കൊച്ചി: തിരക്കഥാകൃത്തും നിര്‍മാതാവുമായ ജോണ്‍ പോള്‍ അന്തരിച്ചു. 72 വയസായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൃക്ക സംബന്ധമായ അസുഖങ്ങളുമായി അദ്ദേഹം കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതാണ് മരണത്തിന് കാരണമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ആരോഗ്യനില ഭേദപ്പെട്ട് വരികയായിരുന്നു. ജീവിതത്തിലേക്ക് തിരിച്ചുവരും എന്ന പ്രതീക്ഷയിലിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ വിയോഗം സംഭവിച്ചത്.നൂറിലധികം ചിത്രങ്ങള്‍ക്ക് ജോണ്‍ പോള്‍ തിരക്കഥയെഴുതിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സിനിമാ മേഖലയില്‍ സജീവമല്ലാതിരുന്ന ജോണ്‍ പോള്‍ ലക്ഷദ്വീപ് അടിസ്ഥാനമാക്കിയുള്ള ചിത്രത്തിലൂടെ സജീവമാകാനൊരുങ്ങുകയായിരുന്നു.ജോണ്‍പോള്‍ സാറിന്റെ ഭൗതീക ശരീരം നാളെ 24.4. 22 ഞായറാഴ്ച്ച രാവിലെ 8 മണിയ്ക്ക് ലിസി ഹോസ്പിറ്റലില്‍ നിന്നും പൊതു ദര്‍ശനത്തിനായി എറണാകുളം ടൗണ്‍ ഹാളില്‍ എത്തിക്കുന്നതും 11 മണി വരെ പൊതുദര്‍ശനം, തുടര്‍ന്ന് എറണാകുളം സൗത്ത് കാരക്കാ മുറി ചവറ കള്‍ച്ചറല്‍ സെന്ററില്‍ ആദരാജലികള്‍, അവിടെ നിന്ന് 12 .30 ന് വസതിയായ മരട് ,സെന്റ് ആന്റണീസ് റോഡ്, കൊട്ടാരം എന്‍ക്‌ളേവ് , 3 മണിയോടെ എളംകുളം സെന്റ് മേരീസ് സുനഹോ സിംഹാസന ചര്‍ച്ചിലേയ്ക്ക് സംസ്‌കാരശുശ്രൂക്ഷകള്‍ക്ക്‌യാക്കോബായ സുറിയാനി സഭ മെത്രാപോലീത്തന്‍ ട്രസ്റ്റി ജോസഫ് മോര്‍ ഗ്രിഗോറിയോസ് സംസ്‌കാര ശുശ്രൂഷയ്ക്ക് നേതൃത്യം നല്‍കും
Comments