Foto

പ്രോ-തൂഫാന്‍ വാക്കത്തോണ്‍

കാക്കനാട്: അത്താണി സെന്റ് അന്റണീസ് ദൈവാലയത്തിലെ വിശ്വാസപരിശീലന വിഭാഗം, കെസിബിസി മദ്യ-ലഹരി വിരുദ്ധ സമിതി, തൃക്കാക്കര മുനിസിപ്പാലിറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ലഹരിക്ക് എതിരെ ‘പ്രോ-തൂഫാന്‍ വാക്കത്തോണ്‍’ സംഘടിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ലഹരിമുക്ത പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഐക്യദാര്‍ഢ്യമായാണ് വക്കത്തോണ്‍ നടത്തിയത്.

ആനുകാലിക വിഷയങ്ങളെ ചേര്‍ത്തുവച്ച് നടത്തിയ വാക്കത്തോണ്‍ ശ്രദ്ധേയമായി. തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍മാന്‍ റാഷിദ് ഉള്ളമ്പള്ളി വാക്കത്തോണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

ഇടവക വികാരി ഫാ. ജോസഫ് ഷെറിന്‍ ചെമ്മാ യത്ത്, തൃക്കാക്കര മുനിസിപ്പല്‍ ക്ഷേമകാര്യ സ്റ്റാന്റിം ഗ് കമ്മിറ്റി ചെയര്‍മാന്‍ സുജിത് പി.എസ്, വരാപ്പുഴ അതിരൂപത മദ്യവിരുദ്ധ സമിതി പ്രസിഡന്റ് ഡിക്സന്‍ റോഡ്രിഗ്‌സ്, വിശ്വാസ പരിശീലനവിഭാഗം ഹെഡ്മാസ്റ്റര്‍ അനിത ആന്‍ഡ്രൂ എന്നിവര്‍ പ്രസംഗിച്ചു.

Comments

leave a reply