Foto

കണ്ടലിന്റെ കഥ പൊക്കുടന്റെയും

✍️  ഷൈനി നൈനാപ്പോടത്ത്

കല്ലേടൻ പൊക്കുടൻ എന്ന മനുഷ്യൻ പലപ്പോഴായി കുറിച്ചു വച്ചതും അദ്ദേഹവുമായി നടത്തിയ ചില അഭിമുഖങ്ങളിൽ പറഞ്ഞതുമായ ചില കാര്യങ്ങൾ താഹ മാടിയും സുഹൃത്തും ചേർന്ന് തയ്യറാക്കിയതാണ് 'കണ്ടൽക്കാടുകൾക്കിടയിൽ എന്റെ ജീവിതം' എന്ന പൊക്കുടന്റെ അത്മകഥ.

തികഞ്ഞ ഒരു പരിസ്ഥിതി സ്‌നേഹത്തിന്റെ പേരാണ് കണ്ടൽ പൊക്കുടൻ 'ഭാവിയിൽ ആരായിത്തീരണം എന്ന ചോദ്യം ആരെങ്കിലും ചോദിച്ചാൽ എന്റെ ഉത്തരം  കണ്ടൽ പൊക്കുടൻ എന്ന പേരിൽ അറിയപ്പെടണം എന്നാണെന്നും കാരണം ഞാൻ അത്രയധികം സ്‌നേഹിക്കുന്നു കണ്ടൽകാടുകളെ... കുറെയൊക്ക് ഞാൻ നട്ടുപിടിപ്പിച്ചിട്ടുണ്ട് '  എന്നും അഭിമാനത്തോടെ പറയുന്ന പൊക്കുടൻ.... കണ്ടൽ പൊക്കുടന്റെ ജീവിതം കാടിന്റെ പച്ചപ്പും ചതുപ്പിന്റെ മണപ്പും ഉപ്പു കാറ്റുമാണ്... എന്തിനു കണ്ടൽ ചെടി നട്ടു എന്നു ചോദിച്ചാൽ പറയാനുണ്ട് ഉത്തരം ...ചിറ തകരുന്നതു തടയാനും കുട്ടികൾസ്‌കൂളിൽ പോകുമ്പോൾ കാറ്റത്ത് നിന്ന് രക്ഷനേടാൻ. കാലവർഷത്തെ ചെറുക്കാൻ, ഉപ്പുവെള്ളത്തെ ശുദ്ധീകരിക്കാൻ,കരയെ സംരക്ഷിക്കാൻ കാടു വേണം ... എണ്ണിയാൽ ഒടുങ്ങാത്ത മത്സ്യങ്ങൾ മുട്ടയിട്ട് പെരുകുന്ന ഇടം കുടിയാണ് കണ്ടൽകാടുകൾ.... ഈ അത്മകഥയിൽ വിവിധ തരം കണ്ടൽ ചെടികളുടെ പഠനം ,കണ്ടൽക്കാടിന്റെ പ്രാധാന്യം എന്നിവ  മാത്രമല്ല ഒരു സമുദായത്തിന്റെ കഥ കൂടി ഈ ആത്മകഥ അനുവാചകർക്കായി പങ്കു വയ്ക്കുന്നു

