Foto

ലിയോ പതിനാലാമൻ പാപ്പായെ കാത്ത് സഭയുടെ പ്രഥമപുത്രി ഫ്രാൻസിലെ പ്രാദേശികസഭ

കഴിഞ്ഞ നാൽപ്പത് വർഷങ്ങളിൽ വിശ്വാസികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവുണ്ടായെങ്കിലും സമർപ്പിതരുടെയും വൈദികരുടെയും മെത്രാന്മാരുടെയും ഇടവകകളുടെയും എണ്ണത്തിൽ വലിയ കുറവുവന്നതും, സാമ്പത്തിക, സാമൂഹിക മേഖലകളിലെ മാറ്റങ്ങൾ മൂലം ഏറെ വിഭിന്നമായതുമായ ഒരു ഫ്രാൻസിലേക്കാണ് ആഗോള കത്തോലിക്കാസഭാദ്ധ്യക്ഷൻ എത്തുന്നത്.

തന്റെ അഞ്ചാമത് അന്താരാഷ്ട്ര അപ്പസ്തോലിക യാത്രയുടെ ഭാഗമായി, ക്രൈസ്തവവിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും പേരിൽ പ്രശസ്തമായിരുന്ന ഫ്രാൻസിലേക്ക് എത്തുന്ന ലിയോ പതിനാലാമൻ പാപ്പായെ കാത്തിരിക്കുന്നത്, എണ്ണത്തിലും സാമൂഹിക, സാമ്പത്തിക മേഖലകളിലും വിഭിന്നമായ ഒരു പ്രാദേശികസഭയാണ്. ഒരു കാലത്ത് സഭയുടെ പ്രഥമപുത്രി എന്ന സ്ഥാനം നേടിയിരുന്ന ഫ്രാൻസിൽ ഇന്നത്തെ കത്തോലിക്കാസഭ നിരവധിയായ ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുപോകുന്നത്.

ഫ്രാൻസുൾപ്പെടെ യൂറോപ്പ് ഇന്ന് അഭിമുഖീകരിക്കുന്ന സാമൂഹികപ്രശ്നങ്ങളുടെയും മൂല്യച്യുതിയുടെയും മുന്നിൽ, വിശ്വാസത്തിന്റെ പ്രകാശം പരത്താനും മാനവികമൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിനും മനുഷ്യാന്തസ്സിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്നതിനും പരിശുദ്ധ പിതാവിന്റെ സന്ദർശനവും പ്രഘോഷണങ്ങളും സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്രാൻസിന്റെയും യൂറോപ്പിന്റെയും ലോകത്തിന്റെയും മുന്നിൽ ക്രൈസ്തവവേരുകൾ കാത്തുസൂക്ഷിക്കേണ്ടതിനും, ക്രൈസ്തവികത മുന്നോട്ടുവയ്ക്കുന്ന മാനവിക, സാമൂഹിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും ഈ അപ്പസ്തോലികസന്ദർശനം സഹായകരമായേക്കുമെന്ന് പ്രതീക്ഷിക്കാം.

Comments

leave a reply

Related News