Foto

ഫാത്തിമ നാഷണല്‍ മീറ്റും മരിയന്‍ കോണ്‍ഗ്രസും ഗോവയില്‍

പന്ത്രണ്ടാമത് ഫാത്തിമ നാഷണല്‍ മീറ്റും രണ്ടാമത് ഗോവ മരിയന്‍ കോണ്‍ഗ്രസും ജൂലൈ 15 മുതല്‍ 17 വരെ ഗോവയിലെ പിലാര്‍ പില്‍ഗ്രിം സെൻ്ററില്‍ നടക്കും. വേള്‍ഡ് അപ്പോസ്തലേറ്റ് ഓഫ് ഫാത്തിമ സംഘടിപ്പിക്കുന്ന ഈ ത്രിദിന സമ്മേളനത്തിൻ്റെ മുഖ്യപ്രമേയം ഫാത്തിമ സന്ദേശം പഠിക്കുക, ജീവിക്കുക, പങ്കുവെക്കുക എന്നതാണ്. ഫാത്തിമയിലെ മാതാവിൻ്റെ ദര്‍ശനം ലഭിച്ച വിശുദ്ധ ഫ്രാന്‍സിസ്‌കോ മാര്‍ട്ടോ, വിശുദ്ധ ജസീന്ത മാര്‍ട്ടോ എന്നിവരുടെ തിരുശേഷിപ്പുകള്‍ വണങ്ങാനുള്ള അവസരമാണ് കോണ്‍ഗ്രസിൻ്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. 

ജപമാല റാലി, ക്ലാസുകള്‍ തുടങ്ങിയവ സമ്മേളനത്തിൻ്റെ ഭാഗമായി നടക്കും. പരിശുദ്ധ മറിയത്തിൻ്റെ വിമലഹൃദയത്തോടുള്ള ഭക്തി ആഴപ്പെടുത്താനും, ഫാത്തിമ സന്ദേശം ഇടവകകളിലും സമൂഹങ്ങളിലും സജീവമായി പങ്കുവെക്കാന്‍ വിശ്വാസികളെ പ്രേരിപ്പിക്കുകയുമാണ് സമ്മേളനത്തിൻ്റെ ലക്ഷ്യം. ഈ വര്‍ഷത്തെ ഇന്ത്യയിലെ ഏറ്റവും വലിയ മരിയന്‍ സംഗമങ്ങളില്‍ ഒന്നായി മാറുന്ന ഈ സമ്മേളനത്തില്‍ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബിഷപ്പുമാര്‍, വൈദികര്‍, സന്യസ്തര്‍, തീര്‍ത്ഥാടകര്‍ എന്നിവര്‍ പങ്കെടുക്കും.

Comments

leave a reply

Related News