Foto

ഇലോൺ മസ്ക്ക് വായിക്കാൻ നിർദ്ദേശിക്കുന്ന 20 പുസ്തകങ്ങൾ

ടെസ് ലയുടെ CEO ഇലോൺ മസ്‌ക്ക് വായിക്കാൻ നിർദ്ദേശിക്കുന്ന 20 പുസ്തകങ്ങൾ

ടെസ് ലയുടെയും സ്‌പേസ് Xന്റെയും CEO ആയ ഇലോൺ മസ്‌ക്ക് 2020 ഒരു നല്ല വർഷമായി കാണുന്നു . 'ഓഗസ്റ്റിലെ ആദ്യ ആഴ്ചകളിൽ അദ്ദേഹം ലോകത്തിലെ നാലാമത്തെ കോടീശ്വരൻ എന്ന സ്ഥാനം കൈവരിച്ചു. ട്വിറ്ററിലൂടെഇത്രയധികം ആശയ വിനിമയം നടത്തുന്ന ഒരു tech CEO ഇദ്ദേഹമാണ്. തന്റെ ആരാധകർക്ക് അദ്ദേഹം നല്ല പുസ്തകങ്ങൾ' നിർദ്ദേശിക്കുന്നുമുണ്ട് . അദ്ദേഹം നിർദ്ദേശിച്ച 20 പുസ്തകങ്ങൾ താഴെ കൊടുക്കുന്നു
 

1. Life 3.0

Being human in the age of artificial intelligence by  Max Tegmark

മസ്‌ക്ക് ഈ പുസ്തകത്തിനെക്കുറിച്ചു പറഞ്ഞത് ഇങ്ങനെയാണ് 'ഭൂമിയിലും അനന്തതയിലും നമ്മുടെ ജീവിതത്തിന്റെയും ബുദ്ധിശക്തിയുടെയും മനസ്സാന്നിധ്യത്തിന്റെയും ഭാവിയെ തിരഞ്ഞുള്ള യാത്ര.
 

2. 'Zero to one ''. Notes on startups or How to build the future byPeter Thiel

സിലിക്കൺ വാലിയിലെ ഏറ്റവും വിജയിയായ vcഎഴുതിയ ഈ ബുക്കിനെ മസ്‌ക്ക് ഇങ്ങനെ വിശേഷിപ്പിക്കുന്നു

പീറ്റർ തീൽ കെട്ടിപ്പടുത്തത് അനേകം ബ്രേക്ക് ത്രൂ കമ്പനികളും പൂജ്യത്തിൽ നിന്നും ഒന്നിലേക്കുള്ള സഞ്ചാര പഥവുമാണ്. '

 

3. Twelve against the gods .The story of Adventure by William Bolitho.

മസ്‌ക്ക് ഈ പുസ്തകത്തെ വിശേഷിപ്പിച്ചിരിക്കുന്നത് വളരെയധികം നല്ല ഒന്ന് എന്നാണ് .
 

4 .The Big Picture on the origins of life   , meaning and the universe itself by Sean Carroll .

ഷോൺകരോൾ എഴുതിയ എന്തിനേയും ഞാൻ ഏറ്റവുമധികം ശുപാർശ ചെയ്യും എന്നു പറഞ്ഞു കൊണ്ട് കരോൾ കൃതികളുടെ ഒരു ആരാധകനാണ് താനെന്ന്   മസ്‌ക്ക് തെളിയിക്കുന്നു
 

5. Superintelligence:  paths , Dangers, Strategies by Nick Bostrom

വായിച്ചിരിക്കേണ്ടത്.... വളരെയധികം സൂക്ഷിച്ചു വായിക്കുക. ആയുധങ്ങളേക്കാൾ ഭീകരമാണിത് .മസ്‌ക് ഒരു ട്വീറ്റിൽ ഈ പുസ്തകത്തെ വിശേഷിപ്പിച്ചിരിക്കുന്നു


6. Lying by Sam Harris

ഇത് വായിക്കുക, എന്റെ സുഹൃത്തിന്റെ പുതിയ പുസ്തകം .വളരെ ഭംഗിയുള്ള പുറംചട്ട ,പിന്നെ കള്ളം പറയാതിരിക്കാനുള്ള നിരവധി കാര്യങ്ങളും

 

7. ScrewBusiness  as  usual by RichardBranosn

ഈ പുസ്തകം വളരെ ഇഷ്ടപ്പെട്ടെന്നും എല്ലാവരും ഹൃദയപൂർവ്വം ഏറ്റെടുക്കേണ്ട ഒന്നാണിതെന്നും മസ്‌ക് പറയുന്നു .

