Foto

പാലിയേറ്റീവ് രംഗത്തെ പ്രതിഭകളിലൂടെ​​​​​​​  - ഡോ.ലൂയിസ് ജോസ് ഡിസൂസ

പാലിയേറ്റീവ് രംഗത്തെ പ്രതിഭകളിലൂടെ
 - ഡോ.ലൂയിസ് ജോസ് ഡിസൂസ


തയ്യാറാക്കിയത് - ജോബി ബേബി,


ഡോ.ലൂയിസ് ജോസ് ഡിസൂസ ഇന്ത്യയില്‍ അറിയപ്പെടുന്ന അതിപ്രശസ്തനായ ശസ്ത്രക്രിയാ ഗൈനക്കോളജിസ്റ്റും മുംബൈയിലും ഗോവയിലും ഹോസ്പിറ്റലുകളുടെ ശൃoഖല നടത്തുന്ന ചാരിറ്റബിള്‍ ട്രസ്റ്റ് ആയ ശാന്തി അവദ്‌ന ആശ്രമത്തിന്റെ സ്ഥാപകനുമാണ് അദ്ദേഹം.സ്‌കൂളുകളില്‍ കുട്ടികള്‍ക്കിടയില്‍ കാന്‍സര്‍ അവബോധം സൃഷ്ടിക്കുന്നതിനായി ടാറ്റ മെമ്മോറിയല്‍ സെന്റര്‍ ,യൂണിയന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ കാന്‍സര്‍ കണ്‍ട്രോള്‍ (UICC),ഇന്ത്യന്‍ കാന്‍സര്‍ സൊസൈറ്റി എന്നിവയോട് സഹകരണത്തോടെ അദ്ദേഹം വിദ്യാഭ്യാസ പദ്ധതിയായ ഇന്ത്യന്‍ കാന്‍സര്‍ സെല്‍ സ്ഥാപിക്കുന്നതിന് വളരെയധികം സംഭാവനകള്‍ നല്‍കുകയും ചെയ്തു.അദ്ദേഹത്തിന്റെ സാമൂഹികപരവുമായ ഉന്നമനപ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി ഇന്ത്യന്‍ സര്‍ക്കാര്‍ 1992ല്‍ രാജ്യത്തെ നാലാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മശ്രീ നല്‍കി ആദരിച്ചു.

ഇന്ത്യയിലെ വളരെ വികസിത സംസ്ഥാനങ്ങളില്‍ ഒന്നായ മഹാരാഷ്ട്രയിലെ മുംബൈയില്‍ 1943 ഡിസംബര്‍ 11ന് ലൂയിസ് ജോസിന്റെയും ജൂലിയറ്റ് മേരിയുടെയും മകനായി ജനനം.1967ല്‍ ഗ്രാന്റ് മെഡിക്കല്‍ കോളേജില്‍ നിന്നും സര്‍ ജംഷഡ്ജി ജീജിബോയ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റലുകളില്‍ നിന്നും വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടി.1970ല്‍ ഇതേ സ്ഥാപനത്തില്‍ നിന്നും ബിരുദാന്തര ബിരുദവും നേടി.അതിനുശേഷം അദ്ദേഹം മുംബൈയിലെ ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ചേര്‍ന്നു.പ്രൊഫസര്‍,ഗ്യാസ്ട്രോഎന്ററോളജി വിഭാഗം മേധാവി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.പിന്നീട് പി .ജി .ഹിന്ദുജ നാഷണല്‍ ഹോസ്പിറ്റലിലും മെഡിക്കല്‍ റിസര്‍ച്ച് സെന്ററിലും കണ്‍സള്‍ട്ടന്റായിയും ഓങ്കോസര്‍ജനായും സേവനം അനുഷ്ടിച്ചു.എയര്‍ ഇന്ത്യ ,ഇന്ത്യന്‍ എയര്‍ലൈന്‍സ് എന്നിവയുടെ കണ്‍സള്‍ട്ടന്റ് ഓങ്കോളജിസ്റ്റായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.വിപുലമായതും മാരകമായതുമായ അര്‍ബുദരോഗികളുടെ പരിചരണത്തിനായി മുംബൈയിലെ തന്നെ ആദ്യ സംരഭം എന്നോണം 1986ല്‍ ഡിസൂസ ശാന്തി അവദ്‌ന ആശ്രമം എന്ന ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥാപിക്കുകയും ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ മുംബൈയിലും ഗോവയിലും ഹോസ്പിറ്റലുകളുടെ ഒരു വലിയ നിര തന്നെ തുടങ്ങുകയും ചെയ്യ്തു.ടാറ്റ മെമ്മോറിയല്‍ സെന്ററിനെ പ്രതിനിധീകരിച്ചു 1993ല്‍ യൂണിയന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ കാന്‍സര്‍ കണ്‍ട്രോള്‍(UICC),ഇന്ത്യന്‍ കാന്‍സര്‍ സൊസൈറ്റി എന്നിവയുമായി സഹകരിച്ചു ഇന്ത്യന്‍ സ്‌കൂളുകളില്‍ കാന്‍സര്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദേശീയ പദ്ധതിയായ ഇന്ത്യന്‍ കാന്‍സര്‍ സെല്ലിന് തുടക്കം കുറിക്കുകയും ചെയ്തു.ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് കാന്‍സറിന്റെ അസ്സോസിയേറ്റീവ് എഡിറ്റര്‍,ദി പ്രാക്ടിഷണറുടെ എഡിറ്റോറിയല്‍ കണ്‍സള്‍ട്ടന്റ് ,പാലിയേറ്റീവ് മെഡിസിന്‍ കണ്‍സള്‍ട്ടന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.ലോകോത്തര നിലവാരമുള്ള 70ഓളം ലേഖനങ്ങള്‍ അദ്ദേഹം വിവിധ ജേര്‍ണലുകളില്‍ എഴുതിയിട്ടുണ്ട് .നിരവധി കോണ്‍ഫെറന്‍സുകള്‍ സംഘടിപ്പിക്കുകയും ഇന്ത്യയ്ക്ക് അകത്തും പുറത്തും നിരവധി കോണ്‍ഫെറന്‍സുകളില്‍ പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്. 

