ചരിത്രം സൃഷ്ടിച്ച എലിസബത്ത് രാജ്ഞി വിടവാങ്ങി
ലോകചരിത്രത്തില്‍ ഒരിതിഹാസമായി മാറിയ എലിസബത്ത് രാജ്ഞി വിടവാങ്ങിയിരിക്കുന്നു. ബ്രിട്ടന്റെ റാണിയായി കിരീടമേന്തിയിട്ട് നീണ്ട എഴുപതു സംവത്സരങ്ങള്‍ കഴിഞ്ഞുപോയി..
ഇത്രയും കാലം ഒരു നാട്ടില്‍ റാണിയായി മറ്റൊരു രാജ്ഞിയും വാണരുളിയിട്ടില്ല. എന്നാല്‍ ഫ്രാന്‍സിന്റെ ലൂയി പതിന്നാലാമനാണ് ഒന്നാം സ്ഥാനക്കാരന്‍. 1643ല്‍ നാലാം വയസ്സിലാണ് അദ്ദേഹം രാജാവായത്.
എലിസബത്ത് രാജ്ഞി രാജാവായി മക്കളും മരുമക്കളും ചെറുമക്കളുമൊക്കെയുള്ള വലിയ കുടുംബത്തിന്റെന നാഥയായിരുന്നു. ബ്രിട്ടന്റെ പരമാധികാരിയായ എലിസബത്ത് രാജ്ഞി. കൂടെ നിഴല്‍ പോലെയുണ്ടായിരുന്ന ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്റെ വിയോഗം നല്‍കുന്ന വേദന, വാര്‍ധക്യം പിന്നെ ശാരീരിക അസ്വസ്ഥതകള്‍. എല്ലാംകൂടി അവരെ ചുറ്റിവരിഞ്ഞുകളഞ്ഞു.
മകന്‍ ചാള്‍സ് രാജകുമാരന്‍ ഒരു പ്രത്യേക പ്രകൃതക്കാരനായിരുന്നു. അദ്ദേഹം ഉത്തരവാദിത്തത്തോടെ ചുമതലകള്‍ നോക്കുമോ അതോ ചെറുമകന്‍ വില്യത്തിന് കിരീടം കൈമാറണോ ഇത്യാദി ചിന്തകള്‍ കുറച്ചൊന്നുമല്ല അവരെ വലച്ചത്. ്രപിയപുത്രന്‍ ആന്‍ഡ്രൂ കേസും വിവാദവുമൊക്കെയായി ഉണ്ടാക്കിയ തലവേദനകള്‍, ചെറുമകന്‍ ഹാരിയും ഭാര്യയും കൂടി വെളിപ്പെടുത്തലുകള്‍ നടത്തിയുണ്ടാക്കുന്ന പൊല്ലാപ്പുകള്‍, മൂന്ന് മക്കളുടെയും വിവാഹത്തിലുണ്ടായ തമ്മലടിയും ഡയാനാ രാജകുമാരിയും വിവാഹമോചനവുമൊക്കെ എന്നെന്നും പ്രശ്നങ്ങളുണ്ടാക്കിക്കൊണ്ടിരുന്നു.
ഇതിനിടെ കൊച്ചുമക്കളും പിന്നെ അവരുടെ മക്കളും ഒത്തുചേര്‍ന്ന സൃഷ്ടിക്കുന്ന രസങ്ങളും തമാശകളും കൊഞ്ചലുകളും മാത്രമായിരുന്നു അവരുടെ ഏക ആശ്വാസം.
പ്രശ്നങ്ങള്‍ എന്തുതന്നെ ഉണ്ടായി വന്നാലും തന്റെ പദവിക്കും പത്രാസിനും നിരക്കുന്ന അന്തസ്സോടെ ഉത്തരവാദിത്തത്തോടെ ഔചിത്യത്തോടെ റാണി ഇക്കണ്ടകാലമത്രയും നിലകൊണ്ടു. എല്ലാ പ്രശ്‌നങ്ങളേയും തന്മയത്വത്തോടെ നേരിടുകയും തലയുയര്‍ത്തിനില്‍ക്കുകയും ചെയ്തു. രാജ്യത്തിന്റൈ പരമാധികാരി എന്ന നിലയിലും ചുമതലാബോധത്തോടെ റാണി പ്രവര്‍ത്തിച്ചു.
വിവാദങ്ങളും കൊട്ടാരവിപ്ലവങ്ങളും പത്രങ്ങളും പപ്പരാസികളും വേണ്ടതിലേറെ ആഘോഷിച്ചുനടന്നപ്പോഴും രാജകുടുംബത്തേയും കൊട്ടാരത്തേയും ഉത്തരവാദിത്തത്തോടെ കൊണ്ടുനടന്നു. രാജകുടുംബം ഒരു ബാധ്യതയാണെന്ന മട്ടില്‍ ചില കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നു കേട്ടപ്പോഴും സമചിത്തതയോടെ അവടെ കൈകാര്യം ചെയ്തു വിമര്‍ശനങ്ങള്‍, കാലം മാറിയിട്ടും രാജകുടുംബത്തിനോടുള്ള സ്‌നേഹം കൈമോശം വരാത്ത കുറേപേര്‍. രണ്ടുവശവും രാജ്ഞി ഒരേപോലെ കൈകാര്യം ചെയ്തു.
കഴിഞ്ഞവര്‍ഷമാണ് എലിസബത്ത് രാജ്ഞിയെ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടാന്‍ തുടങ്ങിയത്. നടക്കാനും നില്‍ക്കാനും ബുദ്ധിമുട്ട് നേരിടുന്ന 96 വയസുള്ള രാജ്ഞെി വിടവാങ്ങുന്നതോടെ ഒരു യുഗം തന്നെ അവസാനിക്കുകയാണ്.
ജോഷി ജോര്‍ജ്
video courtesy: HISTORY channel


Comments