Foto

ഗർഭച്ഛിദ്രത്തെ അനുകൂലിക്കുന്ന ബില്ലിനെതിരെ യു.എസ് മെത്രാന്മാർ

ഗർഭച്ഛിദ്രത്തെ അനുകൂലിക്കുന്ന ബില്ലിനെതിരെ യു.എസ് മെത്രാന്മാർ

ന്യൂയോർക്ക് : ഗർഭച്ഛിദ്രം ആരോഗ്യക്ഷേമ പരിപാടിയല്ലെന്നും മാനുഷികസേവനമല്ലെന്നും  യു.എസ് കത്തോലിക്കാമെത്രാൻ സമിതി. അതുകൊണ്ടുതന്നെ പൊതുഖജനാവിൽ നിന്ന് ഗർഭച്ഛിദ്രത്തിനായി പണം നൽകുന്നത് അനുവദനീയമല്ല
യു. എസിലെ ആരോഗ്യ-മാനുഷിക സേവനത്തിനായുള്ള കാര്യാലയമാണ് ഗർഭച്ഛിദ്രത്തിനു സർക്കാർ സാമ്പത്തിക സഹായം നൽകണമെന്ന എന്ന ആവശ്യം ഉന്നയിക്കുന്നത്   ബിൽ  ഈയാഴ്ചയാണ്  ചർച്ചയ്‌ക്കെത്തുക.  ഏറ്റവും പ്രകടമായ വിധം ഗർഭച്ഛിദ്രത്തെ പിന്തുണയ്ക്കുന്ന ബില്ലാണിത്. ഇത് അംഗീകരിക്കാനാവില്ല-  യു.എസ് കത്തോലിക്കാമെത്രാൻ  സമിതിയുടെ തലവനായ കാർഡിനൽ തിമോത്തി എം. ഡോലാൻ പറഞ്ഞു.

Foto

Comments

leave a reply