A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ഡിജിറ്റൽ വിജ്ഞാന വ്യവസായരംഗത്തെ വൻസാധ്യത കേരളം പ്രയോജനപ്പെടുത്തും: മന്ത്രി ഡോ. തോമസ് ഐസക്

കൊച്ചി: അടിസ്ഥാന സൗകര്യ വികസനത്തിൽ വേണ്ടത്ര ശ്രദ്ധിക്കാതിരുന്നതിന്റെ പേരിൽ കേരളത്തിന് വ്യവസായ രംഗത്ത് സംഭവിച്ച പിന്നോക്കാവസ്ഥ ചുരുങ്ങിയ കാലത്തിനുള്ളിൽ പരിഹരിക്കപ്പെടുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. വൈജ്ഞാനിക വ്യവസായത്തിന്റെ നൂതന സാധ്യതകൾ സംസ്ഥാനം വൻ തോതിൽ പ്രയോജനപ്പെടുത്തുമെന്നും കിഫ്ബി വഴി നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികൾ നിർണായക വഴിത്തിരിവിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.  കെസിബിസി അല്മായ കമ്മീഷന്റെ ആഭിമുഖ്യത്തിൽ പിഒസിയിൽ നടന്നുവരുന്ന ദ്വിദിന കേരള പ0ന ശിബിരത്തിന്റെ ഉദ്ഘാടനത്തോടനു ബന്ധിച്ച് മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ധനമന്ത്രി. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പ0ന ശിബിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.                                     

ജനക്ഷേമ പദ്ധതികൾക്ക് മുൻതൂക്കം നൽകിയതിനാൽ അടിസ്ഥാന വികസനത്തിൽ മതിയായ ശ്രദ്ധ ചെലുത്താൻ കഴിയാത്തതിന്റെ ദൂഷ്യഫലം കേരളം അനുഭവിക്കുന്നുണ്ട്. അത് മറികടക്കാനുള്ള യത്‌നത്തിൽ ഏകദേശം  70000 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബിയുടെ കീഴിൽ പുരോഗമിക്കുന്നത്. സ്‌ക്കൂൾ വിദ്യാഭ്യാസ മേഖലയിൽ വലിയ പുരോഗതി കൈവരാൻ ഇതിനകം ഇതിടയാക്കിയിട്ടുണ്ടെന്ന് ഡോ തോമസ് ഐസക് ചൂണ്ടിക്കാട്ടി. പരിസ്ഥിതി സൗഹൃദ വികസന പദ്ധതികളാകും കേരളത്തിൽ നടപ്പാക്കുന്നത്. സ്ത്രീ ശാക്തീകരണത്തിലും പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. സംസ്ഥാനത്ത് ഉദ്യോഗത്തിനു പോകാതെ വീട്ടിലിരിക്കുന്ന അഭ്യസ്ത വിദ്യരായ സ്ത്രീകൾക്ക് ഡിജിറ്റൽ വിദ്യാഭ്യാസ യോഗ്യത നൽകാൻ വിപുലമായ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. വീട്ടിലിരുന്നുള്ള ഡിജിറ്റൽ ജോലികൾക്ക് വൻ സാധ്യത തെളിഞ്ഞു വന്നിരിക്കുന്ന സാഹചര്യം പ്രയോജനപ്പെടുത്തുകയാണു ലക്ഷ്യം. മൂന്നാർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് കോർപ്പറേറ്റുകളുടെ ഡിജിറ്റൽ വർക്ക് സെൻററുകൾ കൊണ്ടുവരാനുള്ളതാണ് ഒരു പദ്ധതി. ഉന്നത വിദ്യാഭ്യാസ രംഗത്ത് വൻ കുതിച്ചു ചാട്ടത്തിനു വഴി തെളിക്കുന്ന 30 മികവിന്റെ കേന്ദ്രങ്ങൾ സംസ്ഥാനത്ത് യാഥാർത്ഥ്യമാക്കും. വിദേശത്തു നിന്നുൾപ്പെടെ പോസ്റ്റ് ഡോക്ടറൽ വിദ്യാർത്ഥികളെ ആകർഷിക്കുന്ന ഈ സ്ഥാപനങ്ങളിലൂടെ പുതിയ പേറ്റന്റുകൾ രൂപപ്പെടാൻ വഴി തെളിയും. അഞ്ചു വർഷത്തിനകം ഈ പദ്ധതികൾ യാഥാർത്ഥ്യമാക്കാൻ കഴിയുമെന്ന് മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

 

Comments

leave a reply

Related News