പാലിയേറ്റീവ് രംഗത്തെ പ്രതിഭകളിലൂടെ
ഡോ. എലിസബത്ത് കോബ്ലര്‍ റോസ്
-------------------------------------------------------------------------
തയാറാക്കിയത് - ജോബി ബേബി,
''നാമെല്ലാവരും ആത്യന്തികമായി പഠിക്കേണ്ടത് നിരുപാധികമായ സ്‌നേഹത്തെപ്പറ്റിയാണ്,അതില്‍ മറ്റുള്ളവര്‍ മാത്രമല്ല നമ്മളും ഉള്‍പ്പെടുന്നു''-എലിസബത്ത് കോബ്ലര്‍ റോസ്
മനോരോഗവിദഗ്ദ്ധ,ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പ്രശസ്തമായ ബുക്കിന്റെ രചയിതാവും (On Death and Dying,1969) മരണത്തിനോട് അടുക്കുമ്പോഴുള്ള മനുഷ്യരുടെ സമീപനം,പ്രതികരണങ്ങള്‍ എന്നിവയെപ്പറ്റി ആഴത്തില്‍ പഠിക്കുകയും ദുഃഖത്തിന്റെ വിവിധതലങ്ങളെപ്പറ്റി സൂക്ഷ്മമായി തന്റെ സിദ്ധാന്തങ്ങളിലൂടെ പ്രതിപാദിക്കുകയും ചെയ്ത വ്യക്തിത്വമാണ് എലിസബത്ത് കോബ്ലര്‍ റോസ്.2007 ല്‍ ടൈം മാഗസിന്‍ നടത്തിയ തിരഞ്ഞെടുപ്പില്‍ 20പതാം നൂറ്റാണ്ടില്‍ ലോകത്തെ സ്വാധീനിച്ച 100ചിന്തകരില്‍ ഒരാളായിരുന്നു കോബ്ലര്‍ റോസ്(National Women's Hall of Fame).കൂടാതെ 19ഓളം ഒര്‍ണററി ബിരുദങ്ങളും കരസ്ഥമാക്കിയ ഇവര്‍ 1982 ജൂലൈ ആയപ്പോഴേക്കും കോളേജുകള്‍ ,സെമിനാരികള്‍ ,മെഡിക്കല്‍ സ്‌കൂളുകള്‍ ,ആശുപത്രികള്‍ ,സാമൂഹിക പ്രവര്‍ത്തന സ്ഥാപനങ്ങള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തലത്തിലുള്ള 125,000വിദ്യാര്‍ത്ഥികളെ 'Death and Dying' കോഴ്‌സ് പഠിപ്പിക്കുകയും ചെയ്തു.1970ല്‍ തന്നെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ വര്‍ഷം തോറും നടത്തിവരുന്ന പ്രഭാഷണത്തില്‍ 'On Death and Dying'എന്ന വിഷയത്തെപ്പറ്റി സംസാരിക്കാനും അവര്‍ക്ക് കഴിഞ്ഞു.
