Foto

കെ സി ബി സി മീഡിയകമ്മീഷന്റെ ആഭിമുഖ്യത്തിൽ കേരള കത്തോലിക്കാ മെത്രാൻ സംഘത്തിൻറെ ഔദ്യോഗിക  വാർത്താ പോർട്ടൽ ആയിരിക്കും കെ സി ബി സി ന്യൂസ് എന്ന് കർദ്ദിനാൾ  മാർ ജോർജ്ജ് ആലഞ്ചേരി

   ഇന്ന് രാവിലെ പത്തു മണിക്ക് കാക്കനാട് സെൻറ് തോമസ് മൗണ്ടിലുള്ള സീറോ മലബാർ സഭാ ആസ്ഥാനത്തു വച്ച് നടന്ന ചടങ്ങിൽ പുതിയ വാർത്താ വെബ്‌സൈറ്റ് www.kcbcnews.com കെ സി ബി സി ചെയർമാൻ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു .

കെ സി ബിസി മീഡിയ കമ്മീഷൻ ചെയർമാൻ ബിഷപ്പ്  മാർ ജോസഫ് പാംപ്ലാനി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ സി ബി സി ഡെപ്യൂട്ടി ജനറൽ സെക്രെട്ടറി ഫാ ജേക്കബ് പാലയ്ക്കാപ്പിള്ളി,  മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ അബ്രഹാം ഇരിമ്പിനിക്കൽ, യൂത്ത്‌ കമ്മീഷൻ സെക്രട്ടറി ഫാ സ്റ്റീഫൻ ചാലക്കര,  വിവിധ കമ്മീഷനുകളുടെ സെക്രട്ടറിമാർ, കെ സി ബി സി ന്യൂസ് എഡിറ്റോറിയൽ അംഗങ്ങൾ  ജോഷി ജോർജ്ജ്,  ആൻറണി ചടയമുറി, ജോമോൻ ജോ മുതലായവർ ഉദ്ഘാടന ചടങ്ങിൽ  പങ്കെടുത്തു.

സഭാ സംബന്ധിയായ വാർത്തകൾ കൃത്യ സമയത്തു കൃത്യതയോടു കൂടി സഭയുടെ അഭിപ്രായമായി മറ്റുള്ളവരിൽ  എത്തിക്കുന്നതിന് വേണ്ടിയാണ് അനേകം മാദ്ധ്യമങ്ങളുള്ള  ഉള്ള ഈ സമൂഹത്തിൽ കെ സി ബി സി ന്യൂസ് ആരംഭിക്കുന്നതിന്റെ ഉദ്ദേശം എന്ന് കർദ്ദിനാൾ പറഞ്ഞു.

സമൂഹത്തോടൊപ്പം സഞ്ചരിക്കുന്ന ഒരു സഭയാകുവാൻ കേരളം കത്തോലിക്കാ സഭയുടെ ശബ്ദമായി ഈ ന്യൂസ് പോർട്ടൽ  പ്രവർത്തിക്കും.

Comments

leave a reply

Related News