പൊതുനന്മ പ്രോത്സാഹിപ്പിക്കുന്നവർക്ക് വോട്ട് ചെയ്യൂ: സാംബിയയിലെ മെത്രാന്മാർ
വത്തിക്കാൻ സിറ്റി : പൊതുനന്മ പ്രോത്സാഹിപ്പിക്കുന്നവർക്കായി വോട്ടവകാശം വിനിയോഗിക്കണമെന്ന സാംബിയയിലെ ചില കത്തോലിക്കാമെത്രാന്മാരുടെ ആഹ്വാനം ലോകമെങ്ങും ചർച്ചയായി.
ആഗസ്റ്റ് 12നായിരുന്നു സാംബിയയിലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പ്. ഭരണകക്ഷിയായ പേട്രിയറ്റ് മുന്നണിക്കുവേണ്ടി നിലവിൽ പ്രസിഡണ്ട് സ്ഥാനത്തുള്ള എഡ്ഗർ ചഗ്‌വ ലുംഗു മൽസരിക്കുന്നു. എതിരാളി യുണൈറ്റഡ് പാർട്ടി ഫോർ നാഷണൽ ഡെവലപ്പ്‌മെന്റിന്റെ പ്രസിഡണ്ടാണ്.
പാർട്ടിയണികളുടെ നിയന്ത്രണത്തിൽ തെരുവുകളിൽ സൈന്യത്തെ നിയോഗിച്ചുകൊണ്ടായിരുന്നു സാംബിയയിൽ തെരഞ്ഞെടുപ്പ് നടന്നത്. സമാധാനപരവും നീതിപരവും സുതാര്യവുമായ തെരഞ്ഞെടുപ്പിനായുള്ള പ്രചാരണവേളയിൽ നിരവധി പേർ കൊല്ലപ്പെടുകയുണ്ടായി. നിരവധി വീടുകൾ കൊള്ളയടിക്കപ്പെട്ടു.
സാംബിയയുടെ പടിഞ്ഞാറൻ പ്രവിശ്യയിലെ മോംഗു രൂപതാ മെത്രാൻ ചിൻയാമ ചിൻയെംബ ഒ. എം. ഐ. ഭരണകക്ഷിയെ പരോക്ഷമായി വിമർശിക്കുന്ന വീഡിയോ വാട്‌സാപ്പ്, ഫെയ്‌സ് ബുക്ക് വേദികളിൽ വൈറലാണ്.
Comments