സ്വിറ്റ്‌സര്‍ലാന്‍ഡിലെ സൂറിച്ചില്‍ ഒരു പ്രൊട്ടസ്റ്റന്റ് ക്രിസ്തിയന്‍ കുടുംബത്തില്‍ മൂന്ന് കുട്ടികളില്‍ ഒരാളായി 1926 ജൂലൈ 8നാണ് കോബ്ലറുടെ ജനനം.ജനിച്ചപ്പോള്‍ തന്നെ ഭാരം കുറഞ്ഞ കുഞ്ഞു (ഏകദേശം 2പൗണ്ട് ) മാത്രമേ ഉണ്ടായിരുന്നുന്നുള്ളു .ധാരാളം സങ്കീര്‍ണ്ണതകളില്‍ കൂടി കടന്ന് പോയതിനാല്‍ അവളുടെ ജീവിതം അപകടം നിറഞ്ഞ ഒന്നായിരുന്നു.പക്ഷേ അമ്മയുടെ സ്‌നേഹവും പരിചരണവും വാത്സല്യവും ഈ പ്രശ്‌നങ്ങളെഒക്കെ തരണം ചെയ്യാന്‍ സഹായിച്ചെന്ന് കൊബ്ലര്‍ പില്‍ക്കാലത്തു പറയുകയുണ്ടായി.5മത്തെ വയസ്സില്‍ കലശലായ ന്യുമോണിയ ബാധിച്ച കോബ്ലറെ ഹോസ്പിറ്റലില്‍ അഡ്മിറ്റാക്കി .തന്നോടൊപ്പം തന്റെ റൂമില്‍ ഉണ്ടായിരുന്ന കുഞ്ഞു പെട്ടന്ന് മരിക്കാനിടയായ സാഹചര്യം മരണത്തോടൊപ്പമുള്ള അവളുടെ ആദ്യാനുഭവമായി.ഈ ചെറിയ വയസ്സിലെ മരണത്തെപ്പറ്റി അറിയാന്‍ സാധിച്ച അവള്‍ക്ക് മനസ്സിലായി മരണം ജീവിതത്തിന്റെ ഒരു ഭാഗമാണെന്ന്,ഓരോരുത്തരും അവരവരര്‍ഹിക്കുന്ന ബഹുമാനത്തോടും അന്ത:സോടും സമാധാനത്തോടും മരിക്കാന്‍ കഴിയണമെന്നും.ഈ അനുഭവങ്ങള്‍ മരണത്തെപ്പറ്റി ചിന്തിക്കാന്‍ അവളെ കൂടുതല്‍ പ്രാപ്തയാക്കി.
രണ്ടാം ലോകമഹായുദ്ധ കാലത്തു ഏകദേശം പതിമൂന്ന് വയസ്സ് പ്രായമുള്ളപ്പോള്‍
കോബ്ലര്‍ സൂറിച്ചിലെ അഭയാര്‍ത്ഥികള്‍ക്കായി ഒരു ലബോറട്ടറി അസിസ്റ്റന്റായി ജോലി നോക്കി.യുദ്ധത്തെതുടര്‍ന്ന് ഫ്രാന്‍സ് ,ജെര്‍മ്മിനി,ബെല്‍ജിയം ,ഡെന്‍മാര്‍ക്ക് ,സ്വീഡന്‍ ,ചെക്കോസ്ലോവാക്യ ,പോളണ്ട് എന്നിവടങ്ങളിലുള്ള ദുരിതാശ്വാസക്യാമ്പുകളില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി .പിന്നീട് 1954-ല്‍ പോളണ്ടിലെ മൈദാനക് എന്ന ഭീകരമായ ഉന്മൂലന ക്യാമ്പ് സന്ദര്‍ശിക്കാന്‍ ഇടയായി .ആ സന്ദര്‍ശനo സഹജീവികളൊടുള്ള അനുകമ്പയുടെയും മാനുഷിക പരിഗണനയുടെയും താത്പര്യങ്ങള്‍ കോബ്ലറുടെ ഉള്ളില്‍ ജനിച്ചു.ദുരിതാശ്വാസ ക്യാമ്പുകളില്‍ കണ്ടതും താന്‍ അറിഞ്ഞതുമായ അനേകം ആളുകളുടെ കഥകള്‍ ,ഭയാനകമായ അതിജീവനത്തിന്റെ കഥകള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിതം നയിക്കുവാന്‍ അവളെ പ്രേരിപ്പിച്ചു .അവിടെ ചില ചുവരുകളില്‍ കൊത്തിയിരുന്ന നൂറുകണക്കിനു ചിത്രശലഭങ്ങളുടെ ചിത്രങ്ങള്‍ അവളുടെ മനസ്സിനെ ആകര്‍ഷിച്ചു .ഈ ചിത്രശലഭങ്ങളുടെ ഓര്‍മ്മകള്‍ ജീവിതവസാനത്തെക്കുറിച്ചുള്ള അവളുടെ ചിന്തകളെ ബാധിക്കുകയും ചെയ്യ്തു.