Foto

പാലിയേറ്റീവ് രംഗത്തെ പ്രതിഭകളിലൂടെ ... - ഡോ.ഷീലാ ആന്‍ കാസിഡി 

തയ്യാറാക്കിയത് - ജോബി ബേബി,

'The world is not divided into the strong who care and the weak who are cared for. We must each in turn care and be cared for, not just because it is good for us, but because it is the way things are.' ~ Sheila Cassidy

ഹോസ്പിസ് പ്രവര്‍ത്തനങ്ങളുടെ മുന്‍നിര പോരാളിയും,എഴുത്തുകാരി എന്ന നിലയിലും 1970 ല്‍ ചിലിയില്‍ തനിക്ക് നേരിടേണ്ടിവന്ന പീഡനങ്ങളുടെയും മനുഷ്യാവാകാശ ലംഘനങ്ങളെയും അതിനെ താന്‍ അതിജീവിച്ച വഴികളെക്കുറിച്ചുo പുറം ലോകത്തോട് തന്റെ രചനകളിലൂടെ വിളിച്ചുപറയുകയും ചെയ്ത വ്യക്തിയാണ് ഇംഗ്ലീഷ് ഡോക്ടര്‍ കൂടിയായ ഷീലാ ആന്‍ കാസിഡി.1937 ആഗസ്റ്റ് 18ന് യു കെ യിലെ ക്രാന്‍വെല്‍ എന്ന സ്ഥലത്തു എയര്‍ വൈസ് മാര്‍ഷല്‍ ജോണ്‍ റെജിനാള്‍ഡ് കാസിഡി(1982-1974)ന്റെയും ബാര്‍ബറ മാര്‍ഗരറ്റ് എന്നീ ദമ്പതികളുടെ മകളായി ജനിച്ച കാസിഡി വളര്‍ന്നതും പഠിച്ചതും സിഡ്നിയിലാണ്.അതിനുശേഷം സിഡ്‌നി സര്‍വകലാശാലയിലും ഓസ്ഫോര്‍ഡിലും 1963 ല്‍ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കയ കാസിഡി ഒരു പ്ലാസ്റ്റിക് സര്‍ജന്‍ അകാന്‍ ഏറെ ആഗ്രഹിക്കുകയും എന്നാല്‍ ആഴ്ചയില്‍ 90മണിക്കൂറോളം ജോലി ചെയ്യെണ്ടി വരുകയും ചെയ്യും എന്നതിനാല്‍ അത് ഉപേക്ഷിക്കുകയും ചെയ്യ്തു.

ചിലി ഭരണാധികാരിയായിരുന്ന സാല്‍വഡോര്‍ അലന്‍ഡെയുടെ ഭരണകാലത്ത് കാസിഡി വൈദ്യശാസ്ത്ര പരിശീലനത്തിന് ചിലിയിലേക്ക് പോയി.കാസിഡിയുടെ ജീവിതത്തെ മാറ്റിമറിച്ച സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച യാത്രയായിരുന്നു അത് .1975ല്‍ ചിലിയില്‍ നടന്ന പിനോചെറ്റ് ഭരണകൂടത്തിന്റെ അക്രമത്തില്‍ പിനോചെറ്റിന്റെ രാഷ്ട്രീയ എതിരാളിയായ നെല്‍സണ്‍ ഗുട്ടറസിന് വൈദ്യസഹായം നല്‍കിയതിന്റെ പേരില്‍ കാസിഡിയെ 1975 നവംബര്‍ 1 ന് ചിലിയിലെ രഹസ്യപൊലീസായ DINA അറസ്റ്റുചെയ്യുകയും  വിചാരണ കൂടാതെ ചിലിയിലെ അതിപ്രശസ്തമായ വില്ല ഗ്രിമാള്‍ഡി എന്ന ജയില്‍ അടയ്ക്കുകയും ചെയ്യ്തു.ജയില്‍ വാസത്തിന്റെ ആദ്യനാളുകളില്‍ കാസിഡി അതിഭയങ്കരമായി പീഡിപ്പിക്കപ്പെടുകയും അതുമൂലം മാനസിക സമ്മര്‍ദ്ദo അനുഭവിക്കുകയും ചെയ്തു.ജയിലെ പീഡനകള്‍ ഒരിക്കലും മറക്കാനാകാത്ത അനുഭവമായി മാറി.ജയിലില്‍ ബലമായി കാസിഡിയെ കൊണ്ട് തന്റെ രോഗികളുടെ വിവരങ്ങളും ,മറ്റുള്ള ബന്ധങ്ങളും പുറത്തുകൊണ്ടുവരുന്നതിന് ശ്രമിക്കുകയും ചെയ്യ്തു.

