പാലിയേറ്റീവ് രംഗത്തെ പ്രതിഭകളിലൂടെ
- ഡോ.റോബര്‍ട്ട് ട്വിക്രോസ്
തയ്യാറാക്കിയത് - ജോബി ബേബി,
സ്വാന്തന പരിചരണമേഖലയ്ക്ക് മറക്കാനാകാത്ത സംഭാവനകള്‍ നല്‍കിയ 50വര്‍ഷത്തെ നേതൃത്വപാടവം,രോഗികളുടെ പരിചരണം,വിദ്യാഭ്യാസം,പരിശീലനം,ഗവേഷണം,എഴുത്ത് എന്നിവയില്‍ അഗ്രഗണ്യനും,അന്താരാഷ്ട്രതലത്തില്‍ അറിയപ്പെടുന്ന വ്യക്തിത്വം,യൂറോപ്യന്‍ അസോസിയേഷന്‍ ഫോര്‍ പാലിയേറ്റീവ് കെയറിന്റെ(EAPC)സ്ഥാപകാംഗo അതാണ് ഡോ .റോബര്‍ട്ട് ട്വിക്രോസ്.2021മാര്‍ച്ച് 1ന് പാലിയേറ്റീവ് കെയര്‍ രംഗത്ത് 50വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കുന്ന അദ്ദേഹത്തോടുള്ള ആദരസൂചകമായി EAPC വിപുലമായ പരിപാടികള്‍ ആഘോഷിക്കുകയും ചെയ്തു.
വൈദ്യനും എഴുത്തുകാരനുമായ ഡോ .റോബര്‍ട്ട് ട്വിക്രോസ് 1941ജനുവരി 29ന് യുണൈറ്റഡ് കിങ്ഡം,ഇംഗ്ലണ്ടിലാണ് ജനിച്ചത്.സെന്റ് ജോണ്‍സ് സ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം 1965ല്‍ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നും ബി.എം ബി .സി .എച്ച് ബിരുദം നേടി.തുടര്‍ന്നുള്ള എം ആര്‍ സി പി പഠനത്തിന് ശേഷം 1971 മാര്‍ച്ചില്‍ ലണ്ടനിലെ സെന്റ് ക്രിസ്റ്റഫര്‍ റിസര്‍ച്ച് ഫെലോ ഇന്‍ തെറാപ്യൂട്ടിക്‌സില്‍ മെഡിക്കല്‍ ഡയറക്ടറും ആധുനിക ഹോസ്പിസ്,പാലിയേറ്റീവ് കെയറിന്റെ സ്ഥാപകയുമായ സിസിലി സോണ്ടേഴ്‌സിന്റെ കഷണപ്രകാരം ജനറല്‍ മെഡിസിനില്‍ നിന്നും പാലിയേറ്റീവ് കെയര്‍ മേഖലയിലേക്ക് മാറിയ അദ്ദേഹം സെന്റ് ക്രിസ്റ്റഫര്‍ ഹോസ്പിറ്റലില്‍ സേവനം അനുഷ്ഠിക്കുകയും ചെയ്യ്തു.പിന്നീട് 1976 മുതല്‍ അദ്ദേഹം പഠിച്ചിരുന്ന ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുടെ കീഴിലുള്ള യൂണിവേഴ്‌സിറ്റി ടീച്ചിoഗ്‌ഹോസ്പിറ്റലുകളിലൊന്നായ സര്‍ മൈക്കല്‍ സോബേല്‍ ഹൗസില്‍ കണ്‍സള്‍ട്ടണ്ട് ഫിസിഷന്‍ ആയി 2001 ല്‍ വിരമിക്കുന്നവരേക്കും പ്രവര്‍ത്തിക്കുകയും ചെയ്തു.അദ്ദേഹത്തിന്റെ പ്രവൃത്തന കാലഘട്ടത്തില്‍ കാന്‍സര്‍ വേദന കൈകാര്യം ചെയ്യുന്നതില്‍ മോര്‍ഫിന്‍,ഡയമോര്‍ഫിന്‍,മെത്തഡോണ്‍ എന്നിവയുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള അദ്ദേഹം നടത്തിയ പഠനങ്ങള്‍ വേദനയുടെ ചികിത്സയെ മാനദണ്ഡമാക്കാനും ലളിതമാക്കാനും ബ്രോംപ്ടണ്‍ കോക്ടെയ്ല്‍ പോലുള്ള സങ്കീര്‍ണ്ണമായ ചികിത്സകള്‍ ഇല്ലാതാക്കാനും സഹായിച്ചു.