അമേരിക്കന്‍ കോളേജ് ഓഫ് സര്‍ജന്‍സ്, റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ്, ഇംഗ്ലണ്ടിലെ റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, അസോസിയേഷന്‍ ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സ്റ്റഡി ഓഫ് ലിവര്‍ ഡിസീസസ്, ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഗ്യാസ്‌ട്രോഎന്‍ട്രോളജി, ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഓങ്കോളജി, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയര്‍,ഇന്ത്യന്‍ കാന്‍സര്‍ സൊസൈറ്റി, ഇന്റര്‍നാഷണല്‍ ഹെപ്പറ്റോ-പാന്‍ക്രിയോ-ബിലിയറി അസോസിയേഷന്‍ തുടങ്ങി നിരവധി മെഡിക്കല്‍ അസോസിയേഷനുകളില്‍ അംഗവുമാണ് ലൂയിസ് ജോസ് ഡിസൂസ.1990 മുതല്‍ ഓസ്റ്റോമി അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റായ അദ്ദേഹം 1992 മുതല്‍ ഇന്റര്‍നാഷണല്‍ സൈക്കോ ഓങ്കോളജി സൊസൈറ്റിയുടെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട് .1992ല്‍ പത്മശ്രീ കൂടാതെ മൂന്ന് അവാര്‍ഡുകള്‍ കൂടി ലഭിച്ചു. മഷിയോ പ്ലാറ്റിനം ജൂബിലി ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ്, വസന്തറാവു നായിക് പ്രതിഷ്ടാന്‍ അവാര്‍ഡ്, റോട്ടറി ക്ലബ് ഓഫ് മുംബൈ പബ്ലിക് അവാര്‍ഡ് എന്നിവയും  ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ മുംബൈ ചാപ്റ്റര്‍ അനുമോദിക്കുകയും ചെയ്തു.

1993 ല്‍ അദ്ദേഹത്തിന് സുവിധ ട്രസ്റ്റ് അവാര്‍ഡ് ലഭിച്ചു, അടുത്ത വര്‍ഷം ഗോവ ഹിന്ദു അസോസിയേഷന്‍ അദ്ദേഹത്തെ ഓണററി അംഗമാക്കി.ഗുജറാത്ത് കാന്‍സര്‍ സൊസൈറ്റിയുടെ രാംനിക്ലാല്‍ കിനാരിവാള്‍ കാന്‍സര്‍ റിസര്‍ച്ച് അവാര്‍ഡും ഡോ. മനോയല്‍ അഗോസ്റ്റിന്‍ഹോ ഡി ഹെറേഡിയ അവാര്‍ഡും 1996 ല്‍ അദ്ദേഹത്തിന് ലഭിച്ചു. 1998 ല്‍ മൂന്ന് അവാര്‍ഡുകള്‍, ദീപാവലിബെന്‍ മോഹന്‍ലാല്‍ മേത്ത അവാര്‍ഡ്, ഓള്‍ഡ് കാമ്പിയോണൈറ്റ്‌സ് അസോസിയേഷന്‍ അവാര്‍ഡ്, റോട്ടറി ക്ലബ് ഓഫ് ബോംബെ സൗത്ത് വൊക്കേഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് എന്നിവ ലഭിച്ചു.മുംബൈ മെഡിക്കല്‍ എയ്ഡ് അസോസിയേഷന്‍ 2010 ല്‍ അദ്ദേഹത്തിന് കര്‍മ്മയോഗി പുരാസ്‌കര്‍ നല്‍കി.അടുത്ത വര്‍ഷം, അദ്ദേഹത്തെ ക്വിംപ്രോ പ്ലാറ്റിനം സ്റ്റാന്‍ഡേര്‍ഡ് 2011 ആയി തിരഞ്ഞെടുത്തു.2000 ലെ സ്തനാര്‍ബുദ സമ്മേളനം, നാറ്റ്‌കോണ്‍-ഐഎസ്ഒ അവാര്‍ഡ്, സെന്റ് എലിസബത്ത് ഹോസ്പിറ്റലില്‍ നിന്നുള്ള മാനവികതയ്ക്കുള്ള സേവനങ്ങള്‍ക്കുള്ള അഭിനന്ദന അവാര്‍ഡ് എന്നിവയും അദ്ദേഹം നേടിയിട്ടുണ്ട്.

Comments

leave a reply

Related News