അതേ വര്‍ഷം തന്നെ സമാധാനത്തിനുള്ള ഇന്റര്‍ നാഷണല്‍ വോളന്റീര്‍ എന്ന നിലയിലും പ്രവര്‍ത്തിച്ചു .വളരെ ചെറിയ വയസ്സിലെ അച്ഛന്റെ ബിസ്സിനെസ്സ് കാര്യങ്ങള്‍ നോക്കിനടത്താന്‍ പിതാവ് അവളെപ്പറ്റി ആഗ്രഹിച്ചപ്പോള്‍ ഒരു ഡോക്ടര്‍ അകാന്‍ ആഗ്രഹിച്ചിരുന്ന കോബ്ലറുടെ മനസ്സിനെ അത് വലിയ വിഷമത്തില്‍ ആഴ്ത്തി.അച്ഛന്റെ ആഗ്രഹങ്ങളെ ബാക്കിയാക്കി 16മത്തെ വയസ്സില്‍ വീടു വിട്ടിറങ്ങി.പലതരം ജോലികള്‍ ചെയ്യ്തുo കഷ്ടപെട്ടും ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആകുന്ന അഭയാര്‍ത്ഥികള്‍ക്കായി വളരെ കാര്യങ്ങള്‍ ചെയ്തു.തുടര്‍ന്നു 1957ല്‍ സൂറിച്ചു സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടി. തുടര്‍ന്നു 1958ല്‍ സഹപാഠിയായിരുന്ന ഇമ്മാനുവേലിനെ വിവാഹം കഴിക്കുകയും അമേരിക്കയിലേക്ക് പോവുകയും അവിടെ Long Island's Glen Cove Community Hospital രണ്ടുപേരും ഇന്റെണ്‍ഷിപ് പൂര്‍ത്തിയാക്കുകയും ചെയ്യ്തു.
സൂറിച്ചു സര്‍വകലാശാലയില്‍ നിന്നും ബിരുദം കരസ്ഥമാക്കിയ അവര്‍ 1958ല്‍ ന്യൂയോര്‍ക്കിലേക്ക് പോകുകയും അവിടെ ജോലിചെയ്യാനും തുടര്‍പഠനത്തിലും മുഴുകി.മല്‍ഹാട്ടന്‍ ഹോസ്പിറ്റലില്‍ മാനസീക രോഗികളെ പരിചരിക്കുന്ന വിഭാഗത്തില്‍ ഒരു റെസിഡന്റായി 1960ജോലി ആരംഭിച്ച കോബ്ലര്‍ സ്‌കിസോഫ്രീനിക് ബാധിച്ചവര്‍ക്കും അതുമൂലം ജീവിതത്തിലേക്ക് കടന്ന് വരാന്‍ പ്രതീക്ഷ ഇല്ലാത്തവര്‍ക്കുംമായി സേവനങ്ങള്‍ ചെയ്യാന്‍ തുടങ്ങി .ഇത്തരത്തിലുള്ള കോബ്ലെറുടെ പരിചരണം രോഗികളില്‍ ബഹുമാനവും മതിപ്പും ഉളവാക്കി.അമിതമായി രോഗികളെ മരുന്നുകള്‍ ഉപയോഗിച്ചു മയക്കിയിരുന്ന നടപടികളെ എതിര്‍ക്കുകയും അതില്‍ നിന്ന് രോഗികളെ പുറത്തുകൊണ്ടുവരുന്നതിന് ശ്രമിക്കുകയും ചെയ്യ്തു.ലോകം മാനസീക രോഗികളോട് കാട്ടിയിരുന്ന അവഗണനയും ദുരുപയോഗവും അവരുടെ മരണങ്ങളും കോബ്ലറെ ഭയപ്പെടുത്തി .ഇതില്‍ നിന്നും അത്തരത്തിലുള്ള രോഗികള്‍ക്ക് ഒരു മോചനം അത്യാവശ്യമാണെന്ന് അവര്‍ മനസ്സിലാക്കി .ഓരോ രോഗിയുടേയും വ്യക്തിഗത പരിചരണത്തിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പ്രോഗ്രാം അവര്‍ വികസിപ്പിച്ചു .ഈ പ്രോഗ്രാം അവിശ്വസനീയമാം വിധം നന്നായി പ്രവര്‍ത്തിക്കുകയും അവര്‍ പരിചരിച്ച 94%രോഗികളുടെ മാനസികാരോഗ്യത്തില്‍ ഗണ്യമായ പുരോഗതി കൈവരിക്കുകയും ചെയ്യ്തു.
