Foto

സെല്‍വിന്റെ ഹൃദയം ഇനി ഹരിനാരായണനില്‍ മിടിക്കും

സെല്‍വിന്റെ ഹൃദയം ഇനി ഹരിനാരായണനില്‍ മിടിക്കും
 

. മസ്തിഷ്‌ക മരണം സംഭവിച്ച തമിഴ്നാട് കന്യാകുമാരി വിളവിന്‍കോട് സ്വദേശി സെല്‍വിന്‍ ശേഖറിന്റെ (36) ഹൃദയമാണ് കായംകുളം സ്വദേശി ഹരിനാരായണനില്‍ (16) മാറ്റി വച്ചത്. ഹൃദയം ക്രമാതീതമായി വികസിക്കുന്ന ഡൈലേറ്റഡ്കാര്‍ഡിയോ മയോപതി എന്ന അസുഖമായിരുന്നു ഹരിനാരായണന്. ഈ വര്‍ഷം ഏപ്രില്‍ മാസ ത്തിലാണ് കടുത്ത ശ്വാസതടസ്സത്തെ തുടര്‍ന്ന് ഹരിനാരായണന്‍ ലിസി ആശുപത്രിയില്‍ ചികിത്സ തേടി എത്തിയത്. അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ ആദ്യം മരുന്നുകള്‍ കൊണ്ട്
ശ്രമിച്ചെങ്കിലും പിന്നീട് രോഗം ഗുരുതരമായ സാഹചര്യത്തില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ആണ് ഏക പോംവഴി എന്ന് പറയുകയായിരുന്നു. കഴിഞ്ഞ മാസമാണ് കേരള സര്‍ക്കാര്‍ സംവിധാനമായ കെ - സോട്ടോയില്‍ ഹരിനാരായണന്റെ പേര് ഹൃദയത്തിനായി രജിസ്റ്റര്‍ ചെയ്തത്. കേരളത്തില്‍
അവയവ ദാനത്തിനെതിരെ നടക്കുന്ന തെറ്റിദ്ധാരണ പടര്‍ത്തുന്ന പ്രചരണങ്ങള്‍ മൂലം ഹൃദയം ലഭിക്കുവാന്‍ ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കിയ ഹരിനാരായണന്റെ കുടുംബം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ഭാരിച്ച ചികിത്സാ ചെലവ് താങ്ങുവാന്‍ കഴിയാതെ തിരിച്ചു വരികയായിരുന്നു. ഇന്നലെ (വെള്ളി) ഉച്ചയോടെയാണ് കെ - സോട്ടോയില്‍ നിന്നും അവയവദാനത്തെക്കുറിച്ച്  അറിയിപ്പ് കിട്ടിയത്. സമാന രക്ത ഗ്രൂപ്പില്‍പ്പെട്ട സെല്‍വിന്റെ ഹൃദയം ഹരിനാരായണന്
അനുയോജ്യമാണെന്ന് മനസ്സിലാക്കിയ ഉടന്‍ തന്നെ ഡോ. ജേക്കബ് ഏബ്രഹാം, ഡോ. ജീവേഷ് തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള ആറംഗ മെഡിക്കല്‍ സംഘം തിരുവനന്തപുരത്തേക്ക് പുറപ്പെടുകയും രാത്രിയോടെ അവിടെ എത്തുകയും ചെയ്തു. ഓരോ നിമിഷത്തിനും 
പ്രാധാന്യമുള്ള ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ ദൂരം ഒരു വലിയ പ്രതിസന്ധിയായിരുന്നു. അതേത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ മന്ത്രി ശ്രീ. പി. രാജീവിനെ ബന്ധപ്പെടുകയും അദ്ദേഹത്തിന്റെ ഇടപെടലിന്റെ ഭാഗമായി ഹൃദയമെത്തിക്കുന്നതിന് കേരള സര്‍ക്കാര്‍
വാടകക്കെടുത്തിരിക്കുന്ന ഹെലികോപ്റ്റര്‍ വിട്ടു നല്‍കുവാന്‍ മുഖ്യമന്ത്രി ഡിജിപിക്ക് നിര്‍ദ്ദേശം
നല്‍കുകയുമായിരുന്നു.
രാവിലെ ഏഴുമണിയോടെയാണ് അവയവങ്ങള്‍ എടുക്കുന്നതിനുള്ള ശസ്ത്രക്രിയ കിംസില്‍ ആരംഭിച്ചത്. ഹൃദയമെടുത്ത ശേഷം 10:20ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട ഹെലികോപ്റ്റര്‍ 11:10ന് ഹയാത്ത് ഹെലിപാടില്‍ എത്തിച്ചേര്‍ന്നു. അവിടെ നിന്നും പോലീസ് സംവിധാനത്തിന്റെ
സഹായത്തോടെ ഒരുക്കിയ ഗ്രീന്‍ കോറിഡോര്‍ വഴി കേവലം മൂന്ന് മിനിറ്റ് കൊï് ലിസി ആശുപത്രിയില്‍ ഹൃദയം എത്തുകയും ഉടന്‍ തന്നെ ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തു. 12:30ന് ഹരിനാരായണനില്‍ സെല്‍വിന്റെ ഹൃദയം മിടിക്കുവാന്‍ ആരംഭിച്ചു. 3:45ന് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ
 ശേഷം ഹരിനാരായണനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അടുത്ത 48 മണിക്കൂര്‍ ശസ്ത്രക്രിയ പോലെ തന്നെ പ്രധാനപ്പെട്ടതാണെന്ന് ഡോ. ജോസ് ചാക്കോ പെരിയപുറംപറഞ്ഞു. 
വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ ഡോക്ടര്‍ ജോസ് ചാക്കോ പെരിയപ്പുറത്തെയും സംഘത്തെയും മുഖ്യമന്ത്രി ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു
പൂര്‍ണമായും സൗജന്യമായി ഹെലികോപ്റ്റര്‍ വിട്ടു നല്‍കിയ മുഖ്യമന്ത്രിക്കും അതിന് മുന്‍കൈഎടുത്ത മന്ത്രി പി. രാജീവിനും ഗതാഗത ക്രമീകരണങ്ങള്‍ ഒരുക്കിയ പോലീസ് സേനക്കും ഡയറക്ടര്‍ ഫാ. പോള്‍ കരേടന്‍ നന്ദി പറഞ്ഞു.
ഡോ.ജേക്കബ് എബ്രഹാം, ഡോ.ഭാസ്‌കര്‍ രംഗനാഥന്‍, ഡോ.റോണി മാത്യു, ഡോ. ജീവേഷ് തോമസ്, ഡോ.ജോ ജോസഫ്, ഡോ.പി. മുരുകന്‍, ഡോ.ജോബ് വില്‍സണ്‍,ഡോ.ഗ്രേസ് മരിയ, ഡോ.ആന്റണി, സുഭാഷിണി, രാജി രമേഷ്, സിസ്റ്റര്‍ ആഗ്ന മരിയ, 
ലെവിന്‍ ആന്റണി, ജിഷ ജോര്‍ജ് തുടങ്ങിയവരുംശസ്ത്രക്രിയയില്‍ പങ്കാളികളായിരുന്നു.
949515200

Comments

leave a reply