ചൈനയിലെ പ്രളയബാധിതർക്കുവേണ്ടി പാപ്പയുടെ പ്രളയബാധിതർക്കു വേണ്ടി പാപ്പയുടെ പ്രാർത്ഥന
വത്തിക്കാൻ : ചൈനയിൽ മിന്നൽ പ്രളയത്തിൽപെട്ട് മരിച്ചവർക്കു വേണ്ടി ഫ്രാൻസിസ് പാപ്പ പ്രാർത്ഥിച്ചു. ചൈനയിലെ ഹീനാൻ പ്രവിശ്യയുടെ തലസ്ഥാനമായ ഴെങ്ങ് ഷൂ വിലാണ് മിന്നൽ പ്രളയം മൂലം അതിഭീമമായ ജീവനാശവും മറ്റുമുണ്ടായിരിക്കുന്നത്. ചൈനീസ് സ്റ്റേറ്റ് ടെലിവിഷൻ മിന്നൽ പ്രളയം 30 ലക്ഷമാളുകളെ ബാധിച്ചുവെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 376000 പേരെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. റോഡുകളിൽ പ്രളയജലം കുത്തിയൊലിക്കുന്നതും വെള്ളം നിറഞ്ഞ സബ്‌വേയിൽ നിന്ന് കാറുകൾ വീണ്ടെടുക്കാൻ യാത്രക്കാർ പാടുപെടുന്നതും ദൃശ്യങ്ങളിലുണ്ട്.
Comments