1962 ല്‍ കൊളറാഡോ സര്‍വകലാശാലയില്‍ ഒരു അധ്യാപികയായി സേവനമനുഷ്ഠിച്ച അവര്‍ 1963ല്‍ അത് വിട്ട് 1965ല്‍ ചിക്കാഗോയിലേക്ക് മാറുകയും ചെയ്തു.പരമ്പരാഗതമായ രീതിയില്‍ തുടര്‍ന്ന് വന്നിരുന്ന മാനസികാരോഗ്യ ചികിത്സാ രീതികളെ ചോദ്യം ചെയ്ത കോബ്ലര്‍ അതില്‍ ഏറെ മാറ്റങ്ങള്‍ വേണമെന്ന് ആഗ്രഹിച്ചു .ചിക്കാഗോയില്‍ 39മാസത്തെ ക്ലാസ്സിക്കല്‍ സൈക്കോ അനാലിസിസ് പരിശീലനവും അവര്‍ നടത്തി .ചിക്കാഗോ സര്‍വകലാശാലയിലെ പ്രിറ്റ്‌സ്‌കര്‍ സ്‌കൂള്‍ ഓഫ് മെഡിസിനില്‍ ഇന്‍സ്ട്രക്ടറായി.അവിടെ രോഗബാധിതരായ രോഗികളുമായി തത്സമയ അഭിമുഖങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പതിവ് വിദ്യാഭ്യസ സെമിനാര്‍ നടത്താന്‍ തുടങ്ങി.മെഡിക്കല്‍ സ്റ്റാഫില്‍ നിന്നും വലിയ തോതില്‍ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നിട്ടും കോബ്ലര്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു.
1969 ല്‍ കോബ്ലര്‍ റോസിനെപ്പറ്റി അവരുടെ പൊതുജനങ്ങള്‍ക്കിടയിലുള്ള പ്രവര്‍ത്തങ്ങളെപ്പറ്റി ലൈഫ് മാഗസിനില്‍ വന്ന ലേഖനം വളരെ ജനശ്രദ്ധ പിടിച്ചുപറ്റുകയും അവരെ ഏറെ ജനസമ്മിതി ഉള്ള വ്യക്തിയാക്കി മാറ്റുകയും ചെയ്യ്തു.ഇതവരുടെ ജീവിതത്തിലെ സുപ്രധാന വഴിത്തിരിവായി .സര്‍വ്വകലാശാലകളിലുള്ള അധ്യാപനം മതിയാക്കിയ കോബ്ലര്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു .അങ്ങനെ 1970ല്‍ കോബ്ലര്‍ ലോകം മുഴുവനും അറിയപ്പെടുന്ന ലോക ഹോസ്പിസ് പ്രസ്ഥാനത്തിന്റെ ചാമ്പ്യാനായി.ആറു ഭൂഖണ്ഡങ്ങളിലെ ഇരുപതിലധികം രാജ്യങ്ങളിലേക്ക് അവര്‍ വിവിധ ഹോസ്പിസുകളും സ്വാന്തന പരിചരണപരിപാടികളും ആരംഭിച്ചു.1970ല്‍ ഹാര്‍വേര്‍ഡ് സര്‍വകലാശാലയിലെ പ്രശസ്തമായ ഇoഗര്‍സോള്‍ പ്രഭാഷണത്തില്‍ കോബ്ലര്‍ റോസ് 'death and dying'എന്ന വിഷയത്തെപ്പറ്റി സംസാരിച്ചു.1972ആഗസ്റ്റ് 7ന് 'Death With Dignity'മൂവ്‌മെന്റിനെ പ്രോത്സാഹിപ്പിക്കുന്നതിനായി സെനറ്റിലുള്ള വാര്‍ദ്ധക്യത്തെക്കുറിച്ച് പഠിക്കുന്ന കമ്മറ്റിയുമായി ചര്‍ച്ചകള്‍ നടത്തി .1977ല്‍ ലേഡീസ് ഹോം ജേര്‍ണല്‍ ''വുമണ്‍ ഓഫ് ദി ഇയര്‍''ആയി തിരഞ്ഞെടുക്കപ്പെട്ടു.
