Foto

ATM എന്നാൽ ANY TIME മാലിന്യം എന്നാണോ ?

ATM  എന്നാൽ  ANY  TIME  മാലിന്യം  എന്നാണോ ?

ഇത് വൈപ്പിൻകരയിലെ ഇളങ്കുന്നപ്പുഴ ബസ്റ്റോപ്പിലുള്ള ഒരു
BANK ATM ആണ്. ഉള്ളിൽ നിറയെ ചുരുട്ടിക്കൂട്ടിയ ATM സ്ലിപ്പുകളും നോട്ട് കെട്ടുകളുടെ റാപ്പറുകളുമാണ്.
ATM നകം എങ്ങനെയൊക്കെ വൃത്തികേടാക്കാം എന്ന് നമുക്ക് കാണിച്ചുതരുകയാണ് BANK  ഉദ്യോഗസ്ഥർ. ഇത് ഇവിടത്തെ  മാത്രമല്ല ഒട്ടുമിക്ക ATM ലെയും സ്ഥിതി ഇങ്ങനെയൊക്കെതന്നെയാണ്.വേസ്റ്റ് ബാസ്കറ്റ് ഉണ്ടെങ്കിലും അത് ഒരു മൂലയ്ക്ക്‌ വച്ചിരിക്കുകയാണ്. എടിഎം ൽ cash നിറയ്ക്കുവാൻ വരുന്നവരാണ് ഇങ്ങനെ ഇത്രയും വൃത്തികേടാക്കുന്നത്.30/10/2021 ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ എടുത്ത ചിത്രമാണിത് .
BREAK THE CHAIN  പോസ്റ്ററുണ്ട്, പക്ഷെ ചങ്ങല പൊട്ടിക്കാൻ കുപ്പിയിൽ പച്ച വെള്ളം പോലുമില്ല. കുപ്പി കാലിയായിട്ട് മാസങ്ങളായി. ATM ടച്ച് സ്ക്രീൻ സെൻസർ ഒന്നരാടമാണ് പ്രവർത്തിക്കുന്നത്. സ്‌ക്രീനിൽ ഉരച്ച്  ഉരച്ച് കൈ തേയും.
ദോഷം പറയരുതല്ലോ,
ഇങ്ങനെയൊക്കെയാണെങ്കിലും
ഇടപാടുകാരിൽ നിന്ന് സർവീസ് ചാർജ് BANK  കൃത്യമായി ഈടാക്കുന്നുണ്ട് .
ഉത്തരവാദപ്പെട്ട BANK  ഉദ്യോഗസ്ഥർക്ക് നല്ല നമസ്കാരം.

ഫ്രാൻസിസ് ചമ്മണി

Foto

Comments

leave a reply