Foto

നിയമസഭാ മന്ദിരത്തിൻ്റെ രജതജൂബിലി ആഘോഷം ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കേരള നിയമസഭാ മന്ദിരത്തിൻ്റെ രജതജൂബിലി ആഘോഷം ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഉദ്ഘാടനം ചെയ്തു. ഗവർണർ ഡോ.ആരിഫ് മുഹമ്മദ് ഖാൻ, സ്പീക്കർ എ എൻ ഷംസീർ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു. ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ ഒരുക്കിയ വിരുന്നില്‍ പങ്കെടുത്ത ശേഷമാണ് ഉപരാഷ്ട്രപതി നിയമ സഭാ മന്ദിരത്തിലെത്തിയത്.പരിപാടിയിൽ മുൻ നിയമസഭാംഗങ്ങളും പങ്കെടുത്തു.നിയമസഭാ മന്ദിരത്തിൻ്റെ നവീകരണ പ്രവർത്തനങ്ങളും ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു.
1998 മെയ് 22ന് അന്ന് രാഷ്ട്രപതിയായിരുന്ന കെ ആര്‍ നാരായണന്‍ ആണ് നിയമസഭ മന്ദിരം നാടിന് സമര്‍പ്പിച്ചത്. രണ്ട് ദിവസത്തെ സന്ദർശത്തിനായ്  ഇന്നലെ എത്തിയ ഉപരാഷ്ട്രപതിയെ ഗവർണറും മന്ത്രിമാരും ചേർന്നാണ് സ്വീകരിച്ചത്.വൈകിട്ട് 6.20ന് അദ്ദേഹം ഡല്‍ഹിക്ക് മടങ്ങും. 

Comments

leave a reply

Related News