A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ജില്ലാ കളക്ടറുടെ ഇന്റേൺഷിപ്പ് പ്രോ​ഗ്രാം

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

കോഴിക്കോട് ജില്ലാ കലക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് ഇപ്പോൾ (ഡി.സി.ഐ.പി.) അപേക്ഷിക്കാം. 2022 ഡിസംബർ മുതൽ 2023 ഏപ്രിൽ ബാച്ചിലേക്കുള്ള അപേക്ഷകളാണ് , ഇപ്പോൾ ക്ഷണിച്ചിരിക്കുന്നത്. ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളിൽ പ്രവർത്തിക്കാനുള്ള അവസരമാണ് , ജില്ലാ കലക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാമിലൂടെ ലഭിക്കുന്നത്.ബിരുദമോ ബിരുദാനന്തര ബിരുദമോ ആണ്‌ അടിസ്ഥാന യോഗ്യത.ഡിസംബർ 5നകം അപേക്ഷ സമർപ്പിക്കണം. ഏതു ജില്ലയിലുള്ളവർക്കും അപേക്ഷിക്കാം.നാല്‌ മാസമാണ്‌ ഇന്റേൺഷിപ്പിന്റെ കാലാവധി.ഇന്റേൺഷിപ്പിന് , സ്റ്റൈപ്പന്റ് ഉണ്ടായിരിക്കില്ല. 

കോഴിക്കോടിനു പുറമെ, തിരുവനന്തപുരം, തൃശ്ശൂർ കളക്ട്രേറ്റിലും ഇന്റേൺഷിപ്പ് 

പ്രോഗ്രാം ഉണ്ടെങ്കിലും നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത് , കോഴിക്കോട് കളക്ട്രേറ്റിലേക്കാണ്.

 

പൊതുഭരണ സംവിധാനങ്ങളെ അടുത്തറിയാൻ അവസരം നൽകികൊണ്ട് സർക്കാർ പദ്ധതികളിലും വികസന പരിപാടികളിലും പദ്ധതി ആസൂത്രണ ഘട്ടം മുതൽ തന്നെ സജീവ യുവജന പങ്കാളിത്തം ഉറപ്പുവരുത്തി കൂടുതൽ കാലികവും ക്രിയാത്മകവുമായ മുന്നേറ്റം സാധ്യമാക്കുക എന്നതാണ്‌ പരിപാടിയുടെ ലക്ഷ്യം. വിവിധ സർക്കാർ പദ്ധതികളെ വിശകലനം ചെയ്യാൻ അവസരമൊരുക്കുക വഴി വിമർശനാത്മകമായി വിഷയങ്ങളെ സമീപിക്കുവാനും, പ്രശ്ന പരിഹാരത്തിനുള്ള കഴിവ് ആർജ്ജിക്കുന്നതിനും യുവജനങ്ങളെ സഹായിക്കും. 

 

അപേക്ഷാ ക്രമവും തെരഞ്ഞെടുപ്പും

ഇന്റേർൺഷിപ്പിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർ

 www.dcipkkd.in/apply/ എന്ന വെബ്സൈറ്റിൽ നൽകിയ ഫോറം പൂരിപ്പിച്ചാണ്‌ അപേക്ഷ സമർപ്പിക്കേണ്ടത്. രണ്ട് ഘട്ടങ്ങളിലായാണ്‌ തിരഞ്ഞെടുപ്പ്. അപേക്ഷകളിൽ നിന്ന് പ്രാഥമിക ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർ തുടർന്ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. 

 

കൂടുതൽ വിവരങ്ങൾക്ക്

വെബ്സൈറ്റ്www.dcipkkd.in

ഫോൺ :9847764000 

മെയിൽ : projectcellclt@gmail.com

Comments

leave a reply

Related News