Foto

നാടോടുമ്പോൾ നടുവേ ഓടണം എന്ന് പറയും, എന്നാൽ നാടോടുമ്പോൾ നട്ടം തിരയേണ്ടിവന്നാലോ

 അഡ്വ. ഷെറി ജെ  തോമസ്

മുളവുകാട് നിവാസികൾക്ക് ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും നാഷനൽ ഹൈവേ അധികൃതരും ചേർന്ന് നൽകിയ സൗജന്യ യാത്ര ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ ഒന്നും പാലിക്കാതെ ഇന്ന് മുതൽ മുളവുകാട് നിവാസികളിൽ നിന്നും ടോൾ പിരിക്കാൻ ആരംഭിച്ചിരിക്കുകയാണ്. നിരവധി സമരങ്ങളുടെ ഫലമായി അവർക്ക് ലഭിച്ച ഉറപ്പുകൾ പാലിക്കില്ല എന്ന ആശങ്കയിലാണ് അവർ. ജില്ലാ ഭരണകൂടവും  ഹൈവേ അധികാരികളും ചർച്ചയ്ക്കൊടുവിൽ എത്തിച്ചേർന്ന ധാരണകൾ ഇങ്ങനെയായിരുന്നു -

1) സർവീസ് റോഡ് വടക്കെയറ്റം വരെ നിർമ്മിക്കുക.
2) മുളവുകാട് പോലീസ് സ്റ്റേഷൻ വരെയുള്ള സർവീസ് റോഡ് നിർമ്മാണം പൂർത്തിയാക്കുക.
3) പഞ്ചായത്തിലെ എല്ലാ വാഹനങ്ങളെയും ടോളിൽ നിന്നും ഒഴിവാക്കുക.
4) വടക്കേയറ്റത്തുള്ള അടിപ്പാത പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നു കൊടുക്കുക.
5) തെരുവ് വിളക്ക് സ്ഥാപിക്കുക.
6) മുളവുകാട് കരയ്ക്കും കണ്ടെയ്നർ റോഡിനും ഇടയിൽ കൽവേർട് നിർമിച്ച് വെള്ളക്കെട്ട് പരിഹരിക്കുക.

ഇവയൊന്നും പൂർണ്ണമാകാതെയാണ് ഇന്ന്  അവരിൽ നിന്നും ടോൾപിരിവ് ആരംഭിക്കുന്നത്.
#മുളവുകാട്

Foto

Comments

leave a reply

Related News