അദ്ദേഹത്തിന്റെ ഇത്തരത്തിലുള്ള കണ്ടെത്തലുകളും പഠനങ്ങളും അദ്ദേഹത്തെ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ഡോക്ടര്‍ ഓഫ് മെഡിസിന്‍ എന്ന ഉയര്‍ന്ന ബിരുദത്തിന് അര്‍ഹനാക്കി. കൂടാതെ ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ പാലിയേറ്റീവ് കെയറിന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ച അദ്ദേഹം(1988-2005)സ്വാന്തന പരിചരണത്തിന്റെ പ്രാധാന്യ പ്രചരണാര്‍ത്ഥം പോളണ്ട് ,ഇന്ത്യ ,അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും പഠനങ്ങളും,ക്ലാസ്സുകളും നയിക്കുകയും ചെയ്തു.25 വര്‍ഷത്തോളം സര്‍ മൈക്കല്‍ സോബേല്‍ ഹൗസില്‍ കണ്‍സള്‍ട്ടണ്ട് ഫിസിഷന്‍ ആയി പ്രവര്‍ത്തിച്ച അദ്ദേഹം ആദ്യ എന്‍ എച്ച് എസ് മെഡിക്കല്‍ ഡയറക്ടറായും ക്ലിനിക്കല്‍ റീഡറായും സേവനമനുഷ്ഠിച്ചു.ആദ്യമായി ഒരു ഫിസിഷ്യനെ 1996ല്‍ റോയല്‍ കോളേജ് ഓഫ് റേഡിയോളോജിസ്റ്റ് ''വൈദ്യശാസ്ത്രത്തിനുള്ള സേവങ്ങള്‍ക്കായി''പാലിയേറ്റീവ് മെഡിസിന്‍ ,ഹോസ്പിസ് കെയര്‍ എന്നീമേഖലകളില്‍ നിന്ന് ഫെലോ ആയി തിരഞ്ഞെടുത്തു.2019ല്‍ ഫൗണ്‍ണ്ടേഷന്‍ ഫോര്‍ പാലിയേറ്റീവ് കെയര്‍ എഡ്യൂക്കേഷന്റെ(PACED)ട്രസ്റ്റിയായും അദ്ദേഹം പ്രവര്‍ത്തിച്ചു.
സ്വാന്തന,ഹോസ്പിസ് പരിചരണത്തില്‍ ഉപയോഗിക്കുന്ന മരുന്നുകളെക്കുറിച്ച് ലോകമെമ്പാടുമുള്ള ആരോഗ്യ വിദഗ്ദ്ധര്‍ക്ക് ആവശ്യമായ സ്വന്തന്ത്ര വിവരങ്ങള്‍ നല്‍കുന്നതിനായി 2000ല്‍ ഡോ.ട്വിക്രോസ്,ഡോ.ആന്‍ഡ്രൂ വില്‍കോക്കിനൊപ്പം പാലിയേറ്റിവ് ഡ്രഗ്‌സ്.കോം ലിമിറ്റഡ് സ്ഥാപിച്ചു.പാലിയേറ്റീവ് മേഖലയിയിലുള്ള മരുന്നുകളെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും അടങ്ങിയ ഈ വെബ്സൈറ്റിന് നല്ല പ്രചാരം ലഭിച്ചു.2018ല്‍ ഈ കമ്പനി റോയല്‍ ഫാര്‍മ്മസ്യുട്ടിക്കല്‍ സൊസൈറ്റി ഏറ്റെടുക്കുമ്പോള്‍ 169രാജ്യങ്ങളില്‍ നിന്നായി 30,000രെജിസ്റ്റര്‍ ചെയ്യ്ത അംഗങ്ങള്‍ ഇതില്‍ ഉണ്ടായിരുന്നു.അതുകൂടാതെ 2017ഒക്ടോബറില്‍ പാലിയേറ്റീവ് കെയര്‍ ഫോര്‍മുലറിയുടെ 6മത്തെ പതിപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്യ്തു.
