Foto

തീര്‍ത്ഥാടന പദയാത്ര നാളെ (വെള്ളി) കബറിങ്കല്‍ എത്തിച്ചേരും

തീര്‍ത്ഥാടന പദയാത്ര നാളെ (വെള്ളി) കബറിങ്കല്‍ എത്തിച്ചേരും

തിരുവനന്തപുരം : ദൈവദാസന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ എഴുപതാം ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് കബറിങ്കലേക്ക് നടക്കുന്ന തീര്‍ത്ഥാടന പദയാത്ര നാളെ (വെള്ളി) വൈകിട്ട് 5 ന് പട്ടത്ത് സെന്റമേരീസ് കത്തീഡ്രല്‍ ദേവാലയത്തിലെ കബറിടത്തില്‍ എത്തിച്ചേരും. റാന്നി പെരുനാട്ടില്‍ നിന്ന് ആരംഭിച്ച തീര്‍ത്ഥാടന പദയാത്ര ഇന്ന് വൈകിട്ട് (വ്യാഴം) പിരപ്പന്‍കോട് എത്തിച്ചേര്‍ന്നു. നാളെ രാവിലെ അവിടെനിന്നും ആരംഭിക്കുന്ന പദയാത്ര സംഘം വേറ്റിനാട്, മൗണ്ട് കാര്‍മല്‍ ധ്യാന കേന്ദ്രത്തില്‍ ഉച്ചയ്ക്ക് വിശ്രമിച്ചതിന് ശേഷം നാലാഞ്ചിറ ബഥനി ആശ്രമം, മാര്‍ ഇവാനിയോസ് വിദ്യാനഗര്‍ എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി 5 ന് കബറിടത്തില്‍ എത്തിച്ചേരും. മാവേലിക്കര, മാര്‍ ഇവാനിയോസ് ജന്മഗൃഹമായ പുതിയകാവില്‍ നിന്നും ആരംഭിച്ച പദയാത്ര ഇന്ന് ഉച്ചയ്ക്ക് ആറ്റിങ്ങല്‍ എത്തിച്ചേരും. വൈകിട്ട് കാരമ്മൂട് മലങ്കര സെന്ററില്‍ വിശ്രമിയ്ക്കും. നാളെ വൈകിട്ട് 5 ന് കബറില്‍ എത്തിച്ചേരും. മാര്‍ത്താണ്ഡത്തു നിന്നും പാറശ്ശാലയില്‍ നിന്നുമുള്ള പദയാത്രകള്‍ ഇന്ന് രാവിലെ ആരംഭിക്കും. നാളെ വൈകിട്ട് 5 ന് കബറിടത്തില്‍ എത്തിച്ചേരും. നാളെയാണ് നൂറുകണക്കിന് തീര്‍ത്ഥാടകര്‍ പങ്കെടുക്കുന്ന മെഴുകുതിരി നേര്‍ച്ച പ്രദക്ഷിണം.
 

Comments

leave a reply

Related News