Foto

പയസ്മൗണ്ട് സെന്റ് പയസ് ടെൻത് ക്‌നാനായ കത്തോലിക്കാ ദൈവാലയ പാരിഷ് ഹാൾ ഉദ്ഘാടനം ചെയ്തു

കോട്ടയം അതിരൂപതയുടെ കീഴിലുള്ള ഉഴവൂർ പയസ്മൗണ്ട് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തിന്റെ പുതുതായി നിർമ്മിച്ച പാരിഷ് ഹാളിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും  കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്  നിർവ്വഹിച്ചു. വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ഇടവകയിലെ  വിശ്വാസ പരിശീലനത്തിന്റെ വാർഷികവും  കുട്ടികളുടെ കലാവിരുന്നും സംഘടിപ്പിച്ചു. വികാരി ഫാ. ബോബി കൊച്ചുപറമ്പിൽ, ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചൻ കുടിലിൽ, വാർഡ് മെമ്പർ ബിൻസി അനിൽ, വിശ്വാസപരിശീലന പ്രധാനാദ്ധ്യാപിക നിർമ്മല ജോർജ്ജ്, സെക്രട്ടറി സി. ടോം മേരി, കെ.സി.ഡബ്ല്യു.എ അതിരൂപതാ പ്രസിഡന്റ് ഷൈനി സിറിയക്,              ഫാ. സ്റ്റീഫൻ ഒള്ളേത്താഴത്ത്, സിറിയക് ചൊള്ളമ്പേൽ എന്നിവർ പ്രസംഗിച്ചു.

 ഫോട്ടോ : സെന്റ് പയസ് ടെൻത് ക്‌നാനായ കത്തോലിക്കാ ദൈവാലയ പാരിഷ് ഹാളിന്റെ ഉദ്ഘാടനം  കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് നിർവ്വഹിക്കുന്നു. ഫാ. സ്റ്റീഫൻ ഒള്ളേത്താഴത്ത്, നിർമ്മല ജോർജ്ജ്,  തങ്കച്ചൻ കുടിലിൽ, ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഷാജി മന്നങ്ങാട്ട്, ഫാ. ബോബി കൊച്ചുപറമ്പിൽ, ബിൻസി, അനിൽ, ഷൈനി സിറിയക്, സിറിയക് ചൊള്ളമ്പേൽ തുടങ്ങിയവർ സമീപം

Comments

leave a reply

Related News