ദയാവധത്തെ എതിര്‍ക്കുകയും ഹോസ്പിസിനെ ഏറെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത കോബ്ലര്‍ 1977ല്‍ സാന്‍ഡിഗോയ്ക്കടുത്തുള്ള ഭര്‍ത്താവിന്റെ അനുമതിയോടെ 40ഏക്കര്‍ സ്ഥലം വാങ്ങുകയും അവിടെ 'Shanti Nilaya' (Home of Peace)എന്ന സ്ഥാപനം സ്ഥാപിക്കുകയും ചെയ്തു.അമേരിക്കല്‍ ഹോളിസ്റ്റിക് മെഡിക്കല്‍ അസോസിയേഷന്റെ സഹസ്ഥാപക കൂടിയായിരുന്ന അവര്‍ മരിക്കുന്നവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒരു രോഗശാന്തി കേന്ദ്രമാക്കാനാണ് അത് ഉദ്ദേശിച്ചത്.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിതം ,മരണം ,ദുഃഖം ,എയ്ഡ്‌സ് എന്നീ വിവിധ വിഷയങ്ങളെപ്പറ്റി വര്‍ക്ക് ഷോപ്പുകള്‍ സംഘടിപ്പിച്ചു.ഉപേക്ഷിക്കപ്പെട്ട ശിശുക്കള്‍ക്കും HIV ബാധിതരായ കുട്ടികള്‍ക്കുമായി ഒരു ഹോസ്പിസിസ് പണിയാനായിരുന്നു അവരുടെ അടുത്ത ആഗ്രഹം .മരണo വരെ അവര്‍ക്ക് താമസിക്കാന്‍ കഴിയുന്ന ഒരു ശാശ്വത ഭവനം നല്‍കുക എന്ന ലക്ഷ്യത്തെ മുന്നില്‍ കണ്ടുകൊണ്ട് .അതിനു നിരന്തരമയി ശ്രമിക്കുകയും ചെയ്തു.
1987-1995 നും മാരകമായ സ്‌ട്രോക്ക് വന്ന കോബ്ലറിന് ഇടതുവശം തളര്‍ന്ന് പോവുകയും പിന്നീടുള്ള ജീവിതം വീല്‍ചെയറില്‍ ആവുകയും ചെയ്തു .2002ല്‍ അരിസോണ റിപ്പബ്ലിക്കിന് നല്‍കിയ അഭിമുഖത്തില്‍'' she was ready for death and even welcomed it, calling God a 'damned procrastinator.'2004ല്‍ തന്റെ 78ആം വയസില്‍ അരിസോണയിലെ നഴ്സിംഗ് ഹോമില്‍ വച്ച് ഈ ലോകത്തോട് വിടപറഞ്ഞു .2005ല്‍ കോബ്ലറുടെ മകന്‍ കെന്‍ റോസ് അരിസോണയില്‍ എലിസബത്ത് കോബ്ലര്‍ റോസ് ഫൗണ്‍ണ്ടേഷന്‍ സ്ഥാപിക്കുകയും ചെയ്തു.
