Foto

റബ്ബര്‍വില കര്‍ഷകരെ വലയ്ക്കുന്നു


റബ്ബര്‍വില കര്‍ഷകരെ വലയ്ക്കുന്നു

കോട്ടയം: റബ്ബര്‍വിലയിലെ അസ്ഥിരത കര്‍ഷകരെ വലയ്ക്കുന്നു. ആര്‍എസ്എസ്. നാല് റബ്ബറിന്റെ വില കിലോയ്ക്ക് ഓഗസ്റ്റ് അവസാനം 180 രൂപയിലെത്തിയിരുന്നു. പിന്നീട് വില 167 രൂപ വരെ താഴ്ന്നു. കിലോയ്ക്ക് 170 രൂപയാണ് വെള്ളിയാഴ്ചത്തെ വില. വ്യാപാരിവില കിലോയ്ക്ക് 165 രൂപയും. 180-ല്‍ എത്തിയപ്പോള്‍ റബ്ബര്‍വില 200 രൂപ കടക്കുമെന്നായിരുന്നു വ്യാപാരികളുടെ പ്രതീക്ഷ. ഇതാണ് തെറ്റുന്നത്.മഴവിട്ടുമാറാതെ നില്‍ക്കുന്നത് ഉത്പാദനത്തെ ബാധിച്ചു. ഇതിനൊപ്പം ലാറ്റക്‌സിന് മെച്ചപ്പെട്ട വിലയുള്ളതിനാല്‍ കര്‍ഷകര്‍ ലാറ്റക്‌സായി വില്‍ക്കാന്‍ താത്പര്യം കാണിക്കുന്നതും വിലയെ ബാധിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ ഉത്പാദനം കൂടുമെന്ന പ്രതീക്ഷയിലാണ് പ്രമുഖകമ്പനികള്‍. അവര്‍ റബ്ബര്‍വാങ്ങുന്നതില്‍നിന്ന് വിട്ടുനില്‍ക്കുന്നതും വില കുറയുന്നതിന് കാരണമാണ്.അന്താരാഷ്ട്രവിലയിലും ഗണ്യമായ വര്‍ധനയുണ്ടാകുന്നില്ല. 134 രൂപയാണ് ഇപ്പോഴത്തെ ബാങ്കോക്ക് വില. ആഗോളതലത്തില്‍ വിപണിയിലെ മാന്ദ്യമാണ് അന്താരാഷ്ട്രവിലയില്‍ പ്രതിഫലിക്കുന്നത്. ചൈനീസ് കമ്പനികള്‍ ഇപ്പോള്‍ വിപണിയില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്. ചൈനീസ് കമ്പനികള്‍ ഒരുവര്‍ഷം വേണ്ടതിന്റെ 70 ശതമാനവും സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ വാങ്ങിക്കഴിഞ്ഞു.തായ്‌ലന്‍ഡ് അടക്കമുള്ള റബ്ബറുത്പാദകരാജ്യങ്ങളില്‍ ഇപ്പോള്‍ സീസണാണ്. അതുകൊണ്ട് റബ്ബറിന്റെ ലഭ്യതയില്‍ കുറവില്ല. ഇതും വില കുറയാന്‍ കാരണമായിട്ടുണ്ട്.
 

Foto
Foto

Comments

leave a reply