Foto

ദേശീയ ബാലികദിനാചരണം സംഘടിപ്പിച്ചു

ദേശീയ ബാലികദിനാചരണം സംഘടിപ്പിച്ചു

ജന ശിക്ഷൺ സൻസ്ഥാൻ, റോട്ടറി ക്ലബ്, റെയിൽവേ ചൈൽഡ് ലൈൻ, സഹൃദയ എന്നിവർ സംയുക്തമായി ദേശീയ ബാലികദിനാചരണം സംഘടിപ്പിച്ചു. പൊന്നുരുന്നി സഹൃദയ ഓഡിറ്റോറിയത്തിൽ നടത്തിയ ചടങ്ങിൽ വിവിധ മേഖലകളിൽ മികവ് കാട്ടിയ ബാലികമാരെ ആദരിച്ചു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം നബാർഡ് എറണാകുളം ജില്ലാ ഡവലപ്മെന്റ് മാനേജർ അജീഷ് ബാലു ഉദ്‌ഘാടനം ചെയ്തു.  ജന ശിക്ഷൺ സൻസ്ഥാൻ ജില്ലാ കോ ഓർഡിനേറ്റർ സി.ജി.മേരി, ചൈൽഡ് ലൈൻ കോ ഓർഡിനേറ്റർ ഷാനോ ജോസ്, സഹൃദയ കോ ഓർഡിനേറ്റർ ഷെൽഫി ജോസഫ് എന്നിവർ സംസാരിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 75 ബാലികമാരെ ആദരിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

ഫോട്ടോ: ജന ശിക്ഷൺ സൻസ്ഥാൻ, റോട്ടറി ക്ലബ്, റെയിൽവേ ചൈൽഡ് ലൈൻ, സഹൃദയ എന്നിവർ സംയുക്തമായി പൊന്നുരുന്നി സഹൃദയ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ദേശീയ ബാലികദിനാചരണം നബാർഡ് എറണാകുളം ജില്ലാ ഡവലപ്മെന്റ് മാനേജർ അജീഷ് ബാലു ഉദ്‌ഘാടനം ചെയ്യുന്നു. സിസ്റ്റർ സൗമിത എസ് . ഡി,  ഫാ. ജോസ് കൊളുത്തുവെള്ളിൽ, സി.ജി.മേരി, ഷാനോ ജോസ്, ഷെൽഫി ജോസഫ് എന്നിവർ സമീപം.

ജീസ്   പി  പോൾ

 

Comments

leave a reply

Related News