പ്രധാന സംഭാവനകള്‍ :
കോബ്ലര്‍ ആണ് ആദ്യമായി അവസാനമായി മരണത്തോട് മല്ലടിക്കുന്ന രോഗികള്‍ക്കായി അവരുടെ പരിചരണത്തെപ്പറ്റി വാദിക്കുവാനും ,അവരെ നോക്കേണ്ട രീതിയെപ്പററി സംസാരിക്കാനും,മരണത്തിനടുത്തുള്ള ജീവിതം,ഹോസ്പിസിസ് കെയര്‍ ,പാലിയേറ്റീവ് കെയര്‍ എന്നിവയെപ്പറ്റി ഒരു രീതി രൂപപ്പെടുത്തിയത്. ഏതൊരു വ്യക്തിയും മരിക്കുന്നത് വളരെ അന്തസ്സോടും അവരുദ്ധേശിക്കുന്ന രീതിയിലും ആയിരിക്കണമെന്ന് ഡോക്ടര്‍മാരെയും നഴ്‌സുമാരെയും പഠിപ്പിച്ചു അവര്‍.ഒരു പക്ഷേ ഇത്തരത്തിലുള്ള ഒരു പ്രവര്‍ത്തനമാകാം അവരെ 1969 രചിച്ച ലോകമാസകലം 40ഓളം ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെടുകയും വിറ്റഴിക്കപ്പെടുകയും ചെയ്ത 'On Death and Dying'എഴുതാന്‍ പ്രേരിപ്പിച്ചത്.ആ പുസ്തകത്തില്‍ ഏറ്റവും പ്രധാനമായും 'Five Stages of Grief as a pattern of adjustment: denial, anger, bargaining, depression, and acceptance'.പറഞ്ഞിരിക്കുന്നു.ദുഃഖത്തിന്റെ ഈ അഞ്ച് ഘട്ടങ്ങള്‍ പ്രിയപ്പെട്ട ഒരാളുടെ മരണത്തില്‍ നിന്ന് അതിജീവിച്ചവര്‍ക്കും ഒരു പോലെ ബാധകമാകുന്നതാണ്.കൊബ്ലെരിന്റെ ഇത് ഇപ്പോള്‍ കോബ്ലര്‍ റോസ് കര്‍വ് എന്നറിയപ്പെടുന്നു.
പുസ്തകങ്ങള്‍ :-
On Death & Dying (Simon & Schuster/Touchstone), 1969
Questions & Answers on Death & Dying (Simon & Schuster/Touchstone), 1972
Death: The Final Stage of Growth (Simon & Schuster/Touchstone), 1974
Questions and Answers on Death and Dying: A Memoir of Living and Dying, Macmillan, 1976.
To Live Until We Say Goodbye (Simon & Schuster/Touchstone), 1978
The Dougy Letter - A Letter to a Dying Child (Celestial Arts/Ten Speed Press), 1979
Quest, Biography of EKR (Written with Derek Gill), (Harper & Row), 1980
Working It Through (Simon & Schuster/Touchstone), 1981
Living with Death & Dying (Simon & Schuster/Touchstone), 1981
Remember the Secret (Celestial Arts/Ten Speed Press), 1981
On Children & Death (Simon & Schuster), 1985
AIDS: The Ultimate Challenge (Simon & Schuster), 1988
On Life After Death (Celestial Arts), 1991
Death Is of Vital Importance (The Tunnel and the Light), 1995
Unfolding the Wings of Love (Germany only - Silberschnur), 1996
Making the Most of the Inbetween (Various Foreign), 1996
AIDS & Love, The Conference in Barcelona (Spain), 1996
Longing to Go Back Home (Germany only - Silberschnur), 1997
Working It Through: An Elisabeth Kübler-Ross Workshop on Life, Death, and Transition, Simon & Schuster, 1997.
The Wheel of Life: A Memoir of Living and Dying (Simon & Schuster/Scribner), 1997
Why Are We Here (Germany only - Silberschnur), 1999
The Tunnel and the Light (Avalon), 1999
Life Lessons: Two Experts on Death and Dying Teach Us About the Mysteries of Life and Living, with David Kessler, Scribner, 2001.
On Grief and Grieving: Finding the Meaning of Grief Through the Five Stages of Loss, with David Kessler. Scribner, 2005.
Real Taste of Life: A photographic Journal, 2003
Comments