രാഷ്ട്രീയക്കാർക്കും മഹാത്മക്കൾക്കും ഉള്ളതുപോലെ മനസ്സും ശരീരവും ഒന്നിച്ചുള്ള തിരയിളക്കം എല്ലാ മനുഷ്യനുമുണ്ട്.. എന്നാൽ ഇതു എഴുതവാൻ വാക്കുകൾ വേണം വാക്കുകൾ - വാക്കുകൾക്ക് പച്ച മീനിന്റെയും പുതുനെല്ലിന്റെയും മണം വരുമ്പോൾ അത് എത്രമേൽ വ്യത്യസ്തമായിരിക്കും അതാണ് ഈ ആത്മകഥ ... അനുവാചക ഹൃദയത്തിൽ സങ്കടങ്ങളുടെ വേലിയേറ്റം സൃഷ്ടിക്കുന്ന പച്ചയായ ജീവിതാനുഭവം പറയുന്ന ആത്മകഥ. .1937-ൽ കണ്ണുരിൽ (എടക്കിൽ തറ) എന്ന സ്ഥലത്തെ ഒരു കുനിയിലാണ് പൊക്കുടന്റെ ജനനം.. വയലിന്റെ നാലു ഭാഗത്തുനിന്ന് മണ്ണ് കുനിക്കുട്ടിയുണ്ടാക്കിയ ഒറ്റമുറി ചാള.. ചുറ്റുപാടും വയൽ അതു  മുതലാളിയുടേതാണ് വയലിനടുത്തെ തെങ്ങുകൾ മുതലാളിയുടെതാണ് അതിൽ ഓല മാത്രം വിറകായി കിട്ടിയ കാലം. മുടി മുറിക്കാൻ ആശുപത്രിയിൽ പോകാൻ മുതലാളിയുടെ സമ്മതം വേണം... ഒരു ചാള വിട്ട് മറ്റ് എവിടെ പോകാനും മുതലാളിയുടെ സമ്മതം വേണം ... വെള്ളം പൊങ്ങുമ്പോൾ തോണിയിൽ വാസം .വസ്ത്രം പാർപ്പിടം ഭക്ഷണം  എല്ലാം മുതലാളിയുടെ ദാനമാണ് .. ജാതിയുടെയുടെ പേരിൽ ഒരു സമുദായം അനുഭവിച്ച സങ്കടങ്ങളുടെ നീണ്ട നിര ഈ ആത്മകഥയിൽ ഉണ്ട്. പത്തു പന്ത്രണ്ട് വയസ്സാകുമ്പോൾഅടിമപണിയുടെ കരാർ ഉറപ്പിക്കും   കല്യാണം കഴിയുന്നവരെ ഇടങ്ങഴി നെല്ല് കൂലി..  കല്യാണ പിറ്റേന്നു മുതൽ  രണ്ടര സേറ് നെല്ല് കിട്ടും. മാപ്പിളമാർ തൊട്ട് ശുദ്ധിയാക്കിയാലേ പുലയർ സാധനങ്ങൾ കൈ കൊണ്ടു തൊടാവു  എന്ന വിചിത്രമായ ഒരു നിയമം ചിറയ്ക്കൽ തമ്പുരാൻ പുറപ്പെടുവിച്ചു കിടക്കാനുള്ള ഒരു പായ.  മറ്റുള്ളവർക്ക് കൊടുക്കുന്നതിന് മുൻപ് മുസ്ലിംങ്ങൾ തൊട്ടു ശുദ്ധമാക്കണം  അങ്ങനെ ഭൂമിയുടെ അവകാശികൾ അരാണ് എന്ന ചേദ്യം മുതിർന്നപ്പോൾ മനസ്സിനെ അലട്ടി തുടങ്ങി...   ബ്രീട്ടിഷ് സായിപ്പുമാർ വന്നപ്പോൾ സ്‌കൂൾ നിർബന്ധമാക്കി കുട്ടികളെ നിർബന്ധപൂർവ്വം എടുത്തു കൊണ്ടുപോകാൻ ഗവൺമെൻറ് ഒരാളെ നിയമിച്ച കാലം...  സ്‌കൂളിലെ ആദ്യ പാഠം പല്ലുതേപ്പാണ്  ... നെയ്തതോർത്ത് മുണ്ടാണ് സ്‌കൂളിൽ പോകുന്ന കുട്ടികൾക്ക് ഗവൺമെന്റ് നൽകിയിരുന്നത്.. ബ്രിട്ടിഷ് ഗവൺമെന്റിനെ വാനോളം പുകഴ്ത്തിയ പ്രാർത്ഥനയോട് ആണ് ക്ലാസ്സുകളുടെ തുടക്കം

ബ്രിട്ടൻ ജയിക്കട്ടെ

 ബ്രിട്ടൻ ജയിക്കട്ടെ

ബ്രിട്ടൻ ജയിച്ചു ഗുണം വരട്ടെ!

ഒരു കാലഘട്ടത്തിലെ സാമൂഹിക പരിസ്ഥിതിയുടെ ചിത്രം ഈ ആത്മകഥയിൽ ഉണ്ട് .

