ബഹിരാകാശത്ത് സിനിമാ
ഷൂട്ടിംഗിനു തുടക്കമിട്ട്
റഷ്യന്‍ ആര്‍ട്ടിസ്റ്റുകള്‍
'ദ ചലഞ്ച് ' നായിക യൂലിയ പെരേല്‍സിഡും ബഹിരാകാശത്ത്
സിനിമാ ചിത്രീകരണത്തിനായി റഷ്യന്‍ സംഘം ബഹിരാകാശത്ത്. നടി യൂലിയ പെരേല്‍സിഡും സംവിധായകന് കിം ഷിന്‍പെന്‍കോയും ഖസാഖിസ്ഥാനിലെ റഷ്യന്‍ സ്പേസ് സെന്ററില്‍ നിന്നു യാത്ര തിരിച്ചത് ബഹിരാകാശത്ത് ചിത്രീകരിക്കുന്ന ആദ്യ സിനിമയായ 'ദ ചലഞ്ച് ' ഷൂട്ട് ചെയ്യാനാണ്. ഇവര്‍ സുരക്ഷിതരായി ബഹിരാകാശത്തെത്തി.റഷ്യന്‍ സോയുസ് സ്പേയ്സ് ക്രാഫ്റ്റിലാണ് ഇവരുടെ യാത്ര. ബഹിരാകാശ യാത്രികനായ ആന്റണ്‍ ഷ്കപ്ലറേവും ഒപ്പമുണ്ട്.
ഹൃദയസംബന്ധമായ രോഗം ബാധിച്ച ബഹിരാകാശ സഞ്ചാരിയുടെ ജീവന് രക്ഷിക്കാനായി പുറപ്പെടുന്ന ഡോക്ടറുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. യൂലിയയാണ് ഡോക്ടറുടെ വേഷത്തിലെത്തുന്നത്. മാസങ്ങളായുള്ള പ്രത്യേക പരിശീലനത്തിന് ഒടുവിലാണ് യാത്ര തിരിച്ചത്. 12 ദിവസത്തെ ചിത്രീകരണത്തിന് ശേഷം ഇവര്‍ തിരികെ ഭൂമിയിലേക്ക് മടങ്ങും. സ്പേസ് എക്സ് സ്ഥാപകന്‍ എലണ്‍ മസ്കിനും നാസയ്ക്കും ഒപ്പംചേര്‍ന്ന് ഹോളിവുഡ് സൂപ്പര്‍താരം ടോം ക്രൂസ് 200 മില്യണ്‍ ഡോളര്‍ ബജറ്റുള്ള സിനിമ ബഹിരാകാശത്ത് ചിത്രീകരിക്കുമെന്ന് ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ചിരുന്നു. ഇവരെ മറികടന്നു റഷ്യന്‍ സംഘം.
ബാബു കദളിക്കാട്
Video Courtesy : SCREEN RANT
Comments