Foto

wild life institute of India MSc

വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ MSc ; മാർച്ച് 30 വരെ അപേക്ഷ സമർപ്പിക്കാം

 

കേന്ദ്ര സർക്കാറിന്റെ വനം പരിസ്ഥിതി മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണാധികാരമുള്ള ഒരു സ്ഥാപനമാണ് വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഡ്യ(Wildlife Institute of India -WII). ഉത്തരാഖണ്ഡിലെ ഡെറാഡൂണാണ് വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ആസ്ഥാനം. 1982-ലാണ് ഇത് സ്ഥാപിതമായത്.വനസംബന്ധമായ  വിഷയങ്ങളിൽ പഠനവും ഗവേഷണവുമാണ്,സ്ഥാപനത്തിൻ്റെ സ്ഥാപകലക്ഷ്യം.ജൈവവൈവിധ്യം, വംശനാശം നേരിടുന്ന ജീവികൾ, കാലാവസ്ഥാ വ്യതിയാനം, പാരിസ്ഥിതിക വികസനം തുടങ്ങിയവ ഇവിടുത്തെ പ്രധാന പഠനവിഷയങ്ങളാണ്.

 

വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ എംഎസ്‌സി ഇൻ വൈൽഡ് ലൈഫ് സയൻസ് കോഴ്സിലേയ്ക്കുള്ള പ്രവേശനത്തിന് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം.  2 വർഷ ദൈർഘ്യമുള്ള 

പ്രോഗ്രാമിലേയ്ക്ക് അപേക്ഷിക്കാൻ  മാർച്ച് 30 വരെയാണ് അവസരമുള്ളത്.

 

വിദ്യാർത്ഥികളുടെ തെരഞ്ഞെടുപ്പിന് ശേഷം, 2024-25 അധ്യയന വർഷത്തെ ക്ലാസ്സുകൾ ഓഗസ്‌റ്റ് ഒന്നിനു തുടങ്ങും. 

 

വിശദവിവരങ്ങൾക്ക്:

https://wii.gov.in

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply