വത്തിക്കാന്‍: നമ്മുടെ ഹൃദയങ്ങളെയും യേശുവിന്റെ ഹൃദയത്തോട് സാമ്യമുള്ളതാക്കുവാന്‍ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പാ.താഴ്മയോടും കരുണയോടുംകൂടി സദ്പ്രവര്‍ത്തികള്‍ ചെയ്തുകൊണ്ടാണ് അവിടുത്തെ തിരുഹൃദയത്തോട് നാം ചേര്‍ന്ന് നില്‍ക്കേണ്ടതെന്ന് പാപ്പാ പറഞ്ഞു. പോളണ്ടിലെ ജനതയെ ഈശോയുടെ തിരുഹൃദയത്തിനു സമര്‍പ്പിച്ചതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ സന്ദേശം നല്‍കുകയായിരുന്നു പാപ്പാ.വെള്ളിയാഴ്ച ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാള്‍ ആഘോഷിക്കുമ്പോള്‍ ഭൗതികമായി നമ്മുടെ ഹൃദയത്തില്‍ എന്ത് ഉണ്ടോ അതൊക്കെ മാറ്റി നൈര്‍മ്മല്യത്തിലേക്ക് നമ്മെ നയിക്കുവാനാണ് നാം പ്രാര്‍ത്ഥിക്കേണ്ടത്. നമ്മുടെ ഹൃദയങ്ങളില്‍ യേശുവിനെയാണ് നിറയ്ക്കേണ്ടത്. അപ്പോള്‍ തീര്‍ച്ചയായും നാം സമാധാനം കണ്ടെത്തുമെന്നും പാപ്പ പറഞ്ഞു.ഈശോയുടെ തിരുഹൃദയത്തിനായി പ്രത്യേകം മാറ്റിവെച്ചിരിക്കുന്ന ഈ ജൂണ്‍ മാസത്തില്‍ പ്രാര്‍ത്ഥനയിലൂടെ ഈശോയെ നമ്മുടെ ഹൃദയങ്ങളിലേക്ക് ക്ഷണിക്കാം. ക്ഷീണവും അസ്വസ്ഥതകളും മാറുവാന്‍ അവിടുത്തെ ഹൃദയത്തില്‍ വിശ്രമം കണ്ടെത്തുക. അവിടുത്തെ വിനീതമായ ഹൃദയത്തില്‍ നിന്നും നമുക്ക് പഠിക്കാം. സൗമ്യതയും വിനയവുമുള്ള യേശു നമ്മുടെ ഹൃദയത്തെ രൂപാന്തരപ്പെടുത്തുകയും ദൈവത്തെയും അയല്‍ക്കാരനെയും സ്‌നേഹിക്കാന്‍ പഠിപ്പിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു
Comments