Foto

അടിസ്ഥാന ശാസ്ത്രവിഷയങ്ങളിലെ ഉന്നതപഠനത്തിനായി കെ.വി.പി.വൈ.

ഡോ. ഡെയ്‌സൻ പാണേങ്ങാടൻ

അടിസ്ഥാന ശാസ്ത്രവിഷയങ്ങളിലെ ഉന്നതപഠനത്തിനായി കേന്ദ്ര ശാസ്ത്രസാങ്കേതികവകുപ്പ്(DST) ആവിഷ്‌കരിച്ച സ്‌കോളർഷിപ്പ് പദ്ധതിയാണ്കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന. ഈ വർഷത്തെ കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജനയ്ക്ക് (KVPY 2021) ഇപ്പോൾ ഓൺ ലൈൻ അപേക്ഷ സമർപ്പിക്കാനവസരമുണ്ട്. അപേക്ഷഷ സമർപ്പണത്തിന് മൂന്നു ഘട്ടങ്ങളുണ്ട്. അപേക്ഷ സമർപ്പിക്കേണ്ട

അവസാനതീയതി,ആഗസ്റ്റ് 25 ആണ്. അഭിരുചി പരീക്ഷ

നവംബർ 7 ഏഴിനു നടക്കും.

സ്‌കോളർഷിപ്പ് പ്രത്യേകത

അഭിരുചി പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് അവരുടെ ശാസ്ത്ര ബിരുദ പഠനത്തിനും ബിരുദാനന്തര ബിരുദ പഠനത്തിനും ഫെല്ലോഷിപ്പ് ലഭിക്കും. ബിരുദത്തിന്റെ മൂന്നുവർഷങ്ങളിൽ പ്രതിമാസം 5000 രൂപയും വാർഷിക ഗ്രാന്റായി 20,000 രൂപയും ലഭിക്കും. തുടർന്നുള്ള ബിരുദാനന്തര പഠനത്തിന് പ്രതിമാസം 7,000 രൂപയും വാർഷിക ഗ്രാൻറ് 28,000 രൂപയും ലഭിക്കും. മൂന്നു വിഭാഗങ്ങളിലുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.

പ്ലസ് വൺ - പ്ലസ് ടു വിദ്യാർത്ഥികൾക്കും

ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്കും  അപേക്ഷിക്കാം.

 

ഇപ്പോൾ അപേക്ഷിക്കാവുന്നവർ

1. ഈ അക്കാദമിക വർഷത്തിൽ ശാസ്ത്രവിഷയത്തിൽ പ്ലസ് വണ്ണിന് ചേരുമെന്ന് ഉറപ്പുള്ളവർ

 2.ഈ അക്കാദമിക വർഷത്തിൽ പ്ലസ് ടു പഠിക്കുന്നവർ. അവർ പ്ലസ് ടുവിന് 60 ശതമാനം മാർക്ക് നിർബന്ധധമായി നേടിയിരിക്കണം.

3.ഈ അധ്യയനവർഷത്തിൽ അടിസ്ഥാന സയൻസ് വിഷയങ്ങളിൽ ബിരുദ പ്രവേശം നേടുന്നവർ.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

http://www.kvpy.iisc.ernet.in/main/applications.htm

Comments

leave a reply