Foto

കെസിബിസി മീഡിയ കമ്മിഷൻ്റെ ഈ വർഷത്തെ "സോഷ്യൽ മീഡിയ ഐക്കൺ അവാർഡ്" പ്രഖ്യാപിച്ചു.

കൊച്ചി :കെ. സി.ബി.സി. മീഡിയകമ്മീഷൻ ഇദംപ്രഥമമായി ഏർപ്പെടുത്തിയ 2021ലെ സോഷ്യൽ മീഡിയ ഐക്കൺ അവാർഡുകൾ പ്രഖ്യാപിച്ചു.

ജിൻസണും മേരിജോസഫ് മാമ്പിള്ളിയും ചേർന്ന് അവതരിപ്പിക്കുന്ന 'അമ്മാമ്മയും കൊച്ചുമോനും ', ഫാ. ഫിജോ ആലപ്പാടൻ, ഫാ. ഗ്രിജോ മുരിങ്ങാത്തേരി, ഫാ. പ്രതീഷ് കല്ലറക്കൽ എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന 'കടുക് ', ശ്രീമതി. ഷിജി ജോൺസൺ അവതരിപ്പിക്കുന്ന 'തോട്ട് ഫോർ ദി ഡേ ', ഫാ വിൻസെന്റ് വാരിയത്ത് അവതരിപ്പിക്കുന്ന 'അനുദിന ആത്മീയചിന്തകൾ ' എന്നീ പ്രോഗ്രാമുകളാണ് അവാർഡുകൾ കരസ്ഥമാക്കിയിട്ടുള്ളത്.

ജനുവരി 8ന് പാലാരിവട്ടം പി. ഓ. സി. യിൽ വച്ച് കെ. സി. ബി. സി. പ്രസിഡന്റ്‌ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയും മീഡിയകമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ജോസഫ് പാംബ്ലാനിയും മുഖ്യാതിഥികളായി പങ്കെടുക്കുന്ന ചടങ്ങിൽ വച്ച് അവാർഡുകൾ സമ്മാനിക്കും. അന്നുതന്നെ കെ. സി. ബി. സി. ന്യൂസ്‌ പോർട്ടലിന്റെ ഉദ്ഘാടനകർമ്മം കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി നിർവ്വഹിക്കുമെന്ന് കെ. സി. ബി. സി. മീഡിയകമ്മീഷൻ സെക്രട്ടറി ഫാ. ഡോ. എബ്രഹാം ഇരിമ്പിനിക്കൽ അറിയിച്ചു.

Comments

leave a reply

Related News