Foto

ചാവറ കള്‍ച്ചറല്‍ സെന്റര്‍ സുവര്‍ണ്ണ ജൂബിലി ഉദ്ഘാടനം നാളെ 


ചാവറ കള്‍ച്ചറല്‍ സെന്റര്‍ സുവര്‍ണ്ണ ജൂബിലി ഉദ്ഘാടനം നാളെ 


കൊച്ചി:  കലാസാസ്‌കാരിക വിദ്യാഭ്യാസ മതസൗഹൃദ പരിപാടികളിലൂടെ നീണ്ട 50 വര്‍ഷങ്ങള്‍ പിന്നിടുന്ന ചാവറ സാസ്‌കാരിക കേന്ദ്രത്തിന്റെ സുവര്‍ണ്ണജൂബിലി കര്‍മ്മ പരിപാടികള്‍ക്ക് നാളെ  രാവിലെ 11 മണിക്ക് സി.എം. ഐ. പ്രിയോര്‍ജനറാള്‍ റവ. ഡോ. തോമസ് ചാത്തംപറമ്പിലച്ചന്റെയും ജനറല്‍ കൗണ്‍സില്‍ അച്ചന്മാരുടെയും കാര്‍മികത്വത്തില്‍ കൃതജ്ഞതാബലിയോടുകൂടി തുടക്കം കുറിക്കുന്നു.
    വൈകുന്നേരം 4.30ന് ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഹാളില്‍ 4.30ന് സാംസ്‌കാരിക സമ്മേളനം സി. എം. ഐ. സഭ പ്രിയോര്‍ ജനറാള്‍ റവ. ഡോ. തോമസ് ചാത്തംപറമ്പില്‍ സി. എം. ഐ. അദ്ധ്യക്ഷത വഹിക്കുന്നു. ചടങ്ങില്‍ ആദരണീയനായ കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ    സുവര്‍ണ്ണ ജൂബിലി ഉദ്ഘാടനം ചെയ്യും. ചാവറ കള്‍ച്ചറല്‍ സെന്ററിന്റെ എക്കാലത്തെയും മാര്‍ഗ്ഗദര്‍ശിയും തലമുറകളുടെ ഗുരുനാഥനുമായ എം. കെ. സാനുമാസ്റ്റര്‍ ജൂബിലി സന്ദേശം നല്‍കും. ബഹുമാന്യനായ സംസ്ഥാന പ്രതിപക്ഷനേതാവ് ശ്രീ. വി.ഡി. സതീശന്‍, സിപ്പി പള്ളിപ്പുറം രചിച്ച്, ശ്രീ. ബിജി ബാല്‍ സംഗീതം പകര്‍ന്ന ജൂബിലി ഗാന സി ഡി ശ്രീ. ലാല്‍ജോസിന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്യും. 
    2021 ചാവറ സംസ്‌കൃതി പുരസ്‌കാരം പ്രിയോര്‍ജനറാള്‍ റവ. ഡോ. തോമസ് ചാത്തംപറമ്പില്‍              പ്രഖ്യാപിക്കും. ആദരണീയയായ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മേരി ജോസഫ് വിശിഷ്ടാതിഥിയായിരിക്കും.   ആദരണീയനായ എറണാകുളം എം. പി. ശ്രീ. ഹൈബി ഈഡന്‍, കൊച്ചി മേയര്‍           ശ്രീ. എം. അനില്‍കുമാര്‍, ശ്രീ. ടി. ജെ. വിനോദ് എം. എല്‍. എ. എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.     ബഹു. ഗോവ ഗവര്‍ണ്ണര്‍ ശ്രീ. പി. എസ്. ശ്രീധരന്‍ പിള്ള, സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാന്‍, വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ്, സഹകരണവകുപ്പ് മന്ത്രി ശ്രീ. വി. എന്‍. വാസവന്‍, ശ്രീ. അടൂര്‍ ഗോപാലകൃഷ്ണന്‍, ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയില്‍ എന്നിവര്‍ ഓണ്‍ലൈനില്‍ ആശംസകളര്‍പ്പിക്കും. പ്രൊഫ. എം. തോമസ്  മാത്യു, തിരക്കഥാകൃത്ത്  ശ്രീ. ജോണ്‍പോള്‍, എറണാകുളം ഡി. സി. സി. പ്രസിഡന്റ് ശ്രീ. മുഹമ്മദ് ഷിയാസ്, സി. എസ്. എസ്. ടി. കേരള പ്രോവിന്‍ഷ്യാള്‍   സിസ്റ്റര്‍ വിനീത, സി. എം. ഐ. സാമൂഹ്യസേവനവിഭാഗം ജനറല്‍ കൗണ്‍സിലര്‍ റവ. ഫാ. ബിജു വടക്കേല്‍, എറണാകുളം കരയോഗം ജനറല്‍ സെക്രട്ടറി       ശ്രീ. പി. രാമചന്ദ്രന്‍, ശ്രീ. സി. ജി. രാജഗോപാല്‍, ശ്രീ. ജയചന്ദ്രന്‍ സി. ഐ. സി.സി.,           സിസ്റ്റര്‍ ട്രിസാന്റാ എഫ്. സി. സി. എന്നിവര്‍ ആദരമര്‍പ്പിക്കുമെന്ന് ചാവറ കള്‍ച്ചറല്‍ സെന്റര്‍ ചെയര്‍മാന്‍   റവ. ഡോ. മാര്‍ട്ടിന്‍ മള്ളാത്ത് സി. എം. ഐ., ഡയറക്ടര്‍   ഫാ. തോമസ് പുതുശ്ശേരി എന്നിവര്‍ അറിയിച്ചു.
കര്‍മ്മപദ്ധതികള്‍: 
1. 10 ലക്ഷം രൂപയുടെ സ്‌ക്കോളര്‍ഷിപ്പ്  : കലാകാരന്മാരുടെ മക്കള്‍ക്ക് കലാ പഠനത്തിനും തൊഴിലധിഷ്ഠിത പഠനത്തിനുമായി 100 പേര്‍ക്ക് നല്‍കുന്നു..
2.കോവിഡ് കാലത്തെ അതിജീവിക്കുന്നതിനായി കലാകാരന്മാര്‍ക്ക് കൈത്താങ്ങായി എല്ലാ മാസവും കലാ പരിപാടികള്‍ സംഘടിപ്പിക്കും. 
3. കൂടാതെ മുന്നുമാസത്തിലൊരിക്കല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്‍മാരെ അണിനിരത്തികൊണ്ടുള്ള കലാപരിപാടികള്‍ അവതരിപ്പിക്കും.
4. കൊച്ചി മെട്രോ സിറ്റിയിലെ യുവജനങ്ങള്‍ക്കായി കലാപഠനത്തിനും     അവതരണത്തിനുമായി വേദിയൊരുക്കുന്നതാണ്.  
5. കലാ സാംസ്‌കാരിക സാമൂഹ്യ വിഷയങ്ങളെ അധികരിച്ച്  ദേശീയ, അന്തര്‍ദ്ദേശീയ  സെമിനാറുകള്‍    സംഘടിപ്പിക്കും.
6. മഹാത്മാഗാന്ധി  സര്‍വ്വകലാശാലയിലെ ചാവറ ചെയറുമായി സഹകരിച്ച്, ആനുകാലിക പ്രസക്തിയുള്ള സാമൂഹിക, വിദ്യാഭ്യാസ  വിഷയങ്ങളെ അധികരിച്ച്  സംവാദം, സെമിനാര്‍ സംഘടിപ്പിക്കുന്നു.
7.ചാവറ പബ്ലിക്ക് ലൈബ്രറി ആധുനിക സൗകര്യങ്ങളോടുകൂടി പൊതുജനങ്ങള്‍ക്കായി പുനഃസമര്‍പ്പണം   നടത്തും.  ഡിജിറ്റല്‍ ലൈബ്രറി, വിശാലമായ  റഫറന്‍സ് ലൈബ്രറി,  റിസര്‍ച്ച് ലൈബ്രറി, 25000 ല്‍ അധികം പുസ്തകശേഖരമുളള ലൈബ്രറിയിലേക്ക് കൂടുതല്‍ ജനങ്ങളെ ആകര്‍ഷിച്ച് അംഗത്വം നല്‍കുന്നു. 
8.ജൂബിലി സമാപനത്തോടുകൂടി ആധുനികസൗകര്യങ്ങളോടുകൂടിയ  600 പേര്‍ക്ക് ഇരിക്കുവാനുള്ള എയര്‍കണ്ടീഷന്‍ഡ് ജൂബിലി മെമ്മോറിയല്‍ ഹാള്‍ പൊതുസമൂഹത്തിനായി സമര്‍പ്പിക്കും.     

Comments

leave a reply

Related News