Foto

ഓപ്പറേഷന്‍ തൂഫാന്‍;റാലി നവംബര്‍ രണ്ടിന്

കാഞ്ഞിരപ്പള്ളി: സംസ്ഥാന സര്‍ക്കാര്‍ ലഹരിക്കെതിരേ ആരംഭിച്ച ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി രൂപതയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സാംസ്‌കാരിക കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ നവംബര്‍ രണ്ടിന് രാവിലെ 10ന് കാഞ്ഞിരപ്പള്ളിയില്‍ തൂഫാന്‍ സമ്മിറ്റ് സംഘടിപ്പിക്കും. വിവിധ സ്ഥലങ്ങളില്‍നിന്ന് വരുന്ന നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായുള്ള റാലിയില്‍ പങ്കെടുക്കും.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിക്കും. പ്രഫ. റോണി കെ. ബേബി എംഎല്‍എ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കാഞ്ഞിരപ്പള്ളി പഴയപള്ളിയില്‍നിന്ന് ആരംഭിക്കുന്ന തൂഫാന്‍ റാലി സെന്റ് ഡൊമിനിക്‌സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ സമാപിക്കും.

Comments

leave a reply

Related News