Foto

ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ വെല്ലുവിളിയാണെന്ന് കെസിഎഫ് (കേരള കാത്തലിക് ഫെഡറേഷന്‍) സംസ്ഥാന സമിതി.

കൊച്ചി: പെസഹാ വ്യാഴാഴ്ചയും ഈസ്റ്റര്‍ ഞായറാഴ്ചയും അഖിലേന്ത്യ എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷകള്‍ നടത്താനുള്ള തീരുമാനം ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ വെല്ലുവിളിയാണെന്ന്  കെസിഎഫ് (കേരള കാത്തലിക് ഫെഡറേഷന്‍) സംസ്ഥാന സമിതി. ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യം ഹനിക്കാനുള്ള നീക്കമാണിതെന്നും  സര്‍ക്കാര്‍ അനുമതിയില്ലാതെ ഇത് നടക്കില്ലെന്നും സമിതി കുറ്റപ്പെടുത്തി. ഓശാന ദിനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്താന്‍ തീരുമാനിച്ച പരിശീലന പരിപാടി ഒഴിവാക്കണമെന്നും കെസിഎഫ്  സംസ്ഥാന പ്രസിഡന്റ് അനില്‍ ജോണ്‍ ഫ്രാന്‍സിസ്, ജനറല്‍ സെക്രട്ടറി വി.സി. ജോര്‍ജ്കുട്ടി, വൈദീക  ഉപദേഷ്ടവ്  ഫാ. തോമസ് തറയില്‍,. ട്രഷറര്‍  ബിജു കുണ്ടുകുളം എന്നിവര്‍ ആവശ്യപ്പെട്ടു
 

Comments

leave a reply

Related News