1975 ല്‍ തന്നെ അര്‍ജന്റീനയിലെ സാമൂഹികപ്രവര്‍ത്തകനും ,രാഷ്ട്രീയ സ്വാധീനം ഉള്ള വ്യക്തിയുമായ റോബര്‍ട്ടോ കൊസാക്കിന്റെയും ബ്രിട്ടീഷ് സര്‍ക്കാരിന്റെയും സഹായത്തോടെ കാസിഡി യു കെയിലേക്ക് തിരികെ എത്തുകയും താന്‍ ജയില്‍ അനുഭവിച്ച പീഡനങ്ങളെ പറ്റിയും ചിലിയിലെ മനുഷ്യാവകാശലംഘനങ്ങളെപ്പറ്റിയും പുറം ലോകത്തോട് പത്രങ്ങളിലൂടെ സംസാരിച്ചുകൊണ്ടിരുന്നു.കാസിഡിയുടെ അനുഭവങ്ങള്‍ യു കെ യിലെ പത്രങ്ങള്‍ ഏറ്റെടുക്കുകയും ലോകജനതയെ അറിയിക്കുകയും ചെയ്യ്തു.ഷീലാ സിസിടിയുടെ അതിപ്രശസ്തമായ ബുക്ക് ആണ് 'Made for Laughter'അതിന്റെ ഉള്ളടക്കം ഇപ്രകാരമായിരുന്നു (she writes with stark honesty of her struggle to overcome depression and insomnia, and her courageous but unsuccessful attempt to establish a new kind of religious order for women. She returned to medicine, worked with the terminally ill and developed new approaches to the care of young cancer patients, before training as a psychotherapist. Made for Laughter is a story of grace under pressure, and an inspirational guide for everyone who has ever grappled with the puzzle of finding our true purpose in life. Impetuous and irrepressible, Sheila Cassidy has discovered that, in the words of Desmond Tutu, 'We are made for compassion, for caring, and for sharing - but also for laughter.').

ചിലിയില്‍ നിന്ന് യു കെ യിലേക്ക് തിരികെ എത്തിയ കാസിഡി മാനസികമായി വളരെയധികം തകര്‍ന്നിരുന്നു എന്ന് വേണം കരുതാന്‍.എന്നിരുന്നാലും യു കെ യില്‍ ഒരു ഡോക്ടറായി തന്നെ അവര്‍ തുടരുകയും 1982-ല്‍ പ്ലിമൗത്തിലെ പുതിയ സെന്റ് ലൂക്ക്സ് ഹോസ്പിസിന്റെ മെഡിക്കല്‍ ഡയറക്ടറായി സേവനമനുഷ്ഠിച്ചു.15 വര്‍ഷത്തോളം ആ പദവിയില്‍ തുടര്‍ന്ന അവര്‍ പ്ലിമൗത്ത് ആശുപത്രിക്കായി ഒരു പാലിയേറ്റീവ് കെയര്‍ പരിചരണ വിഭാഗം ആരംഭിക്കുകയും ചെയ്യ്തു.അതിനുശേഷം നിരവധി ക്രിസ്ത്യന്‍ സംഘടനകളുമായി പ്രവര്‍ത്തിക്കുകയും നിരവധി ക്രിസ്ത്യന്‍ പുസ്തകങ്ങള്‍ രചിക്കുകയും ചെയ്യ്തു.അവയില്‍ ഏറ്റവും പ്രധാനമായ പുസ്തകത്തില്‍ ഒന്നായിരുന്നു 'Confessions of a Lapsed Catholic'ഇതില്‍ താന്‍ കത്തോലിക്കാ സഭയില്‍ നിന്നുള്ള വിശ്വസ്തത പിന്‍വലിക്കാന്‍ കാരണമായ കാര്യങ്ങള്‍ വിവരിച്ചിരിക്കുന്നു.ഇന്ന് റെക്ഷാമിലെ സെന്റ് ജോസഫ് കാത്തോലിക് ആന്‍ഡ് ആംഗ്ലിക്കന്‍ ഹൈസ്‌കൂളില്‍ കാസിഡി ഒരു ഫോം നടത്തുന്നു.

പുസ്തകങ്ങള്‍ :-

    Audacity to Believe
    Sharing the Darkness: The Spirituality of Caring
    Good Friday people 
    Made for Laughter 
    Confession of a lapsed Catholic 
    The Loneliest journey 
    Lent is for loving 
    Sharing the darkness 
    Light from the dark valley 
    The creation 
    Why sufferiy?

 


 

Foto

Comments

leave a reply

Related News