 

8. Atlas shrugged by Ayn Rand

നിങ്ങൾ ഒരു രണ്ടാം വർഷ കോളേജ് വിദ്യാർത്ഥിയാണെങ്കിൽ നിങ്ങളെ ഈ പുസ്തകം വളരെയേറെ ആകർഷിക്കും .കമ്യൂണിസത്തിന്റെ വിപരീത ദിശയെ ക്ഷമയോടുകൂടി ആവരണം ചെയ്തിരിക്കുന്നു ഇതിൽ.Fountainhead നു ശേഷം Rand ന്റെ പ്രശസ്തമായ ഈ പുസ്തകത്തെപ്പറ്റി മസ്‌ക് പറയുന്നു.

 

9. Daemon by Daniel Suarez

വളരെ വലിയ വായനാനുഭവം തരുന്ന പുസ്തകമാണിത് .

 

10. Merchants of Doubt by Naomi Oreskes and Erik M Conway

വായിച്ചിരിക്കേണ്ടത് .പുകവലി മരണത്തെ എതിർത്തവർ തന്നെ കാലാവസ്ഥാ വ്യതിയാനത്തെയും എതിർക്കുന്നു

 

11. The wealth of nations by Adam smith

ആദം സ്മിത്ത് ഇതിൽ വിരോധാഭാസമായി പറയുന്നത് ഭാവിയിലെ സാങ്കേതികത്വം സമ മായ ഉപയോഗങ്ങളിലേക്ക് മാറുമെന്നാണ് .സേവനത്തിനായി പോരാടണം .കുത്തകയാണ് മനുഷ്യന്റെ ഏറ്റവും വലിയ ശത്രു .

 

12. Ignition by John Drury Clark

ഇത് ഇലോൺ മസ്‌ക്കിന്റെ സ്‌പേസിനെക്കുറിച്ചുള്ള പ്രിയ പുസ്തകമാണ്.

 

13. Das  Kapital by Karl Marx

 

14. If the universe is teeming with aliens_

Where is everybody? By Stephen Webb

മികച്ച പുസ്തകം .പുറത്തിറങ്ങിയ ഉടൻ തന്നെ വായിച്ചു.

 

15. Dune by Frank Herbert

ഈ ഡ്യൂൺ സീരീസ് വളരെ മികച്ചതാണ്. Machine intelligence ന്റെ പരിധിയെ പ്രചരിപ്പിക്കുന്ന ബുക്ക് .

 

16. The moon is a harsh Mistress by Robert A Heinlein

ഇത് ബഹിരാകാശത്തെക്കുറിച്ചുള്ള , മസ്‌ക്കിന്റെ മറ്റൊരു പ്രിയ പുസ്തകം .

 

17. The Hitchhiker's guide to the galaxy by Duglas Adams

ഈ എഴുത്തുകാരനെ ഞാൻ വല്ലാതെ ഇഷ്ടപ്പെടുന്നു .വളരെ വ്യത്യസ്തമായ ഈ പുസ്തകം എന്റെ പ്രിയ സ്‌പേസ്ഷിപ്പാണ് .

 

18. Benjamin Franklin by Walter Isaacosn

ഫ്രാങ്ക്‌ളിനെക്കുറിച്ചുള്ള ഒരു മികച്ച ജീവചരിത്രമാണിത് .വായിച്ചിരിക്കേണ്ട പുസ്തകം .

 

19. Consider phlebas by Iain M Banks

 ബാങ്ക്‌സിന്റെ Culture Series വായിച്ചു കൊണ്ടിരിക്കുന്നു .ആർഭാടകരമായ സെമി ഉട്ടോപ്യൻ ഭാവിക്കു വേണ്ടി നിർബന്ധം പിടിക്കുന്ന രചന .
 

20 . The Foundation series by Issac Asimov

ഈ ഇതിഹാസ രചയിതാവിന്റെ പുസ്തക നിരയെപ്പറ്റി മസ്‌ക് പറയുന്നു ' ഫൗണ്ടേഷൻ സീരീസും zeroth Lawയും SpaceX ന്റെ രൂപകല്പനക്ക് അവശ്യ ഘടകങ്ങൾ തന്നെ  .

 

Comments

leave a reply