50വര്‍ഷത്തെ അദ്ദേഹത്തിന്റെ സേവനങ്ങളെ യൂറോപ്യന്‍ അസോസിയേഷന്‍ ഫോര്‍ പാലിയേറ്റീവ് കെയറിന്റെ(EAPC) ആദരിക്കുന്ന വേളയില്‍ അദ്ദേഹം ഇപ്രകാരം പറയുകയുണ്ടായി ''അരനൂറ്റാണ്ടിലേറെയായി തിരിഞ്ഞുനോക്കുമ്പോള്‍ അവിശ്വസനീയമാംവിധം സമ്പന്നവും പ്രതിഫലദായകവുമായ ഔദ്യോഗിക ജീവിതത്തിന് ഞാന്‍ നന്ദി പറയുന്നു.ഈ ഘട്ടത്തില്‍ ആയിരക്കണക്കിന് ആളുകളെ അന്തിമഘട്ട രോഗമുള്ളവരെ പരിചരിക്കാനും എണ്ണമറ്റ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെയും ഡോക്ടര്‍മാരെയും മറ്റുള്ളവരെയും പഠിപ്പിക്കുകയും ചെയ്യ്തു.കാന്‍സറിന്റെ മാരകമായ വേദനയ്ക്ക് വായിലൂടെ വേദനാസംഹാരിയായ മോര്‍ഫിന്‍ നല്‍കുന്നതിനെ സംബന്ധിച്ചു പഠനങ്ങള്‍ നടത്താനും സാധിച്ചു.രോഗികളുടെ പരിചരണം,വിദ്യാഭ്യാസം,പരിശീലനം,ഗവേഷണംഎന്നിവ ഉള്‍ക്കൊള്ളുന്നതാണ് എന്റെ ജീവിതം.1963ല്‍ ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരിക്കെയാണ് ഞാന്‍ ആദ്യമായി സിസിലി സോണ്ടേഴ്‌സിനെ കണ്ടുമുട്ടിയത്.അവരുടെ പ്രഭാഷണത്തില്‍ പറഞ്ഞ കാര്യങ്ങള്‍ എന്നില്‍ മായാത്ത മുദ്ര പതിപ്പിച്ചു.എട്ട് വര്‍ഷത്തെ ചിന്തകള്‍ക്കും പഠനങ്ങള്‍ക്കും ഒടുവില്‍ 1971ല്‍ എന്റെ ദിശ സ്വാന്തന പരിചരണമേഖലയിലേക്ക് തിരിഞ്ഞു.എന്നാല്‍ ഇന്ന് പാലിയേറ്റീവ് കെയറും ലോകവും തിരിച്ചറിയലിനപ്പുറം എണ്ണമറ്റ ആകൃതികളിലേക്കും വലിപ്പങ്ങളിലേക്കും മാറിയിരിക്കുന്നു.യുകെയ്ക്ക് പുറമേ 44രാജ്യങ്ങളില്‍ പഠിപ്പിക്കാന്‍ എനിക്ക് അവസരങ്ങള്‍ ലഭിച്ചു.ലോകാരോഗ്യ സംഘടനയുടെ സമഗ്രമായ കാന്‍സര്‍ നിയന്ത്രണ പരിപാടിയില്‍ ഞാന്‍ പങ്കാളിയായി.പ്രൊഫസര്‍ വിട്ടോറിയോ വെന്റാഫ്രിഡയും മറ്റുള്ളവരുമായി ചേര്‍ന്ന് 1980കളില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയ 20-ലധികം ഭാഷകളില്‍ പ്രസിദ്ധീകരിച്ച 'Cancer Pain Relief'രചിക്കുവാന്‍ സാധിച്ചു.50വര്‍ഷത്തോളമായി 'Palliative Care Formulary' യില്‍ തുടരുന്ന എഴുത്തുകള്‍ ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നു. മോഡിഫൈഡ് റിലീസ് മോര്‍ഫിന്‍ ടാബ്ലെറ്റുകള്‍1970കളുടെ മധ്യത്തില്‍ വികസിപ്പിച്ചെടുത്തു.ന്യുറോപതിക് വേദനയെക്കുറിച്ചുള്ള നമ്മുടെ ധാരണ വര്‍ഷങ്ങളായി ക്രമാനുഗതമായി വര്‍ദ്ധിച്ചു.അതിന്റെ ഫലമായി നിരവധി പുതിയ മരുന്നുകള്‍ കടന്ന് വന്നു.വര്‍ദ്ധിച്ചുവരുന്ന രാജ്യങ്ങളില്‍ പാലിയേറ്റിവ് മെഡിസിന് വളരെയധികം പ്രചാരമേറിവരുന്നു.സര്‍വകലാശാലകളില്‍ പാലിയേറ്റീവ് കെയര്‍ പഠനവിഷയമായി മാറി.എന്നിരുന്നാലും ആവശ്യമുള്ള എല്ലാവര്‍ക്കും സ്വാന്തന പരിചരണo നല്‍കുന്നതിനായി നമ്മുക്ക് വളരെയധികം കാര്യങ്ങള്‍ ചെയ്യാനുണ്ട്.