Foto

ഓസ്‌ട്രേലിയന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രേഡ് നല്‍കുന്ന സ്‌കോളര്‍ഷിപ്പ്; ഏപ്രിൽ 30 വരെ  അപേക്ഷിക്കാം

ഓസ്ട്രേലിയയിലെ വിവിധ  യൂണിവേഴ്സിറ്റികളിൽ ഉപരിപഠനത്തിന് അഡ്‌മിഷൻ ലഭിച്ച ഏഷ്യൻ രാജ്യങ്ങളിലുള്ള വിദ്യാർഥികൾക്ക് നൽകുന്ന ഓസ്ട്രേലിയൻ അവാർഡ് സ്കോളർഷിപ്പിന്' ഇപ്പോൾ അപേക്ഷിക്കാം. പ്രവേശനം ലഭിച്ച ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്കാണ്, സ്കോളർഷിപ്പിന് അർഹത. വിദ്യാർഥികൾക്ക് ഓൺലൈനായി മാത്രമേ അപേക്ഷിക്കാനാകൂ. ഏപ്രിൽ 30 ആണ്, അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തീയതി.

 

യൂണിവേഴ്സിറ്റി ഓഫ് സിഡ്‌നി, യൂണിവേഴ്സിറ്റി ഓഫ് മെൽബൺ, ഓസ്ട്രേലിയൻ നാഷനൽ യൂണിവേഴ്സിറ്റി, ഓക് ലാന്റ് യൂണിവേഴ്സിറ്റി എന്നിവയിൽ പ്രവേശനം നേടിയവർക്കാണ്, സ്കോളർഷിപ്പ്.

അപേക്ഷയോടൊപ്പം, യൂണിവേ പ്രവേശനം ലഭിച്ച തെളിവുകളും സർട്ടിഫിക്കറ്റുകളുടെ പകർപ്പും നൽകണം.

 

ഓസ്ട്രേലിയൻ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രേഡ് ആണ് സ്കോളർഷിപ്പ് നൽകുന്നത്. സ്കോളർഷിപ്പിലൂടെ ട്യൂഷൻ ഫീസ്, ജീവിതച്ചെലവ് എന്നിവ പൂർണമായും , തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭിക്കും. 

 

വിശദ വിവരങ്ങൾക്ക്

https://www.dfat.gov.au/people-to-people/australia-awards/australia-awards-scholarships

 

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News