Foto

ഫാർമസി രംഗത്തെ ഉപരിപഠനത്തിന് നിപെർ(NIPER)

ഫാർമസി രംഗത്തെ ഉപരിപഠനത്തിന് നിപെർ(NIPER)

കേന്ദ്ര കെമിക്കൽസ് & ഫെർട്ടിലൈസേഴ്സ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഫാർമസി പഠനരംഗത്തെ ഉന്നത പഠനത്തിനും ഗവേഷണങ്ങൾക്കും ഉള്ള ശ്രേഷ്‌ഠസ്‌ഥാപനമാണ് നിപെർ . പഞ്ചാബിലെ (മൊഹാലി) എസ്.എ.എസ്. നഗർ ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യട്ടിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച് സെന്റർ ഫാർമസി പഠനത്തിന്, ആരും കൊതിക്കുന്ന രാജ്യാന്തര നിലവാരമുള്ള സ്ഥാപനമാണ്.സർവകലാശാലയ്ക്കു സമാനമായ പദവിയുള്ള ദേശീയ ഇൻസ്‌റ്റിറ്റ്യൂട്ടിന് അഹമ്മദാബാദ്, ഗുവാഹത്തി, ഹാജിപ്പുർ, ഹൈദരാബാദ്, കൊൽക്കത്ത, റായ്ബറേലി, എസ്എഎസ് നഗർ എന്നീ സ്‌ഥലങ്ങളിൽ കേന്ദ്രങ്ങളുണ്ട്. 

 

പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് , പ്രവേശനം. ഓരോ വർഷവും ഓരോ കേന്ദ്രങ്ങൾക്കാണ്, പ്രവേശന പരീക്ഷയുടെ ചുമതല.ഇക്കുറി ചുമതല വഹിക്കുന്നത് ഹൈദരാബാദ് കേന്ദ്രമാണ്.മേയ് 3 വരെ ഓൺലൈനായി അപേക്ഷിക്കാനവസരമുണ്ട്. ഓൺലൈൻ എൻട്രൻസ് പരീക്ഷ, രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ

ജൂൺ 12ന് നടക്കും. തിരുവനന്തപുരമടക്കം രാജ്യത്ത് 18 കേന്ദ്രങ്ങളിൽ എൻട്രൻസ് പരീക്ഷ നടക്കും. പരീക്ഷാഫലം ജൂൺ 21ന് വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കും.

 

ഫാർമസ്യൂട്ടിക്കൽ സയൻസസ്, ടെക്‌നോളജി,മാനേജ്‌മെന്റ് എന്നീ മേഖലകളിലാണ് , ഉപരിപഠന ഗവേഷണ സൗകര്യം.എല്ലാ കേന്ദ്രങ്ങളിലും എല്ലാ വിഷയങ്ങളുമില്ല. ഏതൊക്കെ കേന്ദ്രങ്ങളിൽ, ഏതൊക്കെ പ്രോഗ്രാമുകളുണ്ടെന്നത് വെ ബ് സൈറ്റ് നോക്കി ഉറപ്പു വരുത്തേണ്ടതാണ്. ഓരോ പ്രോഗ്രാമുകൾക്കുള്ള അടിസ്ഥാന

യോഗ്യതയും വ്യത്യസ്തമാണ്.അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാനവസരമുണ്ട്.

 

വിവിധ പ്രോഗ്രാമുകൾ

1.എംഫാം

2.എംഎസ് ഫാം

3.എംടെക് ഫാം

4.എംടെക്

5.എംബിഎ ഫാം

6.പിഎച്ച്‌ഡി

7.ഇന്റഗ്രേറ്റഡ് പിഎച്ച്‌ഡി

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

www.niperhyd.ac.in

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

Comments

leave a reply

Related News