A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ജെസ്സി ജോസ്‌ മാണിക്കത്താന്‍ ലോഗോസ്‌ പ്രതിഭ

കൊച്ചി: കെസിബിസി ബൈബിള്‍ കമ്മീഷന്റെ കീഴിലുള്ള കേരള കാത്തലിക്ക്‌ ബൈബിള്‍ സൊസൈറ്റിയുടെ അഖിലേന്ത്യ ലോഗോസ്‌ ബൈബിള്‍ ക്വിസ്‌ ഗ്രാന്‍ഡ്‌ ഫിനാലെയില്‍ ഒന്നാമതെത്തി എറണാകുളം അതിരൂപതയിലെ ജെസ്സി ജോസ്‌ മാണിക്കത്താന്‍, 2021-ലെ ലോഗോസ്‌ പ്രതിഭയായി.

കൊറോണവ്യാപനംമൂലം 2019ലെ മത്സരത്തിനുശേഷം നടത്തിയ പരീക്ഷയില്‍ ജെസ്സി മൂന്നു ലക്ഷം പേരില്‍ നിന്നാണ്‌ ഒന്നാം സ്ഥാനത്തെത്തിയത്‌. തൃശൂര്‍ അതിരൂപതാംഗമായ ആനി ജോര്‍ജ്‌ രണ്ടാം സ്ഥാനത്തിനും പാലക്കാട്‌ രൂപതാംഗമായ ലൈല ജോണ്‍ മൂന്നാം സ്ഥാനത്തിനും ആലപ്പുഴ രൂപതാംഗമായ റാണി ആന്റണി നാലാം സ്ഥാനത്തിനും വരാപ്പുഴ അതിരൂപതാംഗമായ മേരി മേഴ്‌സി കൊറയ അഞ്ചാം സ്ഥാനത്തിനും അര്‍ഹരായി. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍പേര്‍ പങ്കെടുക്കുന്ന ഈ വചനോപാസനയില്‍ ഇത്തവണ കേരളത്തിലും പുറത്തുനിന്നുമായി 37 രൂപതകളില്‍നിന്നുള്ളവര്‍ പങ്കെടുത്തു.


ലോഗോസ്‌ ബൈബിള്‍ ക്വിസില്‍ രൂപതാതല ജേതാക്കളെ പങ്കെടുപ്പിച്ചു പാലാരിവട്ടം പിഒസിയില്‍ ജനുവരി 15നാണ്‌ ഗ്രാന്‍ഡ്‌ഫിനാലെ നടന്നത്‌. ഉച്ചയ്‌ക്കുശേഷം നടന്ന സമാപന സമ്മേളനത്തില്‍ കെസിബിസി ബൈബിള്‍ സൊസൈറ്റി ചെയര്‍മാന്‍ ബിഷപ്പ്‌ മോസ്റ്റ്‌ റവ. ഡോ. ജെയിസ്‌ ആനാപറമ്പില്‍ വിജയികള്‍ക്കു സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. മാനവഹൃദയങ്ങളെ നവീകരിക്കുകയും ലോകക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ശക്തിപ്പെടുത്തുകയും ചെയ്യുന്ന ദൈവവചനം അനേകരില്‍ എത്തിക്കാന്‍ ലോഗോസ്‌ ബൈബിള്‍ ക്വിസിന്‌ സാധിക്കുന്നുവെന്ന്‌ പിതാവ്‌ തന്റെ ഉദ്‌ഘാടന പ്രസംഗത്തില്‍ അനുസ്‌മരിച്ചു.


കേരളകാത്തലിക്‌ ബൈബിള്‍ സൊസൈറ്റി മുന്‍ ചെയര്‍മാന്‍ മാര്‍ ജോര്‍ജ്‌ പുന്നക്കോട്ടിനിന്റെ ബഹുമാനാര്‍ഥം ഏര്‍പ്പെടുത്തിയ വചനസര്‍ഗ പ്രതിഭാപുരസ്‌കാരത്തിന്‌ അര്‍ഹനായ റവ. ഡോ. സെബാസ്റ്റ്യന്‍ കിഴക്കെയിലിന്‌ പ്രശസ്‌തിപത്രവും മെമെന്റോയും 25000 രൂപയും ജെയിംസ്‌ ആനാപറമ്പില്‍ പിതാവ്‌ സമ്മാനിച്ചു. വചനശുശ്രൂഷാ പുരസ്‌കാരത്തിന്‌ അര്‍ഹരായ ശ്രീ. അനില്‍ കുമാര്‍, ശ്രീ. സജീവ്‌ പാറേക്കാട്ടില്‍, സാന്‍ജോ ഫെബിന്‍, നിധി ഫെബിന്‍ എന്നിവരെയും ഈ മീറ്റിംഗില്‍ ആദരിച്ചു. കെസിബിസി ബൈബിള്‍ കമ്മീഷന്‍ സംഘടിപ്പിച്ച സാഹിത്യമത്സരങ്ങളില്‍ വിജയികളായവര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്‌തു.


സമാപനസമ്മേളനത്തില്‍ ബൈബിള്‍ സൊസൈറ്റി വൈസ്‌ ചെയര്‍മാന്‍ ശ്രീ. ജിസ്‌മോന്‍ തുടിയന്‍പ്ലാക്കല്‍, സെക്രട്ടറി റവ. ഡോ. ജോണ്‍സണ്‍ പുതുശ്ശേരി സി.എസ്‌.റ്റി, ജോയിന്റ്‌ സെക്രട്ടറി ശ്രീമതി കൊച്ചുത്രേസ്യ സൈമണ്‍, പിഒസി ജനറല്‍ എഡിറ്റര്‍ ഡോ. ജേക്കബ്‌ പ്രസാദ്‌, ശ്രീ ജോയി പാലക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ലോഗോസ്‌ പ്രതിഭയ്‌ക്ക്‌ ട്രോഫിയും 25000 രൂപയുടെ പാലയ്‌ക്കല്‍ തോമ്മാ മല്‌പാന്‍ ക്യാഷ്‌ അവാര്‍ഡുമാണു സമ്മാനം.


(ഫോട്ടോ: ലോഗോസ്‌ സമാപന സമ്മേളനം
എറണാകുളം പിഒസിയില്‍ നടന്ന കെസിബിസി ലോഗോസ്‌ ബൈബിള്‍ ക്വിസ്‌ ഗ്രാന്‍ഡ്‌ ഫിനാലെ കെസിബിസി ബൈബിള്‍ സൊസൈറ്റി ചെയര്‍മാന്‍ ബിഷപ്പ്‌ റൈറ്റ്‌ റവ. ഡോ. ജയിംസ്‌ ആനാപറമ്പില്‍ ഉദ്‌ഘാടനം ചെയ്യുന്നു. ബൈബിള്‍ സൊസൈറ്റി സെക്രട്ടറി റവ. ഡോ. ജോണ്‍സണ്‍ പുതുശ്ശേരി സി.എസ്‌.റ്റി, റവ. ഡോ. ജേക്കബ്‌ പ്രസാദ്‌, ജെസ്സി തോസ്‌ മാണിക്കത്താന്‍, ശ്രീ ജിസ്‌മോന്‍ തുടിംയംപ്ലാക്കല്‍, ശ്രീമതി കൊച്ചുത്രേസ്യ സൈമണ്‍, റവ. സി. ആഗ്നസ്‌ ജോര്‍ജ്‌ തുടങ്ങിയവര്‍ സമീപം. )

Comments

leave a reply

Related News