Foto

അതിജീവിനത്തിൻ്റെ രാജകുമാരൻ വേദനയില്ലാത്ത ലോകത്തേക്ക് വിടവാങ്ങി

അതിജീവിനത്തിൻ്റെ രാജകുമാരൻ വേദനയില്ലാത്ത ലോകത്തേക്ക് വിടവാങ്ങി....

"ഒരു നിമിഷമേ കയ്യിൽ ഉള്ളൂ എങ്കിൽ ഒരു നിമിഷം..പുകയരുത്..ജ്വലിക്കണം...!!

ഇനിയും എന്തൊക്കെ നേരിടേണ്ടി വന്നാലും ഞാൻ പൂർവ്വാധികം ശക്തിയോടെ മുന്നോട്ട് തന്നെയാണ്....

എന്റെ വാക്കുകളും അനുഭവങ്ങളും കൊണ്ട് ഒരാളുടെ ജീവിതത്തിലെങ്കിലും പ്രത്യാശ നൽകാൻ കഴിഞ്ഞാൽ ഞാൻ ധന്യനാണ്. നിങ്ങളൊക്കെ തരുന്ന ഊർജ്ജവും സ്നേഹവും പ്രാർത്ഥനകളുമാണ് ഈയുള്ളവന്റെ കൈമുതൽ.

തീയാകണം...

എന്നിട്ടങ്ങോട്ട് ആളിപ്പടരണം..!!

ആദ്യത്തെ വട്ടം വീണപ്പോൾ കല്ലും മുള്ളും വേദനകളും നിറഞ്ഞ വഴിയിലൂടെ ഞാൻ വിജയത്തിലേക്ക് നടന്നതിന്റെ ഓർമ്മകളാണിത്.. 

ഇപ്പോൾ വീണ്ടും വീണു... 

ഇന്ന് ഈ കട്ടിലിൽ കിടന്നു കൊണ്ട് ഞാൻ തീവ്രമായി ആഗ്രഹിക്കുകയാണ്..

2021 എന്റെ പുതിയൊരു ഉയിർത്തെഴുന്നേൽപിന്റെ വർഷമാണ്...! 

ഇതുപോലെ മനോഹരമായി തന്നെ ഇപ്രവശ്യവും തിരിച്ചു വരും... 

ഒരു മൂളിപ്പാട്ടും പാടി ചുവടുകൾ വച്ച് ഞാനെന്റെ പ്രിയപ്പെട്ടവർക്ക് ചുറ്റും ഓടി നടക്കും..

എന്നിട്ട് നിങ്ങളെയൊക്കെ സ്നേഹിച്ച് സ്നേഹിച്ച് എന്റെ ഹൃദയത്തിൽ ചേർത്തങ്ങനെ വയ്ക്കണം.. 

വീണവരോട് ഒന്നേ പറയാനുള്ളൂ...

വിധിയോട് വിട്ടുപിടിക്കാൻ പറഞ്ഞിട്ട് വിജയത്തിലോട്ട് ഓടിക്കോണം... 

മനസ്സുണ്ടെങ്കിൽ ഏത് നരകവും സ്വർഗ്ഗമാക്കാം എന്നതിന് ഏറ്റവും വലിയ തെളിവാണ് ഞാൻ "

എന്ന് ക്യാൻസറിൻ്റെ അതിവേദനയിലും ഉറക്കെ പറഞ്ഞിരുന്ന, കീമോയിൽ നിന്ന് കീമോയിലേക്ക് പോകുമ്പോഴും ക്യാൻസറിനെ പ്രണയിനിയായി കണ്ട  നന്ദുമഹാദേവ എന്ന അതിജീവിനത്തിൻ്റെ രാജകുമാരൻ വേദനയില്ലാത്ത ലോകത്തേക്ക് വിടവാങ്ങി. തിരുവനന്തപുരം ഭരതന്നൂർ സ്വദേശിയാണ്. അതിജീവനം എന്ന കൂട്ടായ്മയുടെ മുഖ്യ സംഘാടകന്‍ കൂടിയായിരുന്നു നന്ദു.  സമൂഹ മാധ്യമങ്ങളിലെ അതിജീവന സന്ദേശങ്ങളിലൂടെ കാൻസർ രോഗികൾക്ക് കരുത്തും ആത്മവിശ്വാസവും പകർന്നാണ് നന്ദു ശ്രദ്ധേയനായത്. ആയിരക്കണക്കിന് അർബുദ ബാധിതർക്ക് പ്രതീക്ഷ പകരുന്ന അതിജീവനം - കാൻസർ ഫൈറ്റേഴ്സ് & സപ്പോർട്ടേഴ്സ് എന്ന ഫേസ് ബുക്ക് കൂട്ടായ്മ തുടങ്ങിയതും നന്ദുവിന്റെ നേതൃത്വത്തിലാണ്.

Comments

leave a reply