Foto

ലിയോ പാപ്പ വേനൽക്കാല വസതിയില്‍; ജൂലൈ 27 വരെയുള്ള പൊതു പരിപാടികള്‍ റദ്ദാക്കി

മുന്‍കാല പതിവ് അനുസരിച്ചു ജൂലൈ 5 ന് ലിയോ പാപ്പ റോമിലെ വേനൽക്കാല വസതിയിലെത്തി. ഓഗസ്റ്റ് ആദ്യവാരം വരെ പാപ്പമാരുടെ വേനൽക്കാലവസതിയായി അറിയപ്പെടുന്ന കാസ്റ്റൽ ഗാൻഡോൾഫോയിലുള്ള പൊന്തിഫിക്കൽ കൊട്ടാരത്തിലായിരിക്കും പാപ്പ ചെലവഴിക്കുക. അതുവരെയുള്ള പാപ്പയുടെ പൊതു കൂടിക്കാഴ്ചകള്‍, ഞായറാഴ്ച ത്രികാല ജപത്തോട് അനുവദിച്ച് നല്‍കുന്ന സന്ദേശം ഉള്‍പ്പെടെയുള്ളവ ഒഴിവാക്കിയിട്ടുണ്ട്.

ഓഗസ്റ്റ് 5 ബുധനാഴ്ചയാണ് അവ പുനരാരംഭിക്കുക. ജൂലൈ മാസത്തിലെ ഞായറാഴ്ചകളിൽ, സെൻ്റ് പീറ്റേഴ്സ് സ്‌ക്വയറിന് പകരം കാസ്റ്റൽ ഗാൻഡോൾഫോയിൽ നിന്നായിരിക്കും പാപ്പ 'ത്രികാല ജപ' പ്രാർത്ഥന ചൊല്ലുക. റോമിന് തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന കാസ്റ്റൽ ഗാൻഡോൾഫോയിൽ എത്തിയ പാപ്പ, താഴെ ഒത്തുകൂടിയ വിശ്വാസികളെ അഭിവാദ്യം ചെയ്യുന്നതിനായി അപ്പസ്തോലിക് കൊട്ടാരത്തിൻ്റെ ബാൽക്കണിയിൽ ഏതാനും സമയം ചെലവിട്ടിരിന്നു. ആകാംക്ഷയോടെ കാത്തിരുന്ന പ്രാദേശിക സമൂഹം പ്രകടിപ്പിച്ച സ്നേഹത്തിന് പകരമായി ഏതാനും വാക്കുകള്‍ പാപ്പ പറഞ്ഞു.

നന്ദി. നിങ്ങൾക്കൊപ്പം ഇവിടെ ആയിരിക്കാനും അടുത്ത കുറച്ച് ആഴ്ചകൾ അൽപ്പം വിശ്രമം, പ്രാർത്ഥന, വായന എന്നിവയുമായി ചെലവഴിക്കാനും കഴിയുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് പാപ്പ പറഞ്ഞു. റോമൻ കാലത്തുള്ള ഡോമീസ്യൻ ചക്രവർത്തിയുടെ കൊട്ടാരം നിന്നയിടത്തുള്ള കെട്ടിടമാണ്, ഇന്ന് പാപ്പമാർ വേനൽക്കാലവസതിയായി ഉപയോഗിക്കുന്ന വില്ല. പിന്നീട് ഗണ്ടോൾഫി ഡ്യൂക്ക് കുടുംബത്തിൻ്റെതായി മാറിയ ഈ കെട്ടിടം, ഉർബൻ എട്ടാമൻ പാപ്പ 1623-നും 1644-നും ഇടയിൽ പുനരുദ്ധരിച്ചിരുന്നു.

Comments

leave a reply

Related News