Foto

പാലിയേറ്റീവ് രംഗത്തെ പ്രതിഭകളിലൂടെ  - ഡോ. കാത്‌റിന്‍ മാനിക്സ് 


പാലിയേറ്റീവ് രംഗത്തെ പ്രതിഭകളിലൂടെ
 - ഡോ .കാത്‌റിന്‍ മാനിക്സ്
 

തയ്യാറാക്കിയത് - ജോബി ബേബി,

Dr.Kathryn Mannix അര്‍ബുദ ശുശ്രുഷ രംഗത്തെ ഏറ്റവും ശ്രദ്ധേയയായ വനിത ആണെന്ന് പറഞ്ഞാല്‍ തെറ്റാവില്ല .രോഗത്തെക്കുറിച്ചും ,അതിന്റെ ഏറ്റവും വിഷമം പിടിച്ച അവസ്ഥകളെക്കുറിച്ചും,അതില്‍ രോഗികളോടൊപ്പം നില്‍ക്കുന്ന ആളുകളെക്കുറിച്ചും അവസാനം മരണം സംഭവിച്ചാലുണ്ടാകാവുന്ന വ്യാകുലത നേരിടുന്നതിനുള്ള തയാറെടുപ്പുകളെക്കുറിച്ചുമൊക്കെയുള്ള അവരുടെ ആഴത്തിലുള്ള അറിവാണ് ഈ ഡോക്ടറെ വ്യത്യസ്തയാക്കുന്നത് .പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍ക്ക് വേണ്ടിയുള്ള CBT First Aid (Cognitive Behaviour Therapy)ജനശ്രദ്ധ ഏറെ നേടിയ സംരംഭം ആണ് .അര്‍ബുദ ചികിത്സയില്‍ തുടങ്ങി പാലിയേറ്റീവ് കെയര്‍ മേഖലയിലും വീടുകളില്‍ പോയി ഉള്ള അര്‍ബുദ ചികിത്സയിലുമൊക്കെ അവര്‍ പ്രാവീണ്യം നേടിയിട്ടുണ്ട് .

With the End in Mind എന്ന അവരുടെ പുസ്തകത്തിന്റെ പ്രമേയം ഇതാണ് :മരണം ഏക സത്യമായിരിക്കെ നാം എന്തുകൊണ്ട് മരണത്തെയും അതുമായി ബന്ധപ്പെട്ട വിഷയങ്ങളെയും ചര്‍ച്ച ചെയ്തു അതിനെ നേരിടാനുള്ള മനസാന്നിധ്യവും നേടുന്നില്ല .മരണം എന്തുകൊണ്ടാണ് ഇന്നും ഒരു നിഗൂഡ വിഷയമായി തുടരുന്നത് .ഈ പുസ്തകത്തില്‍ മുപ്പതോളം കഥകളിലൂടെ Dr Kathryn ഈ വിഷയത്തിന്റെ ഗൗരവം നമ്മുക്ക് കാട്ടിത്തരുന്നു .കഥകളിലൂടെ വൈകാരികതയും അവയിലടങ്ങിയ സത്യത്തിന്റെ നീറുന്ന ചുവയും വായനക്കാര്‍ക്ക് ഒരു പുത്തന്‍ അനുഭവമാണ് നല്‍കുന്നത് .ഡോക്ടറുടെ അമ്മുമ്മ കൂടി ആയ
നാനാ എന്ന നൂറു വയസുകാരിയുടെ കഥയും ഇതിലുണ്ട് .അതില്‍ പാലിയേറ്റീവ് കെയറുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ സാഹിത്യത്തിന്റെ മാസ്മരികതയോടെ പറയുന്നുണ്ട്.

I have been working in palliative care now for eleven years,watching deathbeds on a daily basis.How can i have been so unaware of the deep,analytic attention of the families who sit and wait?This is not a passive activity;I am actively,keenly alert,Probing her face for clues,interrogating every breath for evidence of -What?Discomfort?contentment?pain?satisfaction?serenity?This is the vigil,and suddenly I am encountering its familiar pattern of gathered family,and sitting rotas,and detailed reporting of almost no information,from an utterly new and unexpected perspective.

രോഗികളുടെ വേണ്ടപ്പെട്ടവരായ കൂട്ടിരിപ്പുകാരില്‍ നിന്നും ലഭിക്കുന്ന ഇത്തരം വിവരശകലങ്ങള്‍ ഈ ഡോക്ടറുടെ വിലപ്പെട്ട ഖനിയാണ്.അതില്‍ നിന്നുമാണ് അവര്‍ രോഗത്തെക്കുറിച്ചുള്ള സൂക്ഷ്മമായ ജ്ഞാനം സമ്പാദിക്കുന്നത് .They
also serve who sit and wait എന്ന് മില്‍ട്ടനെ ഓര്‍മ്മിപ്പിച്ചുകൊണ്ട് Dr Kathryn കൂട്ടിരിപ്പുകാര്‍ക്ക് വേണ്ടി വാദിക്കുന്നു .മരണവും പ്രസവവും തമ്മിലുള്ള ഒരു താരതമ്യം ഇവര്‍ ചെയ്യുന്നത് രസാവഹമായ രീതിയിലാണ്:
Watching dying is like watching birth:in both,there are recognizable stages in a progression of changes towards the anticipated outcome.Mainly,both processes can proceed safely without intervention,as any wise midwife knows.In fact,normal birth is probably more uncomfortable than normal dying,yet people have come to associate the idea of dying with pain and indignity that are rarely the case.

With the End in Mind എന്ന ഈ പുസ്തകത്തില്‍ ഉള്ള മുപ്പതോളം വിവരണങ്ങളില്‍ ചില വിലയേറിയ ഉപദേശങ്ങളുണ്ട്:രോഗികളെ കേള്‍ക്കാനുള്ള മനസ്സും സമയം കണ്ടെത്തലും ആണ് മുഖ്യമായ കാര്യമായി അവര്‍ പറയുന്നത് .In listening,I began to understand patterns,to notice similarities,to appreciate others views about living and dying.I found myself wondering,fascinated and I found a sense of direction എന്നാണ് Dr Kathryn അവകാശപ്പെടുന്നത് .രോഗികള്‍ക്കും ആരോഗ്യമായി ഇരിക്കുന്നവര്‍ക്കും ദുഃഖിതര്‍ക്കുമെല്ലാം Dr Kathryn ഒരു ഡോക്ടറെന്ന നിലയില്‍ അവര്‍ നേടിയ ജീവിതാനുഭവങ്ങളില്‍ നിന്നും ചിന്തോദീപകവും വിജ്ഞാന പ്രദവുമായ ഉള്‍ക്കാഴ്ച സമ്മാനിക്കുന്നു:Everybody prefers to manage things My Way'.The end of life is no different.

മരണത്തിന് നാം നല്‍കുന്ന ആദരവ് കൊണ്ടോ അതോ ഭയം കൊണ്ടോ ,ഇന്നും അതിനെക്കുറിച്ചു തുറന്ന് പറയാന്‍ നമ്മുക്ക് വാക്കുകളില്ല .(ഈ കാര്യത്തില്‍ മരണവും ലൈംഗീകതയും ഒരു പോലെയാണ് ).മഹാ രോഗങ്ങള്‍ എന്ന് നാം കരുതുന്നവയ്ക്കും മരണത്തിനും നാം ഉപമകളിലൂടെയോ മറ്റ് വാക്കുകളിലൂടെയോ ആണ് ആശയവിനിമയം ചെയ്യുന്നത് .ഇത് മാറിയാലേ രോഗത്തെയും മരണത്തെയും നേരിടാനുള്ള ത്രാണി ആര്‍ജിക്കുകയുള്ള എന്നാണ് ഡോക്ടറുടെ അഭിപ്രായം .ഭാഷയില്‍ വാക്കുകളുണ്ടായാല്‍ അതുവഴി ആശയം എളുപ്പമായി കൈകാര്യം ചെയ്യാനാകും .ഇല്ലെങ്കില്‍ ഭാവനയുടെ ലോകത്തു നിന്നുകൊണ്ട് കാര്യങ്ങളെ നോക്കികാണുമ്പോള്‍ ഭീതിയേറിയേക്കാം:Open discussion reduces superstition and fear,and allows us to be honest with each other at a time when pretence and well intentioned lies can separate us,wasting time that is very precious.

Dr Kathryn Mannix ഒരു എഴുത്തുകാരിയെന്ന നിലയില്‍ ഏറെ പ്രശസ്തി നേടിയ ആളാണ് .അവരുടെ കഴിവും അനുകമ്പയും സ്‌നേഹവും എഴുത്തില്‍ ഉടനീളം കാണാം .ഈ പുസ്തകം അര്‍ബുദ ചികിത്സയിലുള്ളവര്‍ക്ക് മാത്രമല്ല ആതുരശുശ്രുഷ രംഗത്തു പ്രവര്‍ത്തിക്കുന്ന എല്ലാവരും വായിച്ചിരിക്കണം .


 

Comments

leave a reply

Related News