സഭയുടെയും സമുദായത്തിന്റെയും വിശ്വാസമൂല്യങ്ങൾ ഉയർത്തുന്നതിൽ വനിതകളുടെ പങ്ക് അമൂല്യമാണ് : ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരി
കേരള ലാറ്റിൻ കാത്തലിക് വിമൺസ് അസോസിയേഷൻ സംസ്ഥാനതലത്തിൽ നടത്തിയ ലത്തീൻ കത്തോലിക്കാ ദിനാഘോഷം കൊല്ലം രൂപതാ മെത്രാൻ അഭിവന്ദ്യ പോൾ ആന്റണി മുല്ലശ്ശേരി പിതാവ് ഉദ്ഘാടനം നിർവ്വഹിച്ചു. കൊല്ലം രൂപതയിലെ വിദ്യാഭ്യാസ രംഗത്ത് വിവിധ തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥിനികളെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു . സുൽത്താൻപേട്ട മുതൽ നെയ്യാറ്റിൻകര വരെയുള്ള രൂപതകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത സമ്മേളനം സംസ്ഥാനപ്രസിഡന്റ് രാവിലെ 10 മണിക്ക് പതാക ഉയർത്തലോടെ ആരംഭിച്ചു. സംസ്ഥാന പ്രസിഡന്റ് ജെയിൻ ആൻസിൻ ഫ്രാൻസിസ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അൽഫോൺസാ ആന്റിൽസ് (നെയ്യാറ്റിൻകര), കൊച്ചി, കോട്ടപ്പുറം വരാപ്പുഴ കോഴിക്കോട് തിരുവനന്തപുരം സുൽത്താൻപേട്ട ആലപ്പുഴ തുടങ്ങി മിക്കവാറും എല്ലാ രൂപതകളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്ത യോഗം വൈകിട്ട് 5 മണിക്ക് സമാപിച്ചു. മെറ്റിൽ ഡാ മൈക്കിൾ, ഷേർളി ജോണി , അഡ്വക്കേറ്റ് എൽസി ജോർജ് , തെരേസ, വൽസല ജോയി . ജെസി ഹെലൻ , റാണി പ്രദീപ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
Comments