Foto

നിര്യാതനായി  ഫാ. തോമസ് മാളിയേക്കൽ (85)

നിര്യാതനായി 

ഫാ. തോമസ് മാളിയേക്കൽ (85)

കൊച്ചി : എറണാകുളം - അങ്കമാലി അതിരൂപത വൈദികനും സാധുസേവനസഭ (എസ് എസ് എസ് ) സ്ഥാപകനുമായ  ഫാ. തോമസ് മാളിയേക്കൽ (85) അന്തരിച്ചു. സംസ്കാരം മള്ളുശ്ശേരി സെന്റ് മേരീസ് പള്ളിയിൽ നാളെ (17/11/2023) ഉച്ചകഴിഞ്ഞ് 2. 30 ന്.
 കാഞ്ഞൂർ പള്ളിയിൽ സഹവികാരിയായും, കുന്നുംപുറം, ഉഴുവ, മള്ളുശ്ശേരി, കുന്നപ്പിള്ളിശ്ശേരി, കാക്കനാട്, എൻ.ജി.ഒ. ക്വാർട്ടേഴ്സ് എന്നിവിടങ്ങളിൽ വികാരിയായും സേവനം ചെയ്തു.  സാധുസേവനസഭ സന്യാസിനീ സമൂഹത്തിന്റെ  പ്രഥമ ഡയക്ടറായി ദീർഘകാലം സേവനം ചെയ്തു. പ്രകൃതി ചികിത്സയിൽ ഉപരിപഠനം നടത്തിയിട്ടുള്ള ഫാ.തോമസ്  മൂഴിക്കുളത്തും കാക്കനാടും  പ്രകൃതി ചികിത്സാലയ കേന്ദ്രങ്ങളുടെ സ്ഥാപക ഡയറക്ടറാണ്. എല്ലാവർക്കും ആരോഗ്യം, ഭക്ഷണം മരുന്നാണ്,  പ്രകൃതി ചികിത്സാനുഭവങ്ങൾ തുടങ്ങി വിവിധ  പുസ്തകങ്ങൾ  രചിച്ചിട്ടുണ്ട്.
മാതാപിതാക്കൾ: മുട്ടത്തിപ്പറമ്പ് മാളിയേക്കൽ പരേതരായ തോമാ - ഏലിക്കുട്ടി.
സഹോദരൻ : പരേതനായ ജോസഫ് (ഔതച്ചൻ)
മൃതദേഹം ഇന്ന്  ഉച്ചക്ക് 12  മുതൽ ഉച്ചകഴിഞ്ഞ് 3.00 മണിവരെ മുട്ടത്തിപറമ്പിലുള്ള ഭവനത്തിൽ പൊതുദർശനത്തിന് വയ്ക്കും. വൈകീട്ട് ആറു  മുതൽ നാളെ ച്ചക്ക് 12 വരെ മള്ളുശ്ശേരി സാധുസേവനസഭ ജനറലേറ്റിലും, തുടർന്ന് മള്ളുശ്ശേരി സെന്റ് മേരീസ് പള്ളിയിലും പൊതുദർശനത്തിന് വയ്ക്കും. ഉച്ചകഴിഞ്ഞ് 2.30 ന് വിശുദ്ധ  കുർബാനയോടുകൂടി മൃതസംസ്കാര ശുശ്രൂഷ ആരംഭിക്കും.


ഫാ. മാർട്ടിൻ കല്ലുങ്കൽ
PRO
എറണാകുളം - അങ്കമാലി അതിരൂപത
 

Comments

leave a reply

Related News