Foto

വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍; ചരിത്രം സൃഷ്ടിച്ച് കപ്പലില്‍ ദിവ്യകാരുണ്യ പ്രദക്ഷിണം

വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ജര്‍മ്മനിയിലെ കൊളോണ്‍ ലിഫ്രോന്‍കൃഷ് ദേവാലയത്തില്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി. ജര്‍മ്മന്‍ കമ്മ്യൂണിറ്റി നേതൃത്വം നല്‍കിയ തിരുനാളില്‍ മലയാളികളടക്കമുള്ള കൊളോണിലെ ഇന്ത്യന്‍ വിശ്വാസി സമൂഹം സജീവമായി പങ്കുചേര്‍ന്നു. വിശുദ്ധ കുബാനയ്ക്ക് ഫാ. സ്റ്റെഫാന്‍ വാഗ്ണര്‍, ഫാ. മൈക്കിള്‍ സ്മിത്ത്, ഫാ. ഇംഗ്നേഷ്യസ് ചാലിശേരി  എന്നിവര്‍ കാര്‍മികത്വം വഹിച്ചു. മുത്തുക്കുടകളുടെ അകമ്പടിയോടെ പ്രധാന നിരത്തിലൂടെ കപ്പലിലേക്ക് നടത്തിയ ദിവ്യകാരുണ്യപ്രദക്ഷിണത്തില്‍ കുട്ടികളും യുവജനങ്ങളുമടക്കമുള്ള നൂറുകണക്കിന് വിശ്വാസികള്‍ പങ്കുചേര്‍ന്നു. 

റൈന്‍ തീരത്തുണ്ടായിരുന്ന കപ്പലില്‍ പ്രവേശിച്ച് അതിൻ്റെ മുകള്‍തട്ടില്‍ ദിവ്യകാരുണ്യ ആരാധന നടത്തി. തുടര്‍ന്ന് വിവിധ കമ്മ്യൂണിറ്റികളുടെ പ്രാര്‍ത്ഥനകളുടെയും സംഗീത ആലാപനങ്ങളുടെയും അകമ്പടിയോടെ കപ്പലില്‍ ദിവ്യകാരുണ്യ പ്രദക്ഷിണം നടന്നു. സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ക്വയര്‍ ടീം ഗാനങ്ങള്‍ ആലപിച്ചു. ഒരു മണിക്കൂറിനു ശേഷം വിശുദ്ധ ക്ലമന്‍സ് ദേവാലയത്തില്‍ തിരികെ എത്തി സമാപനാശീര്‍വാദത്തോടെ ദിവ്യകാരുണ്യ പ്രദക്ഷിണം സമാപിച്ചു. കപ്പലില്‍ നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണം വിശ്വാസികള്‍ക്ക് പുത്തന്‍ ആത്മീയാനുഭവമാണ് സമ്മാനിച്ചത്.

Comments

leave a reply

Related News