കോളറ എന്ന രോഗം അത് എത്ര മാത്രം ഭീകരത സ്യഷ്ടിച്ചു എന്നും ഈ കൃതിയിൽ കണ്ടെത്താൻ കഴിയും.അങ്ങനെ സ്വാനുഭവത്തിൽ നിന്ന് ഏറ്റവും പ്രസകതമായ  മാത്രം തിരഞ്ഞെടുത്ത് ചുരുങ്ങിയ വാക്കുകളിൽ എഴുതിയ അത്മകഥ. പഴയ നോട്ടുപുസ്തകത്തിൽ ലോകത്തോടു പറയാനുള്ള ചില കാര്യങ്ങൾ... മലയാളം ഇംഗ്ലിഷ് വായിക്കാൻ എഴുതാൻ അറിയാത്ത പൊക്കുടൻ അറിയാവുന്ന ചില അക്ഷരങ്ങളിൽ കുറിച്ചു. പിന്നീട് മകന്റെ സഹായത്തോടെ എഴുതിയ ,മനസിൻ തറച്ചു  നിന്ന ചില  ജീവിതനുഭവങ്ങൾ,കണ്ടൽ കേസുകൾ രാഷ്ട്രിയത്തിലെ ഒളിപ്പോരുകൾ  തുടങ്ങിയ പച്ചയായ ജീവതാനുഭവങ്ങൾ നിറച്ച ആത്മകഥ.. ഈ കൃതിയിലെ ഭാഷയുടെ വ്യത്യസ്ത ഏറെ ശ്രദ്ധിക്കപ്പെടുന്നതാണ് വടക്കൻ മലയാളത്തിലെ ' പുലയ ഭാഷ ഭേദം എന്നു വിളിക്കാൻ പറ്റുതോ ,അച്ചടി ഭാഷയുടെ ചിട്ടകൾക്കും മിനുസപ്പെടുത്തലുകൾക്കും പൂർണ്ണമായി വഴങ്ങി കൊടുക്കുന്ന ഭാഷ രീതിയല്ല ഇതിലുള്ളത് ജാതിയുടെയും പ്രദേശത്തിന്റെയും ചില മുദ്രകൾ നിലനിർത്തി മാനകഭാഷയോട് അടുപ്പം പുലർത്തുന്ന ഒരു ചേരുവാ.. ഭാഷയുടെ തലത്തിലുള്ള ഈ സ്വഭാവികത പൊക്കുടന്റെ ആത്മകഥ ക്ക് മൊത്തത്തിലുള്ള നാട്യമില്ലായ്മയുടെ അടയാളമാണ്...

പൊക്കുടന്റെ ആത്മകഥ ആഖ്യാനത്തിന്റെ പാരമ്പര്യവുമായി ഇണങ്ങി പോകുന്ന നിരലംകൃതമായ വസ്തുത വിവരണമാണ് ജീവിതത്തിന്റെയും പക്ഷികളുടെയും മിനുകളുടെയും കണ്ടലുകളുടെയും കഥ പറയുമ്പോൾ ഭാഷയ്ക്ക ഒരു തെളിമയും തിളക്കവും ഉണ്ട്. പ്രകൃതിയുമായുള്ള ഉൾചേരൽ സ്വനുഭവത്തിലൂടെ മനുഷ്യനെയും ചുറ്റുപാടുകളെയും കുറിച്ച് ആർജ്ജിച്ച ഉൾക്കനമുള്ള ചിന്തകൾ ഭാഷയ്ക്ക് തനതായരൂപം നല്കി. കിഴാളന്റെ പ്രശ്‌നങ്ങൾക്ക് പരിഹാരം ഈ കൃതി നിർദ്ദേശിക്കുന്നില്ല പക്ഷേ ജാതിയെക്കാൾ വലിയ വേർതിരിവ്  വർഗ്ഗത്തിന്റെ തന്നെന്നും ആ അന്തരം  ഇല്ലാതാക്കുന്നതിലൂടെ  എല്ലാ മനുഷ്യരുടെയും  പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയും എന്നുള്ള നിലപാട് ഈ ആത്മകഥയിൽ വായനക്കാരനു   കണ്ടെത്താൻ കഴിയും ...ഒരു ജാതിയുടെ പേരിലുള്ള നുകം മറ്റൊരു മതത്തിന്റെ പേരിൽ വച്ചുകെട്ടിയാൽ തീരുന്നവയല്ല മനുഷ്യന്റെ പ്രശ്‌നങ്ങൾ... കല്ലേൽ പൊക്കുടൻ എന്ന വ്യക്തിയുടേതിനെക്കാൾ 'അദ്ദേഹം ഉൾചേർന്ന ഒരു ജനതയുടെ  ആഖ്യാനരീതിയുടെ കഥയാണ് ഈ ആത്മകഥ അനുവാചകനായി തുറന്നിടുന്നത്

Comments

leave a reply