ചില രാജ്യങ്ങളില്‍ ഇത് ഇപ്പോഴും ഫലത്തില്‍ നിലവിലില്ല.കൈവരിച്ച പുരോഗതിയില്‍ ഞാന്‍ സന്തോഷിക്കുന്നുണ്ടെങ്കിലും ഇപ്പോഴത്തെ അടുത്ത തലമുറകള്‍ക്ക് നിരവധി വെല്ലുവിളികള്‍ നേരിടാനുണ്ടെന്ന് എനിക്ക് നന്നായി അറിയാം.ചില രാജ്യങ്ങളില്‍ ആരോഗ്യ മേഖലയോട് ഇപ്പോഴും വൈരാഗ്യമുണ്ടെന്ന് എനിക്ക് നന്നായി അറിയാം.വിശാലമായ ആരോഗ്യ വ്യവസായത്തിന്റെ മൂല്യങ്ങള്‍,മത്സരം,യുക്തിവാദം,ഉല്പാദനക്ഷമത,കാര്യക്ഷമത,ലാഭം-തുടങ്ങിയവ പാലിയേറ്റീവ് കെയറിന്റെ പ്രധാന മൂന്ന് തൂണുകളില്‍ രണ്ടെണ്ണമായ സ്വാന്തനവും കരുതലുമായി പലപ്പോഴും പൊരുത്തപ്പെടുന്നില്ല എന്ന സ്ഥിതി വിശേഷം കാണാന്‍ കഴിയുന്നു.ആശയവിനിമയ വൈദഗ്ദ്ധ്യം ഇപ്പോഴും ഡോക്ടര്‍മാര്‍ക്കിടയില്‍ കുറവായി കാണുന്നു.കൂടാതെ തന്നെ വേദനയിലും രോഗലക്ഷണങ്ങളോടുള്ള പരിചരണത്തിലും വേണ്ട
ശ്രദ്ധയും നല്‍കാതിരിക്കുന്നതും എന്റെ ആശങ്ക വര്‍ധിപ്പിക്കുന്നു''.
ബഹുമതികള്‍:-
Plaque of Honour, Indian Asosciation of Palliative Care, 2012
Honorary membership of the Polish Society for Palliative Medicine, 2011
Lifetime Achievement Award, American Academy of Hospice and Palliative Medicine, 2008
Lifetime Achievement Award, Indian Asosciation of Palliative Care, 2008
Vittorio Ventafridda Award, International Asosciation for Hospice & Palliative Care, 2006
Fellow of the Royal College of Radiologists, 1996
Sertürner Award, Germany, 1995
Founder's Award, National Hospice Organization, 1994
Aid and Cooperation Medal, Ministry of Health and Social Welfare, Poland, 1993.
പ്രസിദ്ധീകരണങ്ങള്‍:-
Introducing palliative care
Palliative Care Formulary (Pcf7)
Symptom management in advanced cancer
Oral Morphine: Information for Patients, Families and Friends
Oral Morphine in Advanced Cancer
Symptom Control in Far Advanced Cancer: Pain Relief
A time to die
Therapeutics in Terminal Cancer
Pain Relief in Advanced Cancer
25 Years in Palliative Medicine at Sir Michael Sobell House: A Festschrift for Robert Twycross
Control of Alimentary Symptoms in Far Advanced Cancer
Palliative Care Formulary
Introducing Palliative Care Electronic
Research in Palliative Care: The Pursuit of Reliable Knowledge
Morphine and the Relief of Cancer Pain: Information for Patients, Families and Friends.
Comments