കോട്ടയം അതിരൂപതയിലെ ഇടവകകളിൽ അടുത്ത മൂന്നുവർഷത്തേക്കുള്ള പാരിഷ് കൗൺസിൽ അംഗങ്ങൾക്കായി എല്ലാ ഫൊറോനകളിലും പരിശീലനം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ആദ്യ കൂടിവരവ് ചുങ്കം ഫൊറോനയിൽ നടത്തി. ചുങ്കം സെന്റ് മേരീസ് പാരിഷ് ഹാളിൽ സംഘടിപ്പിച്ച ഫൊറോനയിലെ എല്ലാ ഇടവകകളിലെയും പാരിഷ് കൗൺസിൽ അംഗങ്ങളുടെ സംയുക്ത കൂടിവരവ് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. പൂർവ്വപിതാക്കന്മാരുടെ വിശ്വാസ തീഷ്ണതയും സഭാ-സമുദായ സ്‌നേഹവും മാതൃകയാക്കി സഭയോടു ചേർന്ന് വിശ്വാസതീഷ്ണതയോടെ ഇടവകകളെ വളർത്തുന്നതിന് പാരിഷ് കൗൺസിൽ അംഗങ്ങൾ കൂട്ടായി യത്‌നിക്കണമെന്ന് ഉദ്ഘാടന സന്ദേശത്തിൽ പിതാവു പറഞ്ഞു. പാരിഷ് കൗൺസിലുകളുടെ ദർശനവും ദൗത്യങ്ങളും എന്ന വിഷയത്തിൽ ചാൻസിലർ ഫാ. തോമസ് ആദോപ്പിള്ളിൽ ക്ലാസ്സ് നയിച്ചു. അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ചർച്ചകൾക്കു നേതൃത്വം നല്കി. ചുങ്കം ഫൊറോന വികാരി ഫാ. ജോൺ ചേന്നാകുഴി സ്വാഗതം ആശംസിച്ചു. എബ്രാഹം പാറടിയിൽ കൃതജ്ഞതയർപ്പിച്ചു സംസാരിച്ചു. ഫൊറോനയിലെ ഇടവകകളിൽ നിന്നുള്ള വികാരിയച്ചന്മാരും പാരിഷ് കൗൺസിൽ അംഗങ്ങളും പങ്കെടുത്തു.
ഫോട്ടോ : കോട്ടയം അതിരൂപതയിലെ ചുങ്കം ഫൊറോനയിലെ പാരിഷ് കൗൺസിൽ അംഗങ്ങളുടെ സംയുക്ത കൂടിവരവ് അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു.
Comments