Foto

ആതുര ശുശ്രൂഷാ രംഗത്തെ മിടുക്കരെ കാത്ത് ജിപ്മര്‍

ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,

പുതുച്ചേരിയിലെ ജിപ്മറില്‍ (ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്) വിവിധ ബി.എസ്സി. പ്രോഗ്രാമുകളിലേക്കുള്ള (നാലുവര്‍ഷം) പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാനവസരമുണ്ട്. തുച്ഛമായ ഫീസു നല്‍കി , മികവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ പഠിക്കാം. പ്രതിവര്‍ഷ അക്കാദമിക്/ട്യൂഷന്‍ ഫീസ് കേവലം1200 രൂപ മാത്രമാണ്.ബി.എസ്സി. നഴ്സിങ് ഉള്‍പ്പടെ നിരവധി അലൈഡ് ഹെല്‍ത്ത് സയന്‍സ് കോഴ്സുകള്‍ ഇവിടെയുണ്ട്.

നഴ്സിങ്ങിന് 94 സീറ്റുകളും വിവിധ അലൈഡ് ഹെല്‍ത്ത് സയന്‍സു 
കോഴ്‌സുകള്‍ക്ക് 87 സീറ്റുകളുമാണ് , ഉള്ളത്. അപേക്ഷകര്‍,നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് യു.ജി. യോഗ്യത നേടിയിരിക്കണം. അപേക്ഷ സമര്‍പ്പണത്തിന്, മാര്‍ച്ച് 14 വരെ സമയമുണ്ട്. അപേക്ഷാ സമര്‍പ്പണത്തിനു ശേഷം, കൗണ്‍സലിങ്ങിന് അര്‍ഹത നേടുന്നവരുടെ പട്ടിക മാര്‍ച്ച് 21 ന് മുന്‍പായി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

വിവിധ പ്രോഗ്രാമുകള്‍
1.ബി.എസ്സി. നഴ്സിങ്
2.ബാച്ച്ലര്‍ ഓഫ് മെഡിക്കല്‍ ലബോറട്ടറി സയന്‍സസ്
3.അനസ്തേഷ്യാ ടെക്നോളജി
4 ബാച്ച്ലര്‍ ഓഫ് ഒപ്ടോമെട്രി
5.കാര്‍ഡിയാക് ലബോറട്ടറി ടെക്നോളജി
6.ഡയാലിസിസ് തെറാപ്പി ടെക്നോളജി
7.മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി ഇന്‍ ബ്ലഡ് ബാങ്കിങ്
8.മെഡിക്കല്‍ റേഡിയോളജി ആന്‍ഡ് ഇമേജിങ് ടെക്നോളജി
9.ന്യൂറോ ടെക്നോളജി, ന്യൂക്ലിയാര്‍ മെഡിസിന്‍ ടെക്നോളജി
10.പെര്‍ഫ്യൂഷന്‍ ടെക്നോളജി
11.റേഡിയോതെറാപ്പി ടെക്നോളജി

അടിസ്ഥാന യോഗ്യത
സയന്‍സ് സ്ട്രീമില്‍ ബ്രയോളജി) പ്ലസ്ടു പഠിച്ചിരിക്കണം.ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബോട്ടണി ആന്‍ഡ് സുവോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ പഠിച്ച്, പ്ലസ് ടു തല പരീക്ഷ ജയിച്ചിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബോട്ടണി ആന്‍ഡ് സുവോളജി എന്നിവയ്ക്ക് മൊത്തത്തില്‍ 50 ശതമാനം മാര്‍ക്ക്, നിര്‍ബന്ധമായും വേണം. ഭിന്നശേഷി വിഭാഗക്കാര്‍ക്കും, പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്കും ഒബിസി വിഭാഗക്കാര്‍ക്കും നിയമാനുസൃത ഇളവുണ്ട്.

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും
https://jipmer.edu.in/

 

Comments

leave a reply

Related News