ക്‌നാനായ കത്തോലിക്കാ വിമെന്‍സ് അസോസിയേഷന്‍
ഭാരവാഹികളുടെ സ്ഥാനാരോഹണവും നേതൃസംഗമവും നടത്തി
കോട്ടയം അതിരൂപതയുടെ വനിതാ അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്റെ 2024-2026 കാലയളവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ അതിരൂപതാ ഭരണസമിതിയംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ലിന്‍സി രാജന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.സി.ഡബ്ല്യു.എ അതിരൂപതാ ചാപ്ലെയിന്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍, കെ.സി.വൈ.എല്‍ പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍, കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ഷൈനി ചൊള്ളമ്പേല്‍, സിസ്റ്റര്‍ സൗമി എസ്.ജെ.സി തുടങ്ങിയവര്‍ പ്രസംഗിച്ചു. കാലാവധി പൂര്‍ത്തിയാക്കിയ ഭാരവാഹികള്‍ക്ക് യോഗത്തില്‍ മൊമന്റോ നല്‍കി ആദരിച്ചു. തുടര്‍ന്ന് പുതിയ വര്‍ക്കിംഗ് കമ്മിറ്റിയുടെ പ്രഥമയോഗം ചേര്‍ന്ന് നൂതന കര്‍മ്മപദ്ധതികള്‍ക്കു രൂപം നല്‍കി. കഴിഞ്ഞ ഭരണസമിതികാലയളവിലെ വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളും പുതുതായി ചുമതലയേല്‍ക്കുന്ന വര്‍ക്കിംഗ് കമ്മിറ്റിയംഗങ്ങളും പങ്കെടുത്തു.
ഷൈനി ചൊള്ളമ്പേല്‍
പ്രസിഡന്റ്
ഫോണ്‍: 9446404020
ക്‌നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്റെ അതിരൂപതാ ഭാരവാഹികളുടെ നേതൃസംഗമം മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു.
Comments