാണ്. അപ്പോഴേയ്ക്കും വലിയ നഷ്ടങ്ങള്‍ സംഭവിച്ചു കഴിഞ്ഞുവെന്ന് തെരുവുനാടകം വ്യക്തമാക്കുന്നു. 

ഏഴുമിനിട്ട് മാത്രമുള്ള തെരുവുനാടകത്തിന് ചെങ്കല്‍ പള്ളി വികാരി ഫാ. വില്‍ഫിച്ചന്‍ തെക്കേവയലില്‍ ആണ് നേതൃത്വം നല്കിയത്. ജോയല്‍ നിരപ്പേല്‍ നാടകരചനയും റോയി കാരയ്ക്കാട്ട് കപ്പൂച്ചിന്‍ സം
 

Comments

leave a reply