Foto

ബഹിരാകാശത്ത് ഒരു ടൂര്‍പോയാലോ ചരിത്രമെഴുതി സ്‌പേസ് എക്‌സ്


ഫ്‌ളോറിഡാ: ഇനി ബഹിരാകാശത്ത്‌വിനോദ സഞ്ചാരം;  ചരിത്രമെഴുതി സ്‌പേസ് എക്‌സ്; നാലു സഞ്ചാരികളുമായി യാത്ര തിരിച്ചു
ബഹിരാകാശ സഞ്ചാരത്തില്‍ പുതുചരിത്രമെഴുതി ഇലോണ്‍ മാസ്‌കിന്റെ സ്‌പേസ് എക്‌സ്. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് ഡ്രാഗണ്‍ ക്യാപ്‌സ്യൂളിലേറി സഞ്ചാരികള്‍ ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നു. അമേരിക്കന്‍ സാമ്പത്തിക സേവന സ്ഥപനമായ ഷിഫ്റ്റ് 4 പേയ്‌മെന്റ്‌സ് ഇങ്കിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടിവുമായ ജേര്‍ഡ് ഐസക്മാന്റെ നേത്യത്വത്തിലുള്ള സംഘമാണ് ബഹിരാകാശത്തേക്ക് യാത്രതിരിച്ചത്.
ജേര്‍ഡ് ഐസക്മാനോടൊപ്പം സിയാന്‍ പ്രോക്ടര്‍, ഹെയ്‌ലി ആര്‍സീനക്‌സ്, ക്രിസ് സെംബ്രോസ്‌കി എന്നിവരാണ് സംഘത്തിലുള്ളത്. ആറുമാസത്തെ പരിശീലന ശേഷമാണ് ഇവര്‍ യാത്ര തിരിച്ചത്. ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ 5.30 ഓടെയാണ് നാല് സഞ്ചാരികളുമായി ഫാല്‍ക്കണ്‍ 9 റോക്കറ്റിലേറി കുതിച്ചുയര്‍ന്നത്. ബഹിരാകാശ വിദഗ്ദ്ധരില്ലാതെയാണ് യാത്ര. നാല് പേരുടെ യാത്രയ്ക്ക് 200 മില്യണ്‍ ഡോളറാണ് ചെലവ്.
സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റാണ് ഡ്രാഗണ്‍ ക്യാപ്‌സ്യൂളില്‍ ഇവരെ ബഹിരാകാശത്ത് എത്തിച്ചത്. പേടകം ഭ്രമണപഥത്തിലെത്തി. വിക്ഷേപണത്തിന് ഏതാണ്ട് 12 മിനിറ്റുകള്‍ക്ക് ശേഷം റോക്കറ്റില്‍ നിന്ന് ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ വേര്‍പെടുകയും സഞ്ചാരികള്‍ ഓര്‍ബിറ്റിലേക്ക് പ്രവേശിക്കുകയും ചെയ്തു. ബഹിരാകാശ യാത്രത്തില്‍ പുതുചരിത്രം കുറിക്കുന്നതിനോടൊപ്പം കൂടുതല്‍ പേര്‍ക്ക് യാത്രക്കുള്ള അവസരം കൂടിയൊരുക്കുകയാണ് സ്‌പേസ് എക്‌സിന്റെ ഇന്‍സ്പിറേഷന്‍ 4 എന്ന ബഹിരാകാശ ടൂറിസം പദ്ധതി.

Comments

leave a reply