Foto

തൊഴിലാളികളുടെ അടിസ്ഥാന പ്രശ്നങ്ങളുടെ പരിഹാരത്തിന് എല്ലാവരുടെയും  യോജിച്ചുള്ള പ്രവർത്തനം അനിവാര്യം: മന്ത്രി പി.രാജീവ്

എറണാകുളം: തൊഴിലാളികളുടെ പ്രശ്നങ്ങളിൽ പ്രത്യേകിച്ച് അസംഘടിത തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാവരുടേയും യോജിച്ച പ്രവർത്തനങ്ങൾ വേണമെന്നും, ചർച്ചകൾക്ക് സർക്കാർ ഒരുക്കമാണന്നും സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. എറണാകുളം ടൗൺ ഹാളിൽ കെ.സി.ബി സി യുടെ തൊഴിലാളി പ്രസ്ഥാനമായ കേരള ലേബർ മൂവ്മെൻ്റ് സുവർണ്ണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ അസംഘടിത തൊഴിലാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളെ സംബന്ധിച്ച കെ.എൽ.എം. മുൻ സംസ്ഥാന പ്രസിഡണ്ട്   ജോസഫ് ജൂഡ് പ്രമേയത്തിലൂടെ ശ്രദ്ധയിൽപ്പെടുത്തിയതിനോട് പ്രതികരിച്ചു കൊണ്ടാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. തൊഴിലാളി ക്ഷേമനിധി പെൻഷനുകളെയും  ഇതര അഗതീ പെൻഷനുകളെയും ഒരുമിപ്പിച്ചതാണ് നിലവിൽ അസംഘടിത തൊഴിലാളികൾക്കുള്ള പെൻഷൻ വിതരണത്തിൽ ഉണ്ടായിട്ടുള്ള പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം. അംശാദയം അടച്ചു പെൻഷന് അർഹത നേടി വർക്ക്   കുടിശിക വരുത്താതെ പെൻഷൻ വിതരണം ചെയ്യുക, 
പെൻഷൻ തുക പ്രതിമാസം 2500 രുപയായി വർദ്ധിപ്പിക്കുക, ആനുകൂല്യങ്ങൾ പുനർനിർണ്ണയിച്ച്  ഉടനെ വിതരണം ചെയ്യുക,    ക്ഷേമനിധി ഓഫീസ് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ഓഫീസുകളിൽ ആവശ്യമായ സ്റ്റാഫിനെ നിയമിക്കുകയും ചെയ്യക, ഗാർഹിക തൊഴിലാളികൾക്കായി പ്രത്യേക ക്ഷേമനിധി പുനരാരംഭിക്കുക, തീരദേശ സംരക്ഷണം ഉറപ്പാക്കുകയും മുതലപ്പൊഴിയിൽ ഇനിയും ജീവൻ നഷ്ടമാകാതിരിക്കാൻ മുൻകരുതൽ എടുക്കുകയും ചെയ്യുക, ജിഗ് & പ്ലാറ്റ്ഫോം തൊഴിലാളികൾക്കായി  പ്രത്യേക നിയമം പാസാക്കി സാമൂഹിക സുരക്ഷാ പദ്ധതികൾ പ്രഖ്യാപിക്കുക എന്നിവയായിരുന്നു പ്രമേയത്തിലെ ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ ആവശ്യങ്ങൾ.
കെ. എൽ. എം. സംസ്ഥാന പ്രസിഡണ്ട് ബാബു തണ്ണിക്കോട് അദ്ധ്യക്ഷത വഹിച്ചു.

കെ.സി.ബി സി ലേബർ കമ്മീഷൻ ചെയർമാൻ ബിഷപ് സിൽവസ്റ്റർ പൊന്നുമുത്തൻ അനുഗ്രഹ പ്രഭാഷണം നടത്തി. വൈസ് ചെയർമാൻമാരായ ബിഷപ് ജോർജ് മഠത്തിക്കണ്ടത്തിൽ കെ.എൽ എം നടപ്പാക്കുന്ന ഫാമിലി കെയർ പദ്ധതി യുടെ ഉദ്ഘാടനവും ബിഷപ്പ്  ജോസ് പൊരുന്നേടം വിവിധ അവാർഡുകളുടെ വിതരണവും  നടത്തി. വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കെ.എൽ എം സ്വരൂപിച്ച തുക ബിഷപ് ജോസ് പൊരുന്നേടത്തിന് സംസ്ഥാന ഭാരവാഹികൾ കൈമാറി.
വർക്കേഴ് ഇന്ത്യ ദേശീയ പ്രസിഡണ്ട് ആൻ്റണി സെൽവനാഥൻ മുഖ്യാതിഥി ആയിരുന്നു.
സംസ്ഥാന ഡയറക്ടർ ഫാ. പ്രസാദ് കണ്ടത്തിപ്പറമ്പിൽ ആമുഖ പ്രഭാഷണം നിർവ്വഹിച്ചു.
എറണാകുളം എം.പി. ഹൈബി ഈഡൻ, എറണാകുളം എം എൽ എ . ടി .ജെ വിനോദ് , കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർപേർസൺ എലിസബത്ത് അസീസ്സി, മുൻ എം.പി.തമ്പാൻ തോമസ്,   ജോസഫ് ജൂഡ്,  വിഫ് ദേശീയ വൈസ് പ്രസിഡൻ്റ് സെബാസ്റ്റ്യൻ പാലംപറമ്പിൽ , മുൻ ദേശീയ പ്രസിഡൻ്റ് ജോയി ഗോതുരുത്ത്, കെ.എൽ എം ജനറൽ സെക്രട്ടറി ജോസ് മാത്യു, വൈസ് പ്രസിഡൻ്റ് മാരായ അഡ്വ .തോമസ് മാത്യു, ഷൈൻ .സി , വനിതാ ഫോറം പ്രസിഡൻ്റ് മോളി ജോബി,  സെക്രട്ടറി ബെറ്റ്സി ബ്ലെയ്സ് സംസ്ഥാന ട്രഷറർ ഡിക്സൺ മനീക് , മുൻ സംസ്ഥാന പ്രസിഡൻ്റ് ഷാജു ആൻ്റണി, തുടങ്ങിയവർ പ്രസംഗിച്ചു.

സമാപന സമ്മേളനം സിബിസിഐ ലേബർ കമ്മീഷൻ ചെയർമാൻ ബിഷപ് അലക്സ് വടക്കുംതല ഉദ്ഘാടനംചെയ്തു. വരാപ്പുഴ രൂപതാ സഹായ മെത്രാൻ ഡോ.ആൻറണി വാലുങ്കൽ അധ്യക്ഷനായിരുന്നു. സിബിസിഐ ലേബർ കമ്മീഷൻ സെക്രട്ടറി ഫാ. ജോർജ് തോമസ്  നിരപ്പുകാലായിൽ , കെഎൽസിഎ സംസ്ഥാന പ്രസിഡൻ്റ് അഡ്വ ഷെറി ജെ. തോമസ്, വരാപ്പുഴ അതിരൂപതാ പ്രസിഡൻറ് ബിജു പുത്തൻപുരക്കൽ എന്നിവർ പ്രസംഗിച്ചു. കേരളത്തിലെ മുപ്പത്തിമൂന്ന് രൂപതകളിൽ നിന്നായി രണ്ടായിരത്തിലധികം തൊഴിലാളി പ്രതിനിധികൾ ആഘോഷ പരിപാടികളിലും സമ്മേളനങ്ങളിലും പങ്കെടുത്തു.


Babu Thannikott
President
Contact: 9847237771

Comments

leave a reply

Related News