Foto

വിദ്യാഭ്യാസത്തിലൂടെ മനുഷ്യന്റെ അന്തസ്സ് വീണ്ടെടുക്കണം: കർദ്ദിനാൾ ആന്റണി പൂള

പാലാ: കത്തോലിക്കാ ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ ദേശീയ കൂട്ടായ്‌മയായ സേവ്യർ ബോർഡ് ഓഫ് ഹയർ എഡ്യൂക്കേഷൻ ഇൻ ഇന്ത്യയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പാലാ സെന്റ് ജോസഫ്‌സ് കോളജിൽ പ്രൗഢഗംഭീരമായ തുടക്കം.

സമ്മേളനം സി.ബി.സി.ഐ പ്രസിഡന്റും ഹൈ ദരാബാദ് മെട്രോപോളിറ്റൻ ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ ആന്റണി പൂള ഉദ്ഘാടനം ചെയ്തു‌. വിദ്യാഭ്യാസം കേവലം അറിവ് നേടാനുള്ള ഉപാധി മാത്രമല്ല, മറിച്ച് മനുഷ്യന്റെ അന്തസ്സ് വീണ്ടെടു ക്കാനും സമൂഹത്തെ പരിവർത്തനം ചെയ്യാനുമു ള്ള ഏറ്റവും ശക്തതമായ ആയുധമാണെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത മന്ത്രി റോജി എം ജോൺ, വിദ്യാഭ്യാസം എന്നത് കേവലം മാർക്കുകളോ ബിരുദങ്ങളോ നേടലല്ല, മറിച്ച് ഉത്തമരായ മനുഷ്യരെ വാർത്തെടുക്കലാണെന്ന് വ്യക്തമാക്കി. സി.ബി.സി.ഐ. വിദ്യാഭ്യാസസാംസ്കാരിക കമ്മീഷൻ അധ്യക്ഷനും നാഗ്‌പൂർ ആർച്ച് ബിഷപ്പുമായ ഏലിയാസ് ഗോൺസാൽവസ് ജൂബിലി അനുഗ്രഹ പ്രഭാഷണം നടത്തി. ധാർമികതയിലും സ്നേഹത്തിലും അധിഷ്ഠിതമായ വിദ്യാഭ്യാസമാണ് സമൂഹത്തിന് ആവശ്യമെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ആശീർവാദ പ്രഭാഷണത്തിൽ പറഞ്ഞു. പാലാ രൂപത മുഖ്യ വികാരി ജനറൽ മോൺ, ഡോ. ജോസഫ് തടത്തിൽ ജൂബിലി സന്ദേശം നൽകി. സേവ്യർ ബോർഡ് പ്രസിഡന്റ് ഡോ. ഫാ. പ്രവീൺ മാർട്ടി സ് എസ്.ജെ സ്വാഗതവും വൈസ് പ്രസിഡന്റ് പ്രൊഫ. സിസ്റ്റർ പേൾ കൃതജ്‌ഞതയും രേഖപ്പെടുത്തി സേവ്യർ ബോർഡ് സെക്രട്ടറി ജനറൽ ഡോ സി. ദീപ്‌തി യു എഫ്.എസ്, ജോയിന്റ് സെക്രട്ടറിയും പാലാ സെന്റ് ജോസഫ്‌സ് ഡയറക്ടറുമായ ഫാ ഡോ. ജെയിംസ് ജോൺ മംഗലത്ത് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഡയറക്ടർമാർ, മാനേജർമാർ, പ്രിൻസിപ്പൽമാർ, വിദ്യാഭ്യാസ വിചക്ഷണർ, അധ്യാപകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